ഭാഗം 1: ആരോഹണം (59)
52. പഠനവും വിദ്യാഭ്യാസവും
431. അവതരിച്ച ദൈവവചനമായ യേശുവിന്റെ വിദ്യാലയത്തിലെ നിത്യ വിദ്യാർത്ഥികളായി ഓരോ വ്യക്തിയും സ്വയം കരുതണം. പഠനത്തെയും വിദ്യാഭ്യാസത്തെയും, അവ നാം സ്വീകരിക്കുമ്പോൾ അവ വിശുദ്ധീകരിക്കേണ്ടത് നമ്മുടെ കടമയായി കരുതുകയും, അല്ലാത്തപ്പോൾ ബുദ്ധിയെ സത്യത്താൽ പരിപോഷിപ്പിക്കുന്നതിനായി അതു സമ്പാദിക്കുന്നതും സംബന്ധിക്കുന്നതും ഉറപ്പുവരുത്തുകയും വേണം.
432. പഠിപ്പിച്ചതിനു ശേഷമോ വിദ്യാഭ്യാസാനന്തരമോ, അറിവിന്റെയും ജ്ഞാനത്തിന്റെയും നിക്ഷേപാലയമായ യേശുവിന്റെ തിരുഹൃദയത്തിലേയ്ക്ക് നിന്റെ മനസ്സ് ഉയർത്തുക; കെരൂബുകളെയും സെറാഫുകളെയും സഭാപിതാക്കന്മാരെയും വേദപാരംഗതന്മാരെയും, അതിലുപരി പരിശുദ്ധ മാതാവിനെ 'നല്ല വിദ്യാഭ്യാസത്തിന്റെ നാഥ' എന്ന സംജ്ഞയോടെ വിളിച്ചപേക്ഷിക്കുക.
433. പഠനത്തിനും വിദ്യാഭ്യാസത്തിനുമായി മാറ്റിവയ്ക്കപ്പെട്ട എല്ലാ സമയത്തെയും ദൈവിക സത്തയുടെ ദിവ്യ സത്യവുമായും അവതരിച്ച വചനമായ യേശുക്രിസ്തുവെന്ന വ്യക്തിയുമായുള്ള ആദ്ധ്യാത്മിക ഐക്യമായി പരിഗണിക്കുക. തത്ഫലമായി, പഠനത്തിനും വിദ്യാഭ്യാസത്തിനുമായി നിർദ്ദേശിക്കപ്പെട്ട സമയത്തെയും സ്ഥലത്തെയും പരിശുദ്ധമായി കണക്കാക്കുക.
434. സത്യത്തോടുള്ള സ്നേഹത്താൽ പ്രചോദിതമല്ലാത്ത എല്ലാ വിമർശനവും വർജ്ജിച്ചുകൊണ്ട്, നിങ്ങളുടെ നിലവിലെ ഗുരുഭൂതന്മാരോടും നിങ്ങൾ വായിക്കുന്ന സദ്ഗ്രന്ഥങ്ങളുടെ സന്നിഹിതരല്ലാത്ത രചയിതാക്കളോടും ബഹുമാനവും കൃതജ്ഞതയും ഉണ്ടായിരിക്കുക.
435. സത്യം സമ്പാദിക്കുന്നത്, ബലപ്രയോഗത്താൽ നേടിയെടുക്കുന്ന ദൈവരാജ്യം പോലെയാണ്. അനാവശ്യവും ആപത്കരവുമായ ജിജ്ഞാസയും അല്പംമാത്രം നേടുന്നതിൽ സംതൃപ്തിയടയുന്ന ആലസ്യവും അല്പം മാത്രം ചെയ്യുന്ന അലസതയും അറിവുണ്ടെന്നു നടിക്കുന്നതും ലഭ്യമായ ഉപാധികൾ വിനിയോഗിക്കാതെ തന്നെ പഠിക്കാമെന്നു വ്യാമോഹിക്കുന്നതും ഒഴിവാക്കിക്കൊണ്ടാണ് ഇത് നേടിയെടുക്കുന്നത്.
436. സാർവ്വത്രിക വിശുദ്ധീകരണം എന്ന നമ്മുടെ ലക്ഷ്യത്തിലേയ്ക്ക് എല്ലാം ഗതിമാറ്റിവിടുന്നതിനുവേണ്ടി എല്ലാ ആശയങ്ങളിലും പ്രായോഗികമായ സന്യാസ മാനം അന്വേഷിക്കുന്നതും കണ്ടെത്തുന്നതും സ്വയം ശീലിക്കുക. അപ്രകാരം, നമ്മുടെ ഈ സംഭാവന എല്ലാ ശാസ്ത്രശാഖകളിലും കൂട്ടിച്ചേർക്കുന്നതു വഴി നാമവ കൂടുതൽ മെച്ചമായി സ്വന്തമാക്കുകയും ചെയ്യും.
437. വിചിന്തനത്തിന്റെയും ഹ്രസ്വമായ പ്രാർത്ഥനകളുടെയും നിമിഷങ്ങൾ യഥാർത്ഥമായ പഠനവും വിദ്യാഭ്യാസവും സത്യത്തിൽ നിറുത്താതെ തന്നെ, കർത്താവിങ്കലേയ്ക്ക് പലപ്പോഴായി നിങ്ങളുടെ മനസ്സിനെ ഉയർത്തുക. പിന്നീട് ധാരാളം കുറിപ്പുകൾ രേഖപ്പെടുത്തി നിങ്ങൾ പഠിച്ചവ മറ്റുള്ളവരുമായി സന്നദ്ധതയോടെ പങ്കുവയ്ക്കുക.
Comments
Post a Comment