ഭാഗം 1: ആരോഹണം (50)
43. പുറംയാത്രകൾ
354. പുറംയാത്രകൾ അതിന്റെ കണിശമായ അർത്ഥത്തിൽ സാധിക്കാവുന്നിടത്തോളം ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഒറ്റയ്ക്കോ സംഘമായോ പുറംയാത്ര നടത്തുന്നത് എപ്പോഴും അത്യാവശ്യമായിരിക്കും. അതു നമ്മുടെ കടമകളുടെ ഭാഗമാണെങ്കിൽ ഈ പ്രവൃത്തി പാവനമാണ്. അതു നമുക്കു വിശുദ്ധീകരിക്കപ്പെടുന്നതും വിശുദ്ധീകരിക്കുന്നതുമായിരിക്കണം.
355. അടക്കത്തിന്റെ പൊതുവായതും കണ്ണിന്റെ അടക്കത്തിന്റെ പ്രത്യേകവുമായ പാലനം സദാ നാം പരിശീലിക്കണം. നാം പുറത്തുപോകുമ്പോൾ, കാരണമെന്തായിരുന്നാലും, അതു തീർത്തും നിർബന്ധമാണ്.
356. നമ്മുടെ ഓരോ പുറംയാത്രയും ഒരു ലഘു തീർത്ഥാടനം എന്നു വിളിക്കപ്പെടുന്ന വിധത്തിൽ, നാം പുറത്തുപോകുമ്പോഴെല്ലാം ഒരു ദൈവഭവനം സന്ദർശിക്കുക എന്ന ഒരു ലക്ഷ്യവും കർത്താവിനെയും പരിശുദ്ധ മാതാവിനെയും വിശുദ്ധരെയും സന്ദർശിക്കുക എന്ന മുഖ്യ ലക്ഷ്യവും നമുക്കുണ്ടായിരിക്കണം.
357. നമ്മുടെ ഓരോ നടത്തവും ഒരു ചെറിയ ശ്ലീവാപ്പാഥ എന്നു വിളിക്കത്തക്കവിധം, നമ്മുടെ നടത്തത്തിൽ, ഒരു സന്യാസ വ്യക്തിയിൽ പ്രതീക്ഷിക്കുന്ന ഉപചാരപൂർവ്വമായ ഗൗരവത്തോടും ജിജ്ഞാസയുടെ വർജ്ജനത്തോടും കൂടെ നാം പെരുമാറും.
358. നമ്മുടെ ഓരോ നടത്തവും നമ്മുടെ മഹാ പ്രസംഗമെന്ന് വിളിക്കപ്പെടും വിധം, നമ്മുടെ പൊതു പെരുമാറ്റത്തിൽ നിന്ന്, അതെക്കുറിച്ചു നേരിട്ടു ചിന്തിക്കാതെ തന്നെ, അതു കാണുന്നവരിലും നമ്മെ സമീപിക്കുന്നവരിലും മിതത്വത്തിന്റെ വലിയൊരു ചിന്ത ഉണരണം.
359. നമ്മുടെ ഓരോ നടത്തത്തെയും ഒരു ചെറു പ്രദക്ഷിണമെന്നു വിളിക്കത്തക്ക വിധം പുറത്തുപോകുമ്പോഴും തിരിച്ചുവരുമ്പോഴും, ആദ്യം നമ്മുടെ സഹയാത്രികനോടൊപ്പം - അങ്ങനെയൊരാളുണ്ടെങ്കിൽ - ജപമാലയുടെ ഒരു ദശകം നാം ചൊല്ലുകയും പിന്നീട് നാം തനിയെ സന്തോഷപൂർവ്വം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
360. നമ്മുടെ ഓരോ നടത്തത്തെയും ഒരു ഹ്രസ്വ ദൗത്യം എന്നു വിളിക്കത്തക്ക വിധം നമ്മുടെ ഓരോ നടത്തത്തിലും പ്രസാദവരാവസ്ഥയിലുള്ള ജനങ്ങൾക്കും ആത്മാക്കൾക്കും മദ്ധ്യേയും പ്രസാദവരാവസ്ഥയിലല്ലാത്ത ജനങ്ങൾക്കും ആത്മാക്കൾക്കും മദ്ധ്യേയും നമ്മിൽ അധിവസിക്കുന്ന ഏറ്റവും പരിശുദ്ധ ത്രിത്വത്തെ വിജയാരവത്തോടുകൂടെ സംവഹിക്കാൻ നാം നിശ്ചയിക്കുന്നു.
361. നാം കടന്നുപോകുമ്പോൾ, ചുറ്റുപാടുകളിലുള്ള ഭവനങ്ങളിൽ നിന്ന് കാവൽമാലാഖമാർ കടന്നുവരും. ജനങ്ങളെ കണ്ടുമുട്ടി അഭിവാദനം ചെയ്യുമ്പോൾ നാം അവരെ അഭിവാദനം ചെയ്യുകയും അവരെക്കുറിച്ചു ചിന്തിക്കുകയും ചെയ്യും. നമ്മുടെ പ്രദക്ഷിണവും ദൗത്യവും തീർത്ഥാടനവും ശ്ലീവാപ്പാഥയും പ്രസംഗവുമാകേണ്ട നമ്മുടെ നടത്തങ്ങളിൽ നാം അവരുമായി സ്വയം ഐക്യപ്പെടുകയും ചെയ്യും.
Comments
Post a Comment