ഭാഗം 1: ആരോഹണം (48)
41. ബാഹ്യമായ ഭക്തി
339. രാത്രിയും പകലും, ഓരോ സ്ഥലത്തുനിന്നും, പരിശുദ്ധ കുർബാന സൂക്ഷിച്ചിരിക്കുന്ന ഏറ്റവുമടുത്ത ദേവാലയത്തിനു നേർക്ക് സ്വയം തിരിഞ്ഞിരിക്കാൻ നാം പരിശ്രമിക്കുന്നു.
340. നാം വസിക്കുന്ന ഓരോ മുറിയിലും, രാത്രിയും പകലും, യേശുവിനോടുള്ള ബഹുമാന സൂചകമായി മാറ്റിവച്ചിരിക്കുന്ന ഒരു പ്രത്യേക സ്ഥലം സൂക്ഷിക്കുക.
341. ജനങ്ങളുമായുള്ള സമ്പർക്കത്തിൽ, നാമും നാം സംസാരിക്കുന്ന വ്യക്തിയ്ക്കുമിടയിൽ മറ്റൊരാൾക്കുള്ള സ്ഥലം വിടുക ("നമുക്കു മദ്ധ്യേ ദൈവമായ ക്രിസ്തു ഉണ്ടായിരിക്കട്ടെ'').
342. പ്രധാന കവാടവും പ്രധാന ഗോവണിയും യേശുവിനും അവിടുത്തെ സംവഹിക്കുന്ന പുരോഹിതനും വേണ്ടി മാത്രമായി മാറ്റിവയ്ക്കുക.
343. നമ്മുടെ സംഭാഷണത്തിലെ ഗുണപരമായ വിശേഷണങ്ങളുടെ ഏറ്റവും പരമമായ രൂപങ്ങൾ യേശുവിനായി മാറ്റിവയ്ക്കുക.
344. ചുംബനം, ഒരുവന്റെ വാത്സല്യപ്രകടനത്തിനനുസരിച്ചുള്ള ഏറ്റവും ആർദ്രമായ നാമങ്ങൾ എന്നിങ്ങനെ വാത്സല്യത്തിന്റെ ഏറ്റവും വലിയ പ്രകടനങ്ങൾ യേശുവിനായി നീക്കിവയ്ക്കുക.
345. ഗാനം, കവിത, സംഗീതം, മറ്റ് സകല സുകുമാര കലകളും യേശുവിനും, തദ്വാരാ വിശുദ്ധമായ ഉപയോഗത്തിനും മാത്രമായി നീക്കിവയ്ക്കുക.
Comments
Post a Comment