ഭാ​ഗം 1: ആരോഹണം (56)

49. ശരീര പരിരക്ഷ

400. ദൈവിക ബലിയുടെ മാതൃകയിലും എെക്യത്തിലും ദൈവിക ശുശ്രൂഷയിൽ ജീവിതം വ്യയം ചെയ്യുന്നതിനെക്കാൾ, നമുക്ക് ജീവിതം നൽകിയിരിക്കുന്നത് ശരീരത്തെ സംരക്ഷിക്കാനെന്നവണ്ണം പെരുമാറുന്നതിൽനിന്നും കർത്താവ് നമ്മെ സ്വതന്ത്രരാക്കട്ടെ.

401. എന്നിരുന്നാലും, അതേ കാരണത്താൽ, നാം കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാണെന്ന വിധത്തിൽ നമ്മുടെ ആരോഗ്യം നാം പരിരക്ഷിക്കണം. നമ്മുടെ ശരീരത്തിന്റെ പ്രാഥമിക സംരക്ഷണം, വ്യക്തിപരമായ ശുചിത്വം, ആശാനിഗ്രഹം, നമ്മുടെ എല്ലാ കടമകളുടെയും സന്യാസാത്മകമായ അനുസരണം എന്നിവ ഉൾപ്പെടുന്നു.

402. ഓരോ പതിനഞ്ചോ ഇരുപതോ ദിവസം കൂടുമ്പോഴും അതിസാധാരണമായ വ്യക്തിപരമായ ശുചീകരണം നടത്തണം. അപ്രകാരം ഒഴികഴിവില്ലാതെ ഓരോരുത്തർക്കും ചെറുതായുള്ള മുടിവെട്ട് ഉണ്ടായിരിക്കും. പാതികഷണ്ടിയായവർക്ക് പ്രകടമായ ഒഴിവ് അനുവദിച്ചു നൽകാവുന്നതാണ്.

403. മുടിയുടെ പ്രത്യേക പരിചരണം, അനാവശ്യമായ ബാഹ്യ സംരക്ഷണം എന്ന നിലയ്ക്ക്, സംശയകരവും ആത്മീയോത്കർഷമുണ്ടാക്കുന്നതല്ലാത്തതുമാണ്. കാരണം, അവയെല്ലാം ദൈവത്തെക്കാൾ മറ്റു ജനങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ളവയാണ്.

404. സ്നാനത്തിന്, പ്രാദേശികമായ നല്ല ശീലവും, അതിലുപരി ഒരുവന്റെ വ്യക്തിപരമായ ആവശ്യങ്ങളും മേലധികാരികളുടെ ഉപദേശവും പിന്തുടരുക. ഇരുട്ടിൽ, പക്ഷേ രാത്രിയിലല്ല, സോപ്പും സ്പോഞ്ചും ബ്രഷുമുപയോഗിച്ചുള്ള പെട്ടെന്നുള്ള സ്നാനം നാം നിർദ്ദേശിക്കുന്നു.

405. പലപ്പോഴായി, പ്രത്യേകിച്ചും ഭക്ഷണത്തിനു മുമ്പായി, ക്ഷാളനം ചെയ്യേണ്ടതായ കൈകാലുകളുടെ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം.

406. ശ്വാസകോശങ്ങളുടെ വ്യായാമത്തിന്റെ ചില മിതമായ രീതികൾ വൊക്കേഷനിസ്റ്റുകൾ അഭ്യസിക്കണം. അത് സ്വകാര്യമായി ചെയ്യുകയും വേണം. അവർ ധാരാളം ശാരീരിക വ്യായാമവും ചെയ്യും. പൊതുവായി പറഞ്ഞാൽ, ക്ലേശങ്ങളിലൂടെയും സൗകര്യക്കുറവുകളിലൂടെയും തങ്ങളുടെ ശരീരങ്ങളെ കഠിനമാക്കുന്നതിനായി പാതി തുറന്ന ജനലുകളോടുകൂടി ഉറങ്ങുന്നത് അവർ ശീലിക്കും.

407. പരുക്കനായ കട്ടിലുകളിൽ ഉറങ്ങുന്നതും സാധിക്കുന്നത്രയും സമയം നിൽക്കുന്നതും, അതുപോലെ, സ്വന്തം മുറിയിൽ നടക്കുന്നതും മുട്ടുകുത്തുന്നതും ഭക്ഷണസമയങ്ങൾക്കിടയിൽ ഭക്ഷണപാനീയങ്ങൾ കഴിക്കാതിരിക്കുന്നതും മിഠായിയും മദ്യവും ലൗകികാനന്ദങ്ങളും വേണ്ടെന്നു വയ്ക്കുന്നതും അവർ ശീലിക്കും.

408. ബാഹ്യമായ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തോടുകൂടെ, യാതൊന്നും, ഒരു ചേഷ്ടയോ സ്ഥാനമോ ചലനമോ പോലും യാദൃശ്ചികത്വത്തിനു വിട്ടുകൊടുക്കില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. പകരം, ഓരോന്നും യുക്തിയാലും വിശ്വാസത്താലും നിയന്ത്രിതമായിരിക്കണം.

409. സ്വാഭാവികമായ ഓരോ പ്രവൃത്തിക്കും അതിസ്വാഭാവികവും ആന്തരികവുമായ ഒരു അർത്ഥവും മൂല്യവും നൽകണം. ഇത് നിർവ്വഹിക്കേണ്ടത് സർവ്വവും കൂദാശീകരിച്ചുകൊണ്ട്, കൂദാശകളുടെ നിരന്തരവും പ്രഗത്ഭവുമായ അനുകരണത്തിൽ, പ്രതീകങ്ങളുടെ ബുദ്ധിപരമായ ഉപയോഗത്തോടു കൂടിയാണ്.

410. മിതത്വം, ആചാരമര്യാദകൾ, ഒതുക്കം മുതലായവ പൊതു നിയമങ്ങൾക്കു പുറമെ സദാ സ്വതന്ത്രമായും പ്രശംസനീയമായും എല്ലായിടത്തും, എന്നാൽ പ്രത്യേകിച്ചും സ്വകാര്യമായി, പാലിക്കേണ്ട വ്യക്തിപരമായ സ്വകാര്യ നിയമസംഹിത ഓരോരുത്തർക്കും ഉണ്ടായിരിക്കണം.

411. നിർബന്ധമുള്ളതും സമൂഹത്തിനാകമാനമുള്ളതുമായ ബാഹ്യ ആചാരങ്ങൾ ലളിതവും കുറവുമായിരിക്കണമെന്നിരിക്കെ, വിശുദ്ധീകരണ പ്രക്രിയയിൽ സ്വത്വം മുഴുവന്റെയും യാഗാർപ്പണത്തിനായി വ്യക്തിയുടെ ചൈതന്യത്തിനും പ്രചോദനത്തിനുമനുസൃതമായി സ്വകാര്യവും സ്വതന്ത്രവുമായവ അനന്തവും വളരെ പ്രത്യേകവുമാകാം.


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)