ഭാഗം 1: ആരോഹണം (51)
44. ഭക്ഷണം
362. നമ്മുടെ ആഹാരത്തെ പരിശുദ്ധമായ ഒരു പ്രവർത്തനമായി കണക്കാക്കണം. കാരണം കർത്താവു നമ്മെ ഏല്പിച്ചിരിക്കുന്ന ഒരു കടമയുടെ പൂർത്തീകരണമാണത്. കർത്താവിന്റെ ദാനങ്ങളുടെയും സമ്മാനങ്ങളുടെയും സ്വീകരണം കൂടിയാണത്.
363. ഭക്ഷണത്തിനു മുമ്പും ശേഷവുമുള്ള പ്രാർത്ഥനകൾ ഒരിക്കലും വിട്ടുകളയുകയോ ചുരുക്കുകയോ അരുത്. അവയിൽ നിന്ന് ഭൗതിക സഹായവും ആത്മീയ നേട്ടവും കാംക്ഷിച്ചുകൊണ്ട് പൂർണ്ണ ഭക്തിയോടെ വേണം അവ ചൊല്ലാൻ.
364. ഉള്ളവരും നൽകുന്നവരുമായ എല്ലാവർക്കും കൃതജ്ഞതയർപ്പിക്കുക എന്നും ഇല്ലാത്തവർക്കും നൽകാത്തവർക്കും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുക എന്നുമുള്ള ഉദ്ദേശ്യത്തോടും സമാന അപേക്ഷകളോടും കൂടെ - പതിവു പോലെ - ഈ പ്രാർത്ഥനകളും സാർവ്വത്രികമാക്കണം.
365. നമ്മെ സംബന്ധിച്ചിടത്തോളം ആശയടക്കത്തിന്റെയും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഉപവിയുടെയും അരൂപിയിൽ, വിശ്വസ്തതയോടും കൃപാവരത്തോടും കൂടെ, എല്ലായ്പ്പോഴും എല്ലായിടത്തും, ഭക്ഷണസമയത്ത്, പൊതുവായും സ്വകാര്യമായും സദാചാരത്തിന്റെ എല്ലാ ചട്ടങ്ങളും നാം പാലിക്കണം.
366. പൊതുവും സ്വകാര്യവുമായ ഭക്ഷണ സമയങ്ങളിൽ, വിളമ്പുന്നവ വെറുതെ രുചിക്കുന്നതിൽ നിന്നും അവയുടെ അനാവശ്യമായ പുകഴ്ത്തലിൽ നിന്നും സാധിക്കാവുന്നിടത്തോളം നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനായി ഭക്ത വായനകൾ ഉണ്ടായിരിക്കണം. ആ സമയത്ത് നിശ്ശബ്ദത പാലിക്കണം.
367. പ്രഭാത ഭക്ഷണ സമയത്ത്, വിദ്യാർത്ഥികളും സന്യാസ സഹോദരന്മാരും മതബോധന ഗ്രന്ഥവും സദാചാരത്തിന്റെ പുസ്തകവും മാറിമാറി വായിക്കണം. ഉച്ചഭക്ഷണ സമയത്ത് വിശുദ്ധരുടെ ജീവചരിത്രത്തിന്റെ വിശദമായ വായന. അത്താഴ സമയത്ത് റോഡ്രിഗസിന്റെ താപസാത്മക ദൈവശാസ്ത്രം അഥവാ സമാനമായ പഠനഗ്രന്ഥം.
368. എല്ലാ സമയത്തെയും പോലെ അദ്ധ്യക്ഷൻ, സകലതും ശരിയായി ആസൂത്രണം ചെയ്യുകയും ഒരുക്കുകയും ചെയ്തിരിക്കുന്നുവെന്നും എല്ലാം നോക്കിക്കാണുന്നുവെന്നും വേണ്ടവിധം വിതരണം ചെയ്യപ്പെടുന്നുവെന്നും ഉറപ്പാക്കിക്കൊണ്ട് തനിക്കു കീഴ്പ്പെട്ടിരിക്കുന്നവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയിൽ മാത്രം താത്പര്യപ്പെടുന്നു. വായനയ്ക്ക് മതിയായ ശ്രദ്ധ ലഭിക്കുന്നുവെന്നതും അദ്ദേഹം ഉറപ്പാക്കണം.
Comments
Post a Comment