ഭാ​ഗം 1: ആരോഹണം (54)

47. ഉല്ലാസം

385. ആദ്ധ്യാത്മിക ജോലിയെപ്രതിയായിത്തന്നെ ഉല്ലാസത്തിനായുള്ള ആവശ്യം ആത്മാവ് അനായാസേന അംഗീകരിക്കും. പുതുശക്തിയോടെ ചെയ്യപ്പെടേണ്ട, ഉല്ലാസത്തെത്തുടർന്നു വരുന്ന കടമകളെ ഉദ്ദേശിച്ചു മാത്രമല്ല, വിവിധ തരം പുണ്യങ്ങൾ അഭ്യസിക്കാനുള്ള വലിയ അവസരം, ഉല്ലാസത്തിനു മാത്രം നല്കാൻ കഴിയുന്ന അവസരത്തെപ്രതി കൂടിയാണ്.

386. എളിമയുടെയും ഉപവിയുടെയും ക്ഷമയുടെയും അനുസരണത്തിന്റെയും ആശയടക്കത്തിന്റെയും അതുപോലെയുള്ള പലതിന്റെയും സാധ്യമായ ഓരോ രൂപവും പരിശീലിക്കുന്നതിനായി, മറ്റു സന്യാസ കടമകൾ നിർവ്വഹിക്കുന്നതുപോലെ ഉല്ലാസത്തിൽ എല്ലാവരും പങ്കെടുക്കും. മറ്റുള്ളവരാൽ ശുശ്രൂഷിക്കപ്പെടാനല്ല, മറ്റുള്ളവരെ ശുശ്രൂഷിക്കാനും പ്രീതിപ്പെടുത്താനുമായി എല്ലാവരും സ്വതന്ത്രമായി ഉല്ലാസത്തിലേക്കു പ്രവേശിക്കും. ഉല്ലാസം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു പ്രാർത്ഥനയോടെയാണെന്നതു പോലെ, ഉല്ലാസ വേളയിലുടനീളം അവിടുത്തെ മാലാഖമാരോടും വിശുദ്ധരോടും പരിശുദ്ധ മാതാവിനോടും വി. യൗസേപ്പിനോടും കൂടെയുള്ള കർത്താവിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ ഏവരും പരിശ്രമിക്കും.

387. ഓരോരുത്തർക്കും ഒരു സന്യാസ മാസിക ലഭ്യമാകണം. അങ്ങനെ, സന്യാസസഭകളുടെ എല്ലാ മാസികകളും നമ്മുടെ ഭവനത്തിൽ വരുകയും കുറച്ചു ആഴ്ചകൾ അവ നമ്മുടെ പൊതുമുറികളിൽ ഏവർക്കും സംലഭ്യമാകുകയും പിന്നീട് പ്രത്യേക താപസാത്മക ഗ്രന്ഥാലയത്തിൽ അവ സന്യാസപരമായി സൂക്ഷിക്കപ്പെടുകയും വേണം. ഓരോ സന്യാസ മാസികയ്ക്കും അതിന്റെ സവിശേഷ വായനക്കാരൻ ഉണ്ടായിരിക്കണം. ഉല്ലാസസമയത്ത് അവർ ഭൂമിയിലെ ദൈവരാജ്യത്തിനായുള്ള ഉപരി തീക്ഷ്ണത ഉണർത്തുന്ന വാർത്തകൾ സ്വതസിദ്ധമായ ശൈലിയിലും പ്രസന്നമായും ബന്ധപ്പെടുത്തും.

388 ഉല്ലാസവേളകളിൽ പ്രത്യേകമായി, പരിശുദ്ധ ആനന്ദത്തിന്റെ കടമകൾ എന്നു നാം വിളിക്കുന്നവ അഭ്യസിക്കണം. ഓരോരുത്തരും സ്വതന്ത്രമായി അവയോരോന്നും അഭ്യസിക്കട്ടെ. തന്റെ സ്വന്തം അഭിരുചിക്ക് ഏറ്റവും ഇണങ്ങുന്നതും സമൂഹത്തെ സഹായിക്കുന്നതുമായവയിൽ ഒാരോരുത്തരും വൈദഗ്ദ്ധ്യം ആവശ്യപ്പെടുകയും അതു നേടിയെടുക്കുകയും ചെയ്യട്ടെ. ഉല്ലാസ വേളകൾ അനുയോജ്യമായി പൂരിതമാക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ള പരിശുദ്ധ ആനന്ദത്തിന്റെ ഈ കടമകളുടെ പരിശീലനം ഉത്തേജിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി വ്യക്തിപരമായ ചില ആശ്വാസമോ നേട്ടമോ അനുവദനീയമാണ്.

389. പരിശുദ്ധ ആനന്ദത്തിന്റെ കൂടുതൽ സാർവ്വജനീനമായ ജോലികൾ: (1) കവി, അതായത് സത്യമായി സന്യാസപരമായതും ദൈവവുമായുള്ള നമ്മുടെ സ്നേഹജീവിതത്തെ നിർഭരമാക്കുന്നതുമായ കവിതകൾ എഴുതുകയോ സമാഹരിക്കുകയോ ചെയ്യുന്നയാൾ; (2) ഗായകൻ, അതായത്, നമ്മുടെ താപസാത്മക ദിനം മുഴുവൻ മാറ്റൊലിക്കൊള്ളേണ്ട ഏറ്റവും സുന്ദരവും ഭക്തവുമായ വിശുദ്ധ ഗാനങ്ങൾ എഴുതുകയോ സമാഹരിക്കുകയോ ചെയ്യുന്നയാൾ; (3) പൂക്കാരൻ, അതായത്, ഓരോ സ്ഥലത്തും നമ്മിലും അൾത്താരയിലുമുള്ള ദൈവസാന്നിദ്ധ്യത്തിന്റെ ആരാധനയ്ക്കായി ഓരോ ഋതുവിലും പുഷ്പങ്ങൾ വളർത്തിയെടുക്കുന്നയാൾ. പൂക്കൾക്കു പുറമെ വളർത്തു പക്ഷികളെ, കൂട്ടിലടച്ചവയെയല്ല, ഇണക്കുകയും ചെയ്യുന്നു.

390. (4) വായനക്കാരൻ, അതായത്, വായിക്കുന്നവ ജീവിക്കാനും യഥാർത്ഥ കലയോടുകൂടെ ശ്രോതാക്കൾക്ക് വികാരങ്ങൾ വിനിമയം ചെയ്തുകൊടുക്കാനും കഴിവുള്ളയാൾ; (5) ലേഖകൻ, അതായത്, വ്യത്യസ്ത വാർത്താക്കുറിപ്പുകൾ, പ്രത്യേകിച്ച് കത്തോലിക്കാ മിഷനുകളെയും തിരുസ്സഭയുടെ മറ്റ് പ്രവർത്തനങ്ങളെയും സംബന്ധിക്കുന്നവയും യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും രസകരമായ വാർത്തകളും ശേഖരിച്ച് പങ്കുവയ്ക്കുന്നയാൾ; (6) പലഹാരമുണ്ടാക്കുന്നയാൾ, അതായത്, ചെറുമധുരത്തിന്റെ കൊച്ചുസന്തോഷം തയ്യാറാക്കാനും നേടിയെടുക്കാനും അറിയുന്നയാൾ. കർത്താവിന്റെ കാര്യങ്ങളുടെ മധുരം സൂചിപ്പിക്കുന്നതിനായി ധ്യാനങ്ങളുടെയും ആദ്ധ്യാത്മികാഭ്യാസങ്ങളുടെയും തുടക്കത്തിൽ പ്രത്യേകമായും മിഠായികൾ വിതരണം ചെയ്യുന്നു.

391. ഉല്ലാസ നിയന്താവിന്റെ സ്ഥാനം, അതായത്, ധാരാളം ആംഗ്യങ്ങളും ഏവരുടെയും പങ്കാളിത്തവും ആവശ്യമുള്ള പുതിയ കായിക മത്സരങ്ങൾ നിയന്ത്രിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നയാൾ. പരിശുദ്ധ ആനന്ദത്തിന്റെ ഈ സ്ഥാനങ്ങൾക്കു തുല്യമായാണ്, സന്യാസ സഹോദരന്മാരുടെ ദിവസം മുഴുവൻ നിറയ്ക്കുന്നവയോ നമ്മുടെ ഒഴിവുസമയങ്ങളിലോ ഉല്ലാസവേളകളിലോ നാം ഏർപ്പെടുന്നവയോ ആയ ചില ശാരീരികാദ്ധ്വാനങ്ങൾ. ഉദാഹരണത്തിന് കൃഷി, പക്ഷി വളർത്തൽ, പൂപരിചരണം, പുസ്തകം തുന്നിക്കെട്ടൽ, അച്ചടി, ചെരിപ്പുനിർമാണം, തയ്യൽ, ആദിയായവ. ഈ പ്രവൃത്തികളെ വരുമാന സ്രോതസ്സുകളുമാക്കാവുന്നതാണ്.

392. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ബഹുമാനാർത്ഥവും അനുകരണത്തിലും, താപസ പാരമ്പര്യത്തിന്റെ തുടർച്ചയിലും കായികാദ്ധ്വാനത്തെ ഉയർന്ന ബഹുമാനത്തോടുകൂടെ നാം സദാ വീക്ഷിക്കുന്നു. അതു നാം പരിശീലിക്കുകയും വിശുദ്ധീകരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. ബൗദ്ധിക ജോലിയിലാണ് നാം മുഖ്യമായും ഏർപ്പെടുന്നതെങ്കിലും നമ്മുടെ ശാരീരികാരോഗ്യത്തിനു വേണ്ടിയും ശാരീരികവും ധാർമികവുമായ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും കായികാദ്ധ്വാനത്തിൽ മുഖ്യമായും ഏർപ്പെട്ടിരിക്കുന്നവരെപ്പോലെത്തന്നെ നാമതു നിർവ്വഹിക്കും. നമ്മുടെ സ്വത്വം മുഴുവനും ദൈവമഹത്വത്തിന്റെ വയലിൽ അദ്ധ്വാനിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്ന വിധത്തിൽ വാചികവും മാനസികവുമായ പ്രാർത്ഥനയുടെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ പ്രവൃത്തി നാം പലപ്പോഴും ആവശ്യപ്പെടുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)