ഭാഗം 1: ആരോഹണം (52)
45. സംഭാഷണങ്ങൾ - ബാഹ്യ ചട്ടങ്ങൾ
369. സംഭാഷണങ്ങളെക്കുറിച്ചു നാം പറയുന്നവ പ്രഥമവും പ്രധാനവുമായി നമ്മുടെ ആന്തരിക സ്വത്വത്തിൽ നാം നടത്തുന്നവയെ സംബന്ധിക്കുന്നതും തുടർന്ന് മറ്റുള്ളവരുമായി നടത്തുന്നവയെയും കുറിച്ച് ഉദ്ദേശിച്ചിട്ടുള്ളവയാണ്. മറ്റുള്ളവരുമായുള്ള നമ്മുടെ സംഭാഷണങ്ങളിൽ നാം പറയുന്നവ ആദ്യം ആരെക്കുറിച്ചു നാം സംസാരിക്കുന്നുവോ ആ ജനങ്ങളെയും പിന്നീട് ആരുമായാണോ നാം സംസാരിക്കുന്നത് ആ ജനങ്ങളെയും ഉദ്ദേശിച്ചിട്ടുള്ളവയാണ്. മറ്റൊരു ക്രമം പാലിക്കുന്നത് മറ്റു പല പോരായ്മകളെയും കണ്ടില്ലെന്നു നടിക്കുന്നതിലേക്കു നമ്മെ അനായാസേന നയിക്കും.
370. ജനങ്ങളുമായുള്ള സമ്പർക്കത്തിൽ നാം കൈകാര്യം ചെയ്യുന്നവരോ അഥവാ നാം ആരെക്കുറിച്ചു സംസാരിക്കുന്നുവോ ആ ജനങ്ങളോട് സാധ്യമായ ഏറ്റവും വലിയ നീതിയും ഉപവിയും സമ്പ്രദായവും കാണിക്കുന്നതിനുവേണ്ടി അവ മനസ്സിൽ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അവരെ മറന്നുപോകുമെന്നോ അവഗണിക്കുമെന്നോ ഉള്ള ഭയം നിരന്തരമുള്ളതിനാൽ അവരുടെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നത് നമ്മുടെ കടമയായി നാം കാണും.
371. ഓരോ വ്യക്തിയിലും അയാളുടെ മാലാഖയെയും വിശുദ്ധരെയും കന്യകാമാതാവായ മറിയത്തെയും, നമ്മുടെ അയല്ക്കാരനെ പ്രീതിപ്പെടുത്തുമ്പോൾ അവരെയും പ്രീതിപ്പെടുത്തുമെന്ന നിയോഗത്തോടുകൂടെ, അവർ ദൈവസ്നേഹവുമായി വേണ്ടവിധം എെക്യപ്പട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അംഗീകരിക്കുകയും ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യും.
372. കൂടുതൽ സവിശേഷമായ വിധത്തിൽ, ഓരോ വ്യക്തിയിലും നാം നമ്മുടെ അയല്ക്കാരനോട് പറയുന്നതോ ചെയ്യുന്നതോ ആയവ തനിക്കുതന്നെയായിരുന്നുവെന്ന് കരുതുന്ന യേശുവിനെത്തന്നെ നാം അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും. തത്ഫലമായി, നമ്മുടെ ഏറ്റവും നല്ല ആചാരമര്യാദയോടെ എല്ലാവരോടും പെരുമാറാൻ നാം ആഗ്രഹിക്കുന്നു.
373. മേലധികാരികളെ സംബന്ധിച്ചിടത്തോളം പിതാവും രാജാവും ഗുരുവും പുരോഹിതനും വിധിയാളവനുമായി യേശുവിനെക്കുറിച്ചു ചിന്തിക്കുകയും അവരിൽ അപ്രകാരം അവിടുത്തെ ആദരിക്കുകയും ചെയ്യും. നമ്മുടെ സഹജരെക്കുറിച്ച്, നമ്മുടെ സഹോദരനും സ്നേഹിതനുമായ യേശുവിനെക്കുറിച്ച് നാം ചിന്തിക്കും. നമുക്ക് അധീനരായവരിലും നമുക്കു ഭരമേല്പ്പിക്കപ്പെട്ടവരിലും ബാലനോ കൗമാരക്കാരനോ യുവാവോ ആയ യേശുവിനെ നാം ആദരിക്കും.
374. നമുക്കു ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നവരിലെ തിന്മകളെയും തെറ്റുകളെയും അപകടങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ ഹെറേദോസിൽ നിന്നും കൂട്ടക്കുരുതിയിൽ നിന്നും യേശുവിനെ രക്ഷിക്കാൻ ആഗ്രഹിക്കുകയും അതിനു മാത്രമായി വിപ്രവാസത്തിന്റെ ദുരിതങ്ങൾക്ക് അവിടുത്തെ വിധേയനാക്കുകയും നഷ്ടപ്പെട്ടതു പരിഹരിക്കാൻ തങ്ങളുടെ സ്നേഹത്താൽ ശ്രമിക്കുകയും എല്ലാ പ്രകാരത്തിലും അവിടുത്തെ സന്തുഷ്ടനാക്കാൻ പരിശ്രമിക്കുകയും ചെയ്ത വി. യൗസേപ്പിന്റെയും കന്യകാമറിയത്തിന്റെയും മാതൃക നാം പിന്തുടരും.
375. നമ്മുടെ സംഭാഷണങ്ങളിൽ, മാലാഖമാരുടെ ഒരു മണിക്കൂർ ചെലവഴിക്കാൻ നമുക്കു നിശ്ചയിക്കാം. കാരണം, നാം നമ്മുടെ സഹോദരങ്ങളുടെ മാലാഖമാർക്കു മദ്ധ്യേയാണ്. അവരെ ശ്രദ്ധിക്കുകയും അവരുടെ ഐക്യത്തിൽ വസിക്കുകയും ചെയ്യുന്ന ഒരാളെ തീർച്ചയായും ആവശ്യമുണ്ട്. അതുപോലെ, സകലരെയും വലയം ചെയ്യുന്ന, പ്രാർത്ഥനകളുടെ അദൃശ്യ യാചകരായ ശുദ്ധീകരണ സ്ഥലത്തിലെ പ്രിയ ആത്മാക്കളോടപ്പമുള്ള ഒരു മണിക്കൂർ.
376. ഒരു ഭാഗത്ത് നാം ഏകാന്തത ഇഷ്ടപ്പെടുകയും അനാവശ്യ സംഭാഷണങ്ങളിൽ നിന്ന് ഒാടിയകലുകയും ചെയ്യേണ്ടപ്പോൾ, മറുഭാഗത്ത് നമ്മുടെ കടമയായതോ ഉചിതമായ പെരുമാറ്റത്തിന്റെ ഭാഗമായതോ ആയ സംഭാഷണങ്ങളെ, നിരവധിയായ പുണ്യങ്ങളുടെ, അപ്പസ്തോലിക തീക്ഷ്ണതയുടെ പരിശീലനക്കളരിയായി കണ്ടുകൊണ്ടും അപ്രകാരം നമ്മെത്തന്നെ സദാ ഉയർത്താനും നമ്മോടൊപ്പം മറ്റുള്ളവരെയും സ്വർഗ്ഗീയ സംഭാഷണങ്ങളിലേക്കു കൊണ്ടുവരാനും പരിശ്രമിച്ചുകൊണ്ട്, അത്തരം സംഭാഷണങ്ങളെ നാം സ്നേഹിക്കുകയും വേണം.
Comments
Post a Comment