ഭാ​ഗം 1: ആരോഹണം (53)

46. സംഭാഷണങ്ങൾ - ആന്തരിക ചട്ടങ്ങൾ

377. ഭക്തപരമായ നൈപുണ്യത്തോടുകൂടെ, ഓരോ സംഭാഷണത്തെയും, ദൈവവചനംപോലെ തന്നെ, ഉത്ക്കർഷമുണ്ടാക്കുന്ന വചനമാക്കുന്നത് ശീലമാക്കി മാറ്റുക. പ്രാപഞ്ചികവും രാഷ്ട്രീയവും ലൗകികവുമായ കാര്യങ്ങൾ, പ്രത്യേകിച്ച് ഭക്ഷണം, പണം, ശാരീരിക ഗുണവിശേഷങ്ങൾ, ഭൗതിക നേട്ടങ്ങൾ എന്നിവയെ സംബന്ധിക്കുന്ന സംസാരം മനഃപൂർവ്വം ഒഴിവാക്കുക.

378. ആദ്യമായി ഒരാളുമായി നാം സംസിക്കുമ്പോൾ, സ്വാഭാവികമായി അയാളുടെ മദ്ധ്യസ്ഥവിശുദ്ധരെക്കുറിച്ചും അയാളുടെ ഇടവകയുടെ അപ്പസ്തോലിക പ്രവർത്തനങ്ങളെക്കുറിച്ചും സമാനവാർത്തകളും ആരായുക.

379. മേലധികാരികളെയും ഗുരുഭൂതരെയും നേതാക്കളെയും സഭാപരവും രാഷ്ട്രപരവുമായ അധികാരികളെയും കുറിച്ചു നാം സംസാരിക്കുമ്പോൾ അവരുടെ ബാഹ്യഗുണങ്ങൾ പൂർണ്ണമായി കണ്ടില്ലെന്നു വയ്ക്കുക.

380. വൈദികരെയും സന്യസ്തരെയും ക്രിസ്ത്യാനികളെയും കുറിച്ചു സംസാരിക്കുമ്പോൾ അവരുടെ എളിമയെയും അനുസരണത്തെയും യേശുവിന്റെ രാജ്യത്തിനായുള്ള അവരുടെ പ്രവർത്തനങ്ങളെയും ഊന്നിപ്പറയുക.

381. കുട്ടികളോടും യുവാക്കളോടും അഥവാ ഏതെങ്കിലും കാരണത്താൽ നമുക്കു ഭരമേല്പിക്കപ്പെട്ട ജനങ്ങളോടും സംസാരിക്കുമ്പോൾ അവരെ സദാ ദിവ്യകാരുണ്യത്തിലേക്കും പരിശുദ്ധ മാതാവിലേക്കും പരിശുദ്ധ പിതാവിനോടുള്ള ഭക്തിയിലേക്കും പ്രചോദിപ്പിച്ചുകൊണ്ട് ആത്മീയ സംഭാഷണങ്ങൾ ഉടനെ തുടങ്ങുക.

382. പുതിയ സഭാസംഭവങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ, ഉദാഹരണത്തിന് സന്യാസസഭകൾ, മാനുഷിക വീക്ഷണകോണിൽ നിന്നു വിലയിരുത്തുകയോ അവയുടെ ഭൗതികവും ലൗകികവുമായ സമ്പാദ്യങ്ങളെയും അവരുടെ എണ്ണം, ബൃഹത്തായ കെട്ടിടങ്ങൾ, സമൂഹത്തിലെ സ്വാധീനം, ബാഹ്യ വിശദാംശങ്ങൾ മുതലായവ പരിഗണിക്കുകയോ അരുത്.

383. മറിച്ച്, ലൗകിക കാര്യങ്ങളെയും ജനങ്ങളെയും സംഭവങ്ങളെയും കുറിച്ചു നാം സംസാരിക്കേണ്ടപ്പോൾ മറ്റുള്ളവയെല്ലാം അവഗണിച്ചുകൊണ്ട് കർത്താവിന്റെയും തിരുസ്സഭയുടെയും ആത്മാക്കളുടെയും വീക്ഷണകോണിൽ നിന്ന് സദാ അവയെ പരിഗണിക്കുക.

384. ആരെക്കുറിച്ചു നാം സംസാരിക്കുമ്പോഴും, പ്രത്യേകിച്ചും നമ്മുടെ സ്വന്തം സന്യാസികളെയും മേലധികാരികളെയും കുറിച്ചു സംസാരിക്കുമ്പോൾ, പ്രസന്നമായും ഉപവിയോടുകൂടെയും, അവരുടെ സത്ഗുണങ്ങളെയും നല്ല മനോഭാവങ്ങളെയും വിജയകരമായ നേട്ടങ്ങളെയും കുറിച്ച്, അവരുടെ ആദരവിന്റെയും ആത്മീയോത്ക്കർഷത്തിന്റെയും വർദ്ധനവിനെപ്രതി സംസാരിക്കുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)