ഭാഗം 1: ആരോഹണം (61)
54. വചന ശുശ്രൂഷ
445. ദിനംപ്രതി ഞാൻ ദൈവവചന വിരുന്ന് എന്റെ ആത്മാവിനു നല്കും. ഈ സേവനം ആത്മാക്കൾക്കായി കർത്താവ് എന്നിൽ നിന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, എന്റെ അയല്ക്കാരോടുള്ള ഉപവിയായും ആത്മാക്കളിൽ ദൈവത്തിന്റെ മഹത്വത്തിനും സ്നേഹത്തിനും തിരുവുള്ളത്തിനും വേണ്ടിയുള്ള തീക്ഷ്ണതയായും ഞാനതിനെ പരിഗണിക്കും. "ഞങ്ങൾ പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം'' എന്നു പറയത്തക്കവിധം, ദൈവസ്നേഹത്തിന്റെ പരിശീലനമായി നേരിട്ട് അതിനെ പരിഗണിച്ചുകൊണ്ട്, പ്രാർത്ഥിക്കാനും ധ്യാനിക്കാനുമുള്ള എന്റെ എല്ലാ കടമകളെയും പോലെ ആജ്ഞാകാരിയായി ഞാനതിനെ കണക്കാക്കും. പ്രസംഗത്തിന് ഒട്ടും കുറയാതെ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനായി പ്രാർത്ഥനയ്ക്കും പ്രസംഗത്തോടുകൂടെയുള്ള പ്രാർത്ഥനയ്ക്കും നാം സ്വയം സമർപ്പിക്കും.
446. ദൈവവചനത്തിന്റെ വിതക്കാരനായുള്ള ഈ ശുശ്രൂഷയിൽ ആത്മാക്കളുടെ ആഴങ്ങളിൽ മതിയായ ഒരുക്കത്തോടുകൂടെ വിധിപ്രകാരം ഉഴുതുമറിക്കും. തുടങ്ങുന്നതിനുമുമ്പ് ഏതു വിത്താണു നടേണ്ടതെന്ന് ഞാൻ വ്യക്തമായി നിശ്ചയിക്കുകയും പിന്നീട് കൊയ്ത്തുകാലം വരെ അതു വളർത്തിയെടുക്കുകയും ചെയ്യും. അതിനു മുകളിലൂടെ മറ്റു വിത്തു വിതയ്ക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. ആദ്യത്തേത് അതിന്റെ ഫലം ചൂടുന്നതുവരെ ഞാൻ കാത്തിരിക്കുകയും പിന്നീട് പുതിയൊരു ഉഴവുചാലിനും പുതിയ വിത്തിനുമായി വീണ്ടും ഞാൻ മണ്ണ് ഉഴുതുമറിച്ച് സജ്ജമാക്കുകയും ചെയ്യും.
447. അംഗീകൃത പാഠപുസ്തകപ്രകാരം, വിശേഷിച്ചും തെന്ത്രോസ് സുനഹദോസിന്റേതു പ്രകാരമുള്ള മതബോധനത്തിന്റെ സ്വർണ്ണച്ചരട് ഞാൻ പിന്തുടരും, അഥവാ ബൈബിളിലെ പുസ്തകങ്ങളെക്കുറിച്ചുള്ള (സങ്കീർത്തനങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, ജ്ഞാന ഗ്രന്ഥങ്ങൾ, പ്രവാചകന്മാർ) വ്യാഖ്യാനങ്ങൾ, പ്രത്യേകിച്ചും നാലു സുവിശേഷകന്മാരുടെ ശബ്ദസൂചി ഗ്രന്ഥത്തിൽ നിന്നെടുത്ത സുവിശേഷങ്ങൾ, എല്ലാറ്റിലുമുപരി യേശുവിന്റെ വാക്കുകളോട് സവിശേഷമായ ശ്രദ്ധ കൊടുത്തുകൊണ്ട് ഉത്പത്തി പുസ്തകത്തിലെ ആദ്യത്തേതു മുതൽ വെളിപാടു ഗ്രന്ഥത്തിലെ അവസാനത്തേതുവരെയുള്ള നേരിട്ടുള്ള ദൈവവചനങ്ങളുടെ സ്വർണ്ണച്ചരട് ഞാൻ പിന്തുടരും. വചന പ്രേഷിതത്വത്തിന്റെ ജീവിതം മുഴുവനും മതിയാവുന്നത് എനിക്കവിടെയുണ്ട്.
448. വാർഷിക ആദ്ധ്യാത്മികഭ്യാസങ്ങളുടെ ദിനങ്ങളിലും ചതുർകാല ദിനങ്ങളിലും താപസാത്മക ദൈവശാസ്ത്രത്തിന്റെ ചെറിയതും എന്നാൽ സമ്പൂർണ്ണവുമായ ഒരു പാഠപരമ്പര ഞാൻ വിശദീകരിക്കും. ഈ അഭ്യാസങ്ങൾ ആദ്യമായി ചെയ്യുന്നവർക്ക് കൂടുതൽ ദൈർഘ്യമുള്ള പാഠപരമ്പരകൾക്കു മുമ്പായി, ജനങ്ങളുടെ സാഹചര്യങ്ങൾക്ക് സദാ സ്വയം അനുരൂപപ്പെടുത്തിക്കൊണ്ട് വി. ഇഗ്നേഷ്യസിന്റെ ഭക്തഭ്യാസങ്ങളുടെ ആദ്യ ആഴ്ചയിലെ കാര്യങ്ങൾ ഞാൻ എപ്പോഴും അവതരിപ്പിക്കും. ശ്രോതാക്കൾ മാരക പാപത്തിലുള്ളവരാണെന്ന് ഒരിക്കലും ഞാൻ ഭാവിക്കുകയില്ല.
449. അവരുടെ സമ്പൂർണ്ണ മാനസാന്തരം ഞാൻ നേടിയെടുക്കും. പരിപൂർണ്ണതയിലേക്ക് ആത്മാക്കളെ പ്രചോദിപ്പിച്ചുകൊണ്ടും പരിശുദ്ധിക്കുവേണ്ടിയുള്ള തീക്ഷ്ണത ഉണർത്തിക്കൊണ്ടും ദൈവൈക്യത്തിനായി അവരെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ടും പാപത്തോടുള്ള വിദ്വേഷത്തിന്റെയും യേശുവിനോടുള്ള സ്നേഹത്തിന്റെയും നാളം ഞാൻ അവരിൽ തെളിക്കും. ഏറ്റവും പരിപൂർണ്ണമായവയിൽ ഞാൻ സദാ ലക്ഷ്യം വയ്ക്കും. പൂർണ്ണമായ കർമപദ്ധതി, ഏറ്റവും സമുന്നതവും ഏറ്റവും ആത്യന്തികവുമായത് ഞാൻ സദാ അവതരിപ്പിക്കും. ആത്മാക്കളുടെ സത്യമായ വിശുദ്ധീകരണത്തെക്കുറിച്ച് ഞാൻ ഒരിക്കലും നിരാശപ്പെടുകയില്ല. അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പൂർണ്ണമായും തീർത്തും കർത്താവിനു വേണ്ടിയാണെന്നും താമസിയാതെ മന്ദോഷ്ണതയായിത്തീർന്ന് ദൈവത്തെ വേദനിപ്പിക്കുന്നതായിത്തീരുന്ന സാധാരണത്വത്തേക്കാൾ വീരോചിതത്വത്തിലാണ് കർത്താവ് കൂടുതൽ മഹത്വപ്പെടുന്നത് എന്നുമുള്ള തത്വമാണ് എന്റെ പ്രാരംഭ വാദം.
450. ദൈവവചനം പ്രസംഗിക്കുന്നതിനു മുമ്പ് ആത്മാക്കൾക്കായി ഞാൻ പ്രഖ്യാപിക്കേണ്ടതും നല്കേണ്ടതും നിർവ്വഹിക്കേണ്ടതുമായ കാര്യങ്ങൾ അവിടുന്ന് എനിക്കു നല്കിയ വാക്കുകളിലും ദാനങ്ങളിലും പ്രവൃത്തികളിലും നിന്ന് ഞാൻ അനുമാനിച്ചെടുക്കുന്നത് ഉറപ്പാക്കിക്കൊണ്ട് അതേ കർത്താവിനൊപ്പം ഞാൻ സ്വയം ഒരുങ്ങും. ആത്മാക്കളുടെ നന്മയെപ്രതി ഞാൻ കർത്താവിനാൽ അനുഗ്രഹീതനായിരിക്കുന്നു. അപ്രകാരം മാത്രമേ കർത്താവിന്റെ വചനം വികാരാധീനമായി പ്രഘോഷിക്കപ്പെടുകയും വികാരാധീനമായി ശ്രവിക്കപ്പെടുകയും ചെയ്യൂ. തുടർന്ന് എന്നിലൂടെ സംസാരിക്കാനും എന്നെ അവരുടെ ഉപകരണമായി ഉപയോഗിക്കാനുമായി ഒരു വിശുദ്ധനെ ഞാൻ പ്രത്യേകമായി ഞാൻ വിളിച്ചപേക്ഷിക്കും, ഒരു മാലാഖയെ പ്രത്യേകായി വിളിക്കും, അതിലുപരി വി. യൗസേപ്പിനെ അഥവാ പരിശുദ്ധ മാതാവിനെ. ആത്മാവുകളിൽ പ്രവർത്തിക്കാൻ യേശുവിനോടും അവിടുത്തെ പരിശുദ്ധാത്മാവിനോടും ഞാൻ കേണപേക്ഷിക്കും. ദൈവവചനം പ്രഘോഷിക്കുന്നതിനുമുമ്പ് "എന്റെ ഹൃദയം പവിത്രീകരിക്കണമേ'' എന്ന പ്രാർത്ഥന ഞാൻ ചൊല്ലുകയും അതോടൊപ്പം ദൈവികാശീർവ്വാദം ഞാൻ അഭ്യർത്ഥിക്കുകയും ചെയ്യും. ആഘോഷമായ സുവിശേഷ പ്രഘോഷണത്തിനും ഇൗസ്റ്റർ തിരിയുടെ പ്രതീകാത്മകതയ്ക്കും എന്ന പോലെപ്രസംഗസമയത്ത് കത്തിച്ച തിരി ഞാൻ സൂക്ഷിക്കും.
451. വചന ശുശ്രൂഷയിൽ നിർല്ലോഭം ഉപയോഗിക്കുന്നതിനായി ആത്മീയോത്ക്കർഷമുണ്ടാക്കുന്ന കഥകളുടെ എന്റെ ശേഖരം ഞാൻ സദാ സമ്പന്നമാക്കും. വാക്ചാതുരിയുടെ ഭാവങ്ങൾ എനിക്കുണ്ടാവുകയില്ല. പ്രസംഗകലയുടെ ഒരു ഗുരുവിന്റെ ശബ്ദരീതിയോ അംഗഭാവങ്ങളോ ഞാൻ അവലംബിക്കുകയില്ല. എന്റെ ഗുരുവിനെപ്പോലെ, ഇന്ദ്രിയങ്ങളിലൂടെയും വ്യക്തിപരമായ ശ്രദ്ധയിലൂടെയും ഹൃദയത്തിലൂടെയും ഞാൻ ആത്മാക്കളോടു സംസാരിക്കും. ദൈവമഹത്വത്തെ സംബന്ധിക്കുന്നവ സ്വന്തമാക്കാൻ വിശ്വാസത്തിന്റെ ആത്യന്തികമായ ഉറപ്പിലേക്ക് അവരെ നയിക്കാൻ ഞാൻ പരിശ്രമിക്കും. സത്യത്തിന്റെയും സ്നേഹത്തിന്റെയും അരൂപിയിൽ, തിരുഹൃദയവുമായും അതിലൂടെ ദൈവിക ത്രിത്വവുമായുള്ള എെക്യത്തിലേക്ക് ഞാനവരെ നയിക്കും. തുച്ഛമായതിൽ ഞാൻ സ്വയം തൃപ്തിപ്പെടുകയില്ല. സുവിശേഷങ്ങളിൽ ആഹ്വാനം ചെയ്യപ്പെടുന്ന വീരോചിത തലത്തിലേക്ക്, സുവിശേഷത്തെ ഉദാരമനസ്സോടെ അനുധാവനം ചെയ്യുന്നവർക്കു നല്കപ്പെടുന്ന സിദ്ധികളിലേക്ക് ഞാൻ സദാ ആഗ്രഹമണയ്ക്കുന്നു.
452. വചനത്തിന്റെ അനുദിന ആരാധനക്രമത്തെ, അതിന്റെ ഏറ്റവും എളിയ രൂപങ്ങളിൽ പോലും, മതബോധനത്തിൽ പോലും, തിരുസ്സഭയുടെ ക്ഷേമത്തെയും അവിശ്വാസികളുടെ സുവിശേഷീകരണത്തിന്റെ പുരോഗതിയെയും പുതിയ ഇടവകകൾ, മിഷനുകൾ, അപ്പസ്തോലിക ഭരണപ്രദേശങ്ങൾ, വികാരിയാത്തുകൾ, പുതിയ സന്യാസ കുടുംബങ്ങൾ, പുതിയ ധന്യന്മാർ, ആദിയായവയെ സംബന്ധിക്കുന്ന കാലിക വാർത്തകളോടും വ്യക്തികളുടെ ആത്മാക്കളിലും ദൈവജനത്തിലും കൈ്രസ്തവ സമൂഹത്തിന്റെ കുടുംബാരൂപിയിലും അതിസ്വാഭാവിക പൗരത്വത്തിന്റെ, കത്തോലിക്കാ പ്രേഷിതത്വത്തിന്റെ മനഃസാക്ഷിയും (... അപ്രകാരം പറയുകയാണെങ്കിൽ) രൂപീകരിക്കാനുള്ള ഉദ്ദേശത്തോടും കൂടെ ഞാൻ പരിപോഷിപ്പിക്കുകയും ഉജ്ജീവിപ്പിക്കുകയും ചെയ്യും.
453. പ്രസംഗത്തിനു മുമ്പ്, ദൈവിക ഗുരുവിനോടും ദിവ്യാത്മാവിനോടും ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തോടും സ്നേഹത്തോടും തിരുവിഷ്ടത്തോടുമുള്ള എെക്യപ്രകരണങ്ങളോടുകൂടെ ദിവ്യകാരുണ്യത്തിനു മുമ്പാകെ, സന്നിഹിതരായ വിശുദ്ധരോടും മാലാഖമാരോടുമുള്ള പ്രത്യേക ചിന്തയോടുകൂടെ, അവരിലൂടെ എല്ലാ ആത്മാക്കളോടും സംസാരിക്കാനുള്ള ഉദ്ദേശത്തോടുകൂടെ, പൊതുജനസമക്ഷം, ഞാൻ ഒരു ഹ്രസ്വ പ്രാർത്ഥന ചൊല്ലും. ലഘുവായ സ്വകാര്യ ഭൂതോച്ചാടനപ്രാർത്ഥന ഞാൻ ചൊല്ലും ("ഓ കർത്താവേ, ദൂരെയകറ്റണമേ...''). തുടക്കത്തിൽ പലപ്പോഴും, ചില മതബോധന സൂത്രവാക്യങ്ങൾ ജനങ്ങളെക്കൊണ്ട് ഞാൻ ആവർത്തിച്ചു പറയിക്കും. പ്രായോഗികമായ എന്തെങ്കിലും ആത്മാക്കൾക്ക് ഞാൻ സദാ നിർദ്ദേശിക്കും. സർവ്വവും പരിശുദ്ധ മാതാവിനെ ഭരമേല്പ്പിച്ചുകൊണ്ട്, സത്ചിന്തകളുടെയും ആഗ്രഹങ്ങളുടെയും കൃപയോടുള്ള വിശ്വസ്തതയും വിധേയത്വവും ഉദാരതയും അനുശാസിച്ചുകൊണ്ട് ഞാൻ സമാപിപ്പിക്കും.
Comments
Post a Comment