ഭാഗം 1: ആരോഹണം (60)
53. ദൈവവചനം
438. തന്റെ ശുശ്രൂഷകരുടെ വചന പ്രഘോഷണത്തിൽ അഥവാ വചന പ്രഘോഷണത്തിനു പകരം വയ്ക്കുന്ന ആദ്ധ്യാത്മിക പാരായണത്തിലെങ്കിലും ദൈവവചന വിരുന്ന് തനിക്കു തന്നെയും മറ്റുള്ളവർക്കും നല്കുന്നത് ഉറപ്പാക്കുക.
439. ദൈവവചനം ശ്രവിക്കുന്നവനും അതുപോലെത്തന്നെ അതു പകരുന്നവനും ഏറ്റവും സമുന്നതവും ഏറ്റവും ഫലപ്രദവുമായ പ്രാർത്ഥനാരീതിയായ മാനസിക പ്രാർത്ഥനയ്ക്കെന്ന പോലെ ഒരുങ്ങണം. ആത്മാവുമായുള്ള കർത്താവിന്റെ സംഭാഷണത്തിന്റെ ഒരു പ്രാർത്ഥനയായി ഇതിനെ പരിഗണിക്കുകയും വേണം.
440. ദൈവവചനം ശ്രവിക്കുമ്പോൾ, ആത്മാവുമായുള്ള കർത്താവിന്റെ സംഭാഷണത്തിനു ചേർന്ന ബഹുമാനവും ശ്രദ്ധയും ഭക്തിയും ബാഹ്യമായി ഏറ്റവും മികച്ച രീതിയിൽ പകർന്നു നല്കുകയും ആന്തരികമായി ഏറ്റവും മികച്ച വിധം വളർത്തുകയും ചെയ്യുന്ന ദേഹഭാവം കാത്തുസൂക്ഷിക്കുക.
441. ദൈവവചനം ശ്രവിക്കുമ്പോൾ, കർത്താവിനുള്ള സ്തുതിയുടെയും കൃതജ്ഞതയുടെയും ആന്തരികമായ പ്രവൃത്തികളും കർത്താവ് തന്റെ ശുശ്രൂഷകനിലൂടെ പറയുന്നവയോടുള്ള ബുദ്ധിയുടെയും ഇച്ഛയുടെയും ഇനിയും കൂടുതൽ പ്രകടമായ സമ്മതങ്ങളും ഒരുവൻ സ്വച്ഛമായി, എന്നാൽ നിരന്തരമായി പുറത്തു കൊണ്ടുവരണം.
442. നിഷ്ക്രിയ ചിന്താഗതികളോടുകൂടെ ദൈവവചനം ശ്രവിക്കരുത്, പകരം ആന്തരിക പ്രവൃത്തികളുടെ ചിന്താഗതികളോടുകൂടെ ശ്രവിക്കുക. നാം തട്ടിക്കളയേണ്ട നിസ്സംഗതയുടെ മനോഭാവത്തോടുകൂടെ ദൈവവചനം ശ്രവിക്കരുത്, അവ പാലിക്കാനും ഉൾക്കൊള്ളാനും ആഗ്രഹിക്കുന്ന താത്പര്യത്തിന്റെ മനോഭാവത്തോടെ ശ്രവിക്കുക. സ്വാഭാവിക ജിജ്ഞാസയുടെയും വൈജ്ഞാനിക ത്വരയുടെയും മനോഭാവങ്ങളോടെയല്ല, ആത്മീയ പരിപൂർണ്ണതയ്ക്കായുള്ള സജീവമായ ആഗ്രഹത്തിന്റെ മനോഭാവങ്ങളോടുകൂടെ.
443. വായിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതായാലും, തിരുസ്സഭയിലായാലും പുറംലോകത്തായിരുന്നാലും, പഠനവേളയിലോ വിദ്യാലയ സമയത്തോ ആയിരുന്നാലും, ദൈവവചനം നമ്മുടെ ഭക്തിനിർഭരമായ വിചിന്തനത്തോടുകൂടെ സദാ ആദരിക്കപ്പെടണം. ദൈവവചനം മാത്രമേ വികാരാധീനമായ നമ്മുടെ പ്രതികരണം അർഹിക്കുന്നുള്ളൂ.
444. അതു ബഹുമാനിക്കാനും അനുകരിക്കാനുമായി, തന്റെ അമലോത്ഭവ ഹൃദയത്തിൽ അവ ധ്യാനിച്ചുകൊണ്ട് അവതരിച്ച വചനത്തെ ഉദരത്തിൽ സംവഹിക്കുകയും അവിടുത്തെ എല്ലാ വചനങ്ങളും പാലിക്കുകയും ചെയ്ത കന്യകയുടെ മാതൃക നാം മനസ്സിൽ സൂക്ഷിക്കും.
Comments
Post a Comment