ഭാഗം 1: ആരോഹണം (49)
42. നിശ്ശബ്ദത
346. ആരാധനയുടെ ചൈതന്യത്തിന് വിചിന്തനത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും ആന്തരികമായ ആവശ്യമുണ്ട്. അവയ്ക്കു രണ്ടിനും നിശ്ശബ്ദതയ്ക്കു മാറ്റിവയ്ക്കപ്പെട്ട സമയങ്ങളും സ്ഥലങ്ങളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയങ്ങളിലും സ്ഥലങ്ങളിലും പാവനമായ ആദരവോടുകൂടെ നിശ്ശബ്ദത പാലിക്കേണ്ടത് അത്യാവശ്യമാണ്. ബാഹ്യ നിശ്ശബ്ദത പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് മേലധികാരികളുടെ കടമയാണ്. കർത്താവിനൊപ്പം ആത്മാവ് ആന്തരിക നിശ്ശബ്ദതയെ പ്രാർത്ഥനകൾകൊണ്ട് പൂരിതമാക്കും.
347. നിർദ്ദിഷ്ട സമയങ്ങളിലും സ്ഥലങ്ങളിലും കാർക്കശ്യത്തോടെ, എന്നാൽ ശാന്തതയോടെ നിശ്ശബ്ദത പാലിക്കുക, നാവിന്റെ നിശ്ശബ്ദത മാത്രമല്ല, നേത്രങ്ങളുടെയും നിശ്ശബ്ദത, സമൃദ്ധമായ മിതത്വത്തോടുകൂടെ പാലിക്കുക. കാരണം മറ്റ് ഇന്ദ്രിയങ്ങളെക്കാൾ കൂടുതലായി കണ്ണുകൾ സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുന്നു.
348. നിശ്ശബ്ദതയെ, സ്നേഹത്തിന്റെ പാവനമായ അടുപ്പത്തിൽ, യേശുവുമായുള്ള സന്ദർശന വേളകളായി, കൂടിക്കാഴ്ചകളായി, ഒറ്റയ്ക്കുള്ള സംഭാഷണങ്ങളായി പരിണമിപ്പിക്കുക. അപ്രകാരം മറ്റേതൊരു സൃഷ്ടിയെയും ഒഴിവാക്കുക. ആത്മാവും കർത്താവും!
349. നിശ്ശബ്ദതയുടെയ സമയങ്ങളിലും സ്ഥലങ്ങളിലും, മധുരതരമായി, എന്നാൽ ശക്തമായും നിരന്തരമായും, ഭാവനയെയും വികാരത്തെയും ഓർമ്മയെയും തടഞ്ഞുകൊണ്ട് നിർദ്ദിഷ്ടമായ ഒരു കാര്യത്തിൽ മാത്രം ബുദ്ധിയും ഇച്ഛാശക്തിയും തീക്ഷ്ണമായി പ്രയോഗിക്കുക.
350. നിശ്ശബ്ദതയുടെ സമയക്രമത്തിന് നിർദ്ദിഷ്ടമായ യാതൊരു പ്രത്യേക തിരഞ്ഞെടുക്കപ്പെട്ട കാര്യവുമില്ലെങ്കിൽ, യേശുവുമായുള്ള പ്രവൃത്തി, മുൻഗണനാപ്രകാരം ഹ്രസ്വ മാനസിക പ്രാർത്ഥനകളും ലഘു ധ്യാനാത്മക വായനകളും സമാനമായ ഭക്തകൃത്യങ്ങളും ഓരോരുത്തരും മുൻകൂട്ടിത്തന്നെ നിശ്ചയിക്കണം.
351. നിശ്ശബ്ദതയുടെ സമയങ്ങളിലും സ്ഥലങ്ങളിലും യഥാർത്ഥമായ വിചിന്തനം ആസ്വദിക്കാൻ, അവയെ - അവയായിരിക്കുന്നതു പോലെ - ദൈവസാന്നിദ്ധ്യത്താലും ജനങ്ങളെക്കാൾ കർത്താവിന്റെ സദസ്സിനാലും നിറഞ്ഞിരിക്കുന്നതായിക്കണ്ട് സമയത്തിന്റെയും കാലത്തിന്റെയും മനോഹരമായ രചനകൾ നാം സ്വീകരിക്കണം.
352. നിശ്ശബ്ദതയുടെ സമയങ്ങളിലും സ്ഥലങ്ങളിലും ധ്യാനത്തിലോ കുർബാന സ്വീകരണത്തിലോ തുടങ്ങിവച്ച കർത്താവുമായുള്ള നമ്മുടെ സംഭാഷണം നാം തുടരുകയും ദീർഘിപ്പിക്കുകയും വേണം. അല്ലെങ്കിൽ, നിശ്ശബ്ദതയുടെ സമയങ്ങളിലും സ്ഥലങ്ങളിലും ആദ്യം നാം നമ്മുടെ സ്വകാര്യമായ ഭക്തചുമതലകൾ പൂർത്തീകരിക്കുകയും പിന്നീട് മറ്റ് ഭക്തകൃത്യങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നു.
353. നിശ്ശബ്ദതയുടെ സമയങ്ങളും സ്ഥലങ്ങളും വിശ്വസ്തതയോടെ പാലിക്കുന്നതിനു പുറമെ കർത്താവിനോടുള്ള നിത്യമായ സ്നേഹ ശ്രദ്ധയുടെ ആന്തരിക നിശ്ശബ്ദതയും ദിവസത്തെ നിരവധി, അനവധി രഹസ്യ നിമിഷങ്ങൾ കൊണ്ടു നിറച്ചുകൊണ്ട് വളരെ ആവൃത്തിയോടുകൂടെയുള്ള ബാഹ്യ നിശ്ശബ്ദതയും ആത്മാവു ശീലിക്കണം.
Comments
Post a Comment