ഭാഗം 1: ആരോഹണം (55)
48. സൃഷ്ട വസ്തുക്കളുടെ ഉപയോഗം
393. മിക്ക സന്ദർഭങ്ങളിലും, സൃഷ്ടികളുടെ ഏറ്റവും മികച്ച ഉപയോഗം എന്നത് അവയുടെ അടിമകളാകാതിരിക്കാനും ഒരുവന്റെ സത്യമായ സ്വാതന്ത്ര്യവും അനാശ്രയത്വവും ആദ്ധ്യാത്മികതയും കൂടുതൽ മെച്ചമായി വളർത്തിയെടുക്കുന്നതിനായും, അവയെ ഒരിക്കലും ഉപയോഗിക്കാതിരിക്കുക എന്നതാണ്. തത്ഫലമായി, അവയുടെ ഉപയോഗം അത്യാവശ്യമായ തുച്ഛമായതിലേക്കും സത്യമായും ഉപകാരമുള്ളതിലേക്കുമായി നാം പരിമിതപ്പെടുത്തണം.
394. സൃഷ്ടികളുടെ ഉപയോഗത്തിൽ നിന്നു ഞാൻ സ്വീകരിക്കണ്ട നേട്ടം, കർത്താവിനെ അറിയുന്നതിലും സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ആസ്വദിക്കുന്നതിലും അവിടുത്തെ അറിയാനും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആസ്വദിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിലും ഒരു സഹായമെന്നോണമുള്ളതാണ്. അതിനപ്പുറമുള്ളത് ദുരുപയോഗമാകാൻ സാധ്യതയോ അങ്ങനെയായിത്തീരുന്നതോ ആണ്. അവ മാർഗ്ഗമാണ്. ആയതിനാൽ "ആ ലക്ഷ്യത്തിനാവശ്യമായതു മാത്രം'' എന്ന അളവുകോൽ ഞാൻ പ്രയോഗിക്കും. എന്റെ ലക്ഷ്യം "മതാത്മകത''യാണ്.
395. സൃഷ്ടികളെ ഉപയോഗിക്കുമ്പോൾ, അവരിൽ സ്വയം വെളിപ്പെടുത്തുകയും അവരിലൂടെ അനേകം സ്നേഹവചസ്സുകൾ സംസാരിക്കുകയും അവർക്കൊപ്പം അനേകം സ്നേഹ സമ്മാനങ്ങൾ എനിക്കു നല്കുകയും ചെയ്യുന്ന സ്രഷ്ടാവിനെ ഒരിക്കലും കാണാതിരിക്കരുത്. കർത്താവിനെ എന്നതുപോലെ ഞാൻ സൃഷ്ടികളെ ബഹുമാനിക്കണം. കാരണം, അവയിലും അവയിലൂടെയും ഞാൻ കർത്താവിനെ കണ്ടുമുട്ടുകയും അവിടുന്നുമായി ഐക്യപ്പെടുകയും ചെയ്യും.
396. സൃഷ്ടികളുടെ ഉപയോഗത്തെക്കുറിച്ചു പ്രസ്താവിച്ചവയെല്ലാം സർവ്വോപരി നമ്മുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ളതാണ്. പുണ്യ പരിശീലനത്തിൽ ആത്മാവിന്റെ ഒരുപകരണമായി, ദൈവത്വത്തിനു ഞാൻ സമർപ്പിക്കുകയും പ്രതിഷ്ഠിക്കുകയും യാഗാർപ്പണം നടത്തുകയും ചെയ്യേണ്ട ബലിവസ്തുപോലെ, അധിവസിക്കുന്ന കർത്താവിന്റെ ദേവാലയവും തിരുപ്പാത്രവും പോലെ മാത്രമേ ഞാൻ അതിനെ കണക്കാക്കാവൂ, അപ്രകാരം ഉപയോഗിക്കാനും പാടുള്ളൂ.
397. മറ്റെല്ലാ കാര്യങ്ങളിലും ശരീരം കൂടുതലായും ശത്രുവിന്റെ ഒരു സഖ്യകക്ഷിയും ആന്തരിക ശത്രുവും വിശ്വാസവഞ്ചകനായ സുഹൃത്തും ആത്മാവിന്റെ തടവറയും വിലങ്ങുമാണ്. സർവ്വോപരി ഞാനാണ് അതിനെല്ലാം ഏറ്റവുമധികം ഉത്തരവാദി. കാരണം, അതിനെ വേണ്ടവിധം കൈകാര്യം ചെയ്യാനും അധീനമാക്കാനും വിശുദ്ധീകരിക്കാനും എനിക്കറിയാത്തതിനാൽ ഞാനതിനെ വഷളാക്കിയിരിക്കുന്നു.
398. എന്റെ ശരീര സംരക്ഷണത്തെ, ഒരേസമയം തന്നെ ആത്മാവിനെ സംരക്ഷിക്കേണ്ടതിന്റെ ഒരു ഓർമ്മപ്പെടുത്തലാക്കിക്കൊണ്ട്, എനിക്ക് ആത്മീയമാക്കാൻ പോലും സാധിക്കുന്നതാണ് (ഭക്ഷിക്കുമ്പോൾ നാം ആദ്ധ്യാത്മിക പാരായണം ശ്രവിക്കുകയും ശാരീരിക അത്യാവശ്യങ്ങളിൽ പോലും ആത്മീയ ശുചീകരണത്തെക്കുറിച്ചു നാം ചിന്തിക്കുകയും ചെയ്യുന്ന ഹ്രസ്വ ആത്മശോധന മുതലായവ പോലെ).
399. മായാദർശനവും പ്രലോഭനങ്ങളും ഒഴിവാക്കുന്നതിനായി ശരീരത്തിന് പൂർണ്ണ സംതൃപ്തി ഒരിക്കലും ഞാൻ നല്കുകയില്ല. ഒരെണ്ണം മതിയായ സാഹചര്യത്തിൽ രണ്ട് ഇന്ദ്രിയങ്ങൾ ഒരിക്കലും ഞാൻ ഉപയോഗിക്കുകയില്ല. താപസാത്മകതയും പ്രായശ്ചിത്തങ്ങളും കൊണ്ട് ഞാനതിനെ ശക്തിപ്പെടുത്താൻ സഹായിക്കും. കർത്താവിന്റെയും മറ്റുള്ളവരുടെയും ശുശ്രൂഷയിൽ ഞാനതിനെ പൂർണ്ണമായി വ്യയം ചെയ്യും.
Comments
Post a Comment