ഭാ​ഗം 1: ആരോഹണം (58)

51. അതിസ്വാഭാവിക സമൂഹാഭ്യാസങ്ങൾ

422. ആന്തരികമായി, ഒരാൾക്ക് ഏറ്റവും കൂടുതൽ ആകർഷണം തോന്നുന്ന ഒരു പുണ്യം, ഉദാഹരണത്തിന് ഉപവി, എളിമ എന്നിവ വീരോചിതമായി അഭ്യസിക്കാൻ ഓരോരുത്തരും സ്വകാര്യജീവിതത്തിൽ പദ്ധതിയാവിഷ്കരിക്കണം. മേധാവിയൊഴികെ മറ്റെല്ലാവരിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട ഈ തീരുമാനങ്ങൾ രഹസ്യമായി കാത്തുസൂക്ഷിക്കുകയും ചെയ്യുക. ബാഹ്യമായി, താഴെക്കാണുന്നവ തനിക്കുതന്നെയും മറ്റുള്ളവർക്കുവേണ്ടിയും സമൂഹജീവിതത്തിൽ യത്നിക്കുക:

423. സത്കർമങ്ങൾ, ഉദാഹരണത്തിന് ഒരുവന്റെ സാധാരണ കടമകളുടെ ഭാഗമല്ലാത്തതും എന്നാൽ ആവശ്യമായ അനുവാദങ്ങളോടു കൂടെ ചെയ്യുന്നതുമായ കായികമോ ബൗദ്ധികമോ ആയ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട് നിർദ്ധനരായ ദൈവവിളികളെ സഹായിച്ചുകൊണ്ട്, ഉദാഹരണത്തിന് ഒരാളുടെ മരണത്തിൽ ഒന്നോ അതിലധികമോ സ്കോളർഷിപ്പുകൾ സ്ഥാപിക്കുകയും അന്ത്യദാനമായി നല്കുകയും ചെയ്യുക മുതലായവ വഴിയായി കൂടുതൽ സഹായമാകുവാൻ (പ്രത്യേകിച്ച് സന്യാസ സഹോദരന്മാർ) പദ്ധതിയിടുക.

424. ഓരോ വ്യാഴാഴ്ചയും രാത്രിയിലെ ആദ്യമണിക്കൂറിലെ വിശ്രമം കൂദാശകളുടെ ദൈവിക സ്ഥാപനത്തെ അനുസ്മരിച്ചുകൊണ്ട് ദിവ്യകാരുണ്യ ആരാധനയിൽ ചിലവഴിക്കുക.

425. ഓരോ വെള്ളിയാഴ്ചയും, ക്രൂശിതനായ യേശുവിന്റെയും വ്യാകുല മാതാവിന്റെയും സഹാനുഭൂതിയിൽ കൂടുതൽ മെച്ചമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദിവസം മുഴുവൻ, അതായത്, അർദ്ധരാത്രി മുതൽ അർദ്ധരാത്രി വരെ സാധാരണ നിശ്ശബ്ദത പാലിക്കുക.

426. ഓരോ മാസത്തിന്റെയും ആദ്യ വെള്ളിയാഴ്ച ദിവ്യകാരുണ്യത്തിന്റെ സാഘോഷമായ ആരാധനയുടെ ഒരു ദിനം (12 മണിക്കൂർ) ആയിരിക്കും. ഈ ആരാധനയുടെ സമയത്ത് വ്യത്യസ്തമായ അനുയോജ്യ ഭക്തികളോടുകൂടെ മരണവേദനയുടെ മൂന്നുമണിക്കൂറിന്റെ ആചരണം വ്യക്തിപരമായി നിർവ്വഹിക്കുക.

427. ഓരോ പതിനഞ്ചു ദിവസത്തിലും ഒരുവന്റെ മനഃസാക്ഷിയുടെ സ്ഥിതിവിവരം ആദ്ധ്യാത്മിക നിയന്താവിനെ ധരിപ്പിക്കുക. കർത്താവ് ആത്മാവിനുവേണ്ടി നിർവ്വഹിച്ചതും ആത്മാവ് ദൈവത്തിനു സമർപ്പിച്ചതുമായ സകലതിന്റെയും രേഖ ആത്മാവിന്റെ ആത്മീയ നാൾവഴിപ്പുസ്തകം (ഡയറി) വഴിയും കൃത്യമായ ആത്മശോധന വഴിയുമാണ് നിത്യേന തയ്യാറാക്കുന്നത്.

428. ആത്മാവിന്റെ യഥാർത്ഥമായ ആഘോഷമായി, നിർദ്ദിഷ്ട പരിശീലനങ്ങളിൽ ഒന്നുപോലും വിട്ടുപേക്ഷിക്കാതെയും ഒന്നുപോലും വെട്ടിച്ചുരുക്കാതെയും ശുഷ്കാന്തിയോടുകൂടെ അവയിൽ ശ്രദ്ധപതിച്ചുകൊണ്ട് ചതുർദിനങ്ങളിലെ ലഘു ആദ്ധ്യാത്മികഭ്യാസങ്ങൾ ഓരോ ഋതുവിലും പാലിക്കുക.

429. കർത്താവിനോടുള്ള ചില പ്രത്യേക ഭക്തകൃത്യവും ആർജ്ജിച്ചെടുക്കേണ്ട പ്രത്യേക കൃപാവരവും മനസ്സിൽ സദാ കരുതിക്കൊണ്ട്, സമർപ്പണത്തിൽ നടത്തിയ അതിന്റെ തനതായ പ്രായോഗിക ചുമതലകൾ പാലിക്കുന്നതിനുള്ള നവീകൃത തീക്ഷ്ണതയുടെ ഫലപ്രാപ്തിയോടുകൂടെ, മുഖ്യ നവനാളുകളും തിരുനാളുകളും എട്ടാമിടങ്ങളും ഭക്തിപൂർവ്വം ആഘോഷിക്കുക.

430. വർഷംതോറും, എട്ടു മുഴുദിവസങ്ങൾ നീണ്ടുനില്ക്കുന്ന പ്രധാന ആത്മീയഭ്യാസങ്ങൾ നേടുകയും കർക്കശമായി പിന്തുടരുകയും ചെയ്യുക. സമൂഹത്തോടൊപ്പം ചെയ്യാൻ സാധ്യമല്ലെങ്കിൽ സ്വകാര്യമായി ചെയ്യാവുന്നതാണ്. ഈ ആദ്ധ്യാത്മികഭ്യാസങ്ങളുടെ സമയത്ത് വാർഷിക പൊതു കുമ്പസാരവും ആത്മീയോപദേശ സ്വീകരണവും നടത്തുക.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)