ഭാ​ഗം 1: ആരോഹണം (57)

50. രോഗികളും അതിഥികളും

412. മടക്കിവച്ചാൽ ഒരു ഗൃഹോപകരണമായിത്തോന്നാവുന്ന തരത്തിലുള്ള ഒരു കട്ടിൽ വൊക്കേഷനിസ്റ്റുകൾ ഉപയോഗിക്കും. അപ്രകാരം, പകൽ സമയത്ത് നമ്മുടെ ഭവനങ്ങളിലൊന്നും കട്ടിൽ കാണപ്പെടുകയില്ല.

413. ഗൗരവകരമായ അസുഖമില്ലാത്തവർ കട്ടിലിൽ കിടക്കാതെ, പകരം ഒരു സ്വകാര്യ മുറിയിൽ ചാരുകസേരയോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ കസേരയോ ഉപയോഗിച്ച് രോഗമുക്തി നേടാൻ പരിശ്രമിക്കും.

414. രോഗിയായ ഓരോ വ്യക്തിക്കും ആവശ്യത്തിനുണ്ടാകത്തക്കവിധം, എന്നാൽ രോഗാവസ്ഥയിലും രോഗമുക്തിക്കുവേണ്ടി മാത്രവും സദാ ശുചിത്വത്തിന്റെ മുൻകരുതലുകളോടു കൂടിയും മതിയായ എണ്ണം ചാരുകസേരകൾ ഓരോ ഭവനത്തിലും ഉണ്ടായിരിക്കണം.

415. രോഗിയായിരിക്കുന്ന ഓരോ വൈദികനും അനുദിനം ദിവ്യബലിയർപ്പിക്കാൻ സാധ്യമായ എല്ലാം നിർവ്വഹിക്കും. അദ്ദേഹത്തിന് ബലിയർപ്പണത്തിന് യഥാർത്ഥത്തിൽ സാധ്യമല്ലെങ്കിൽ, പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിനായി അദ്ദേഹം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യും.

416. രോഗിയായ ഓരോ സന്യാസിയും, സാധ്യമെങ്കിൽ, അനുദിനം ദിവ്യകാരുണ്യ സ്വീകരണത്തിനായി ദേവാലയത്തിൽ പോകാൻ ശ്രമിക്കും. അതു സാധ്യമല്ലെങ്കിൽ, അദ്ദേഹം ഉണർന്ന് വസ്ത്രമണിഞ്ഞ്, തനിക്ക് ദിവ്യകാരുണ്യം കൊണ്ടുവരുമ്പോൾ മുട്ടുകുത്തുകയെങ്കിലും ചെയ്യും.

417. കിടക്ക വിട്ടുണരാൻ സാധ്യമല്ലെങ്കിൽ, വസ്ത്രമണിഞ്ഞ് കട്ടിലിൽ ഇരിക്കുകയും ദിവ്യകാരുണ്യ സ്വീകരണാനന്തരമുള്ള കൃതജ്ഞതാ പ്രകാശനത്തിനായി അപ്രകാരം തുടരുകയും ചെയ്യും.

418. ഓരോ ഡോർമിറ്ററിയുടെയും ഒരു മൂലയിൽ, വ്യക്തിപരവും സാമൂഹികവുമായ പ്രാർത്ഥനകൾക്കും രോഗികൾക്കായുള്ള കൂദാശകളുടെ അന്തസ്സുറ്റ പരികർമ്മത്തിനും പ്രത്യേകമായ ഒരു ചെറിയ അൾത്താര ഉണ്ടായിരിക്കണം.

419. രോഗിയായ ഓരോ വ്യക്തിയും, തന്റെ കടമകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി രോഗത്തെ പ്രതിരോധിക്കുകയും സുഖംപ്രാപിക്കുകയും വേണം എന്നു പറയുമ്പോഴും, ഒരു താപസനായി കർത്താവിന്റെ ബലിയിലെ സവിശേഷ പങ്കാളിത്തത്തിനായി വിളിക്കപ്പെട്ട തന്റെ സന്യസ്തർക്കുള്ള സഹിക്കുന്ന - ആത്മാവായി അയാൾ സ്വയം കരുതണം.

420. സത്യമായ ക്രിസ്തീയ ഉപവിയുടെ സർവ്വ ആദരവോടും വാത്സ്യലത്തോടും കൂടെ സന്യസ്തർ രോഗികളെ വലയം ചെയ്യും. രോഗികളും ദരിദ്രരും ദൈവിക പരിഗണനകളുടെ പദാർത്ഥങ്ങളായതിനാൽ, കർത്താവിന്റെ ശരണവും ആനന്ദവും കൈമാറേണ്ട ഈ ആദരവും സഹോദരതുല്യമായ സ്നേഹവും അവർക്ക്അനുഭവവേദ്യമാകണം.

421. അപ്രകാരം, എല്ലാ സന്ദർശകരിലും അതിഥികളിലും, സർവ്വോപരി നവാഗതിരലും പ്രലോഭിതരിലും ആത്മീയമായി രോഗാതുരരോ അവശരോ ആയിരിക്കുന്നവരിലും ബഹുമാനവും സ്നേഹവും ചൊരിയുക. ആദ്യം അവരെ യേശുവിലേയ്ക്കു കൊണ്ടുവരാൻ പരിശ്രമിക്കുകയും തുടർന്ന് അവർക്കാവശ്യമായവ നൽകിക്കൊണ്ടും, അവർക്ക് ശാരീരികവും ആദ്ധ്യാത്മികവുമായ എന്തെങ്കിലും സാന്ത്വനം നാം സദാ നൽകണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)