ഭാ​ഗം 1: ആരോഹണം (47)

40. നമ്മുടെ സ്ഥാനം

332. ബാഹ്യമായവയ്ക്ക് ആന്തരികമായവയ്ക്കുമേൽ വലിയ സ്വാധീനമുള്ളതിനാൽ ആത്മാവിന്റെ ഉയർച്ചക്കും ഉത്ക്കർഷത്തിനുമായി ആത്മാവിനുമേൽ ഏറ്റവും മികച്ച സ്വാധീനമുണ്ടാകാനിടയുള്ള കാര്യങ്ങളും വസ്തുക്കളും (നമുക്കു കഴിയുന്നിടത്തോളം, ജനങ്ങൾ പോലും) കൊണ്ട് നമ്മെ നാം വലയിതമാക്കണം. ലൗകികമായ ഓരോ കാര്യവും അനാത്മികതയുടെയോ വ്യർത്ഥതയുടെയോ ഏതൊരു സ്വാധീനവും ഒഴിവാക്കുക.

333. ഭക്തിയാലും അതിസ്വാഭാവിക സ്വാധീനങ്ങളാലും പൂരിതമായ ഒരന്തരീക്ഷം നാം സൃഷ്ടിക്കുന്നതിനായി നമ്മുടെ സമയം, വസ്തുക്കൾ, നമ്മുടെ മുറികളുടെ ശുചിത്വം, നമ്മുടെ പ്രവർത്തനങ്ങളുടെ കാര്യക്രമം, സകല ഭക്ത്യഭ്യാസങ്ങൾ എന്നിവ ബുദ്ധിപൂർവ്വം ചിട്ടപ്പെടുത്താൻ നാം സദാ ആഗ്രഹിക്കുന്നു.

334. ഓരോ സന്യാസ ഭവനത്തെയും പൊതുവായും നമ്മുടെ മുറിയെ പ്രത്യേകമായും യേശുവിന്റെ മറ്റൊരു ഗേഹമാക്കി, യേശുവിന്റെ ഒരു ദേവാലയമാക്കി, യേശുവിന്റെ ഒരു വിദ്യാലയമാക്കി, ബാഹ്യമായി പോലും നാം  പരിവർത്തനം ചെയ്യും. എല്ലാ സൃഷ്ടികളെയും ലോകം മുഴുവനെയും പട്ടണങ്ങളുടെ എല്ലാ തെരുവുകളെയും മനുഷ്യവംശത്തിന്റെ എല്ലാ ഭവനങ്ങളെയും അപ്രകാരം കരുതുകയും അവയിൽ അങ്ങനെ വസിക്കുകയും ചെയ്യുക.

335. ദിവ്യകാരുണ്യ യേശു സന്നിഹിതനായ സക്രാരിയുള്ള, കർത്താവായ യേശുവിന്റെ യഥാർത്ഥ സാന്നിദ്ധ്യമുള്ള പരിശുദ്ധ ദൈവഭവനത്തിനായി സദാ ആഗ്രഹിക്കുക. അതിന്റെ ബാഹ്യമോടികളും ആരാധനക്രമ ആഘോഷങ്ങളും ജനപങ്കാളിത്തവും സസൂക്ഷ്മം സംരക്ഷിക്കുക മാത്രമല്ല, അവിടെ യേശുവിനോടൊപ്പം യഥാർത്ഥത്തിൽ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുക.

336. നമ്മുടെ എല്ലാ ഒഴിവുസമയവും എല്ലായ്പ്പോഴും, നമ്മുടെ ഹൃദയത്തോടും ശരീരത്തോടും കൂടെ അവിടെ യേശുവോടൊത്ത് വസിക്കുക. മറ്റുള്ള നമ്മുടെ എല്ലാ കർത്തവ്യങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞെങ്കിൽ, ഇക്കാര്യത്തിൽ ഏവർക്കും ധാരാളം സ്വാതന്ത്ര്യമുണ്ട്. ഏകാന്തത സ്നേഹവുമായി ചേർന്നുപോകുന്നതല്ല, സർവ്വോപരി ദൈവസ്നേഹവുമായും.

337. ദൈവസാന്നിദ്ധ്യസ്മരണ അനുഭവിക്കാത്തപ്പോൾ ഹൃദയത്തിന് ഏകാന്തത അനുഭവപ്പെടുന്നു. ഈ ദൈവസാന്നിദ്ധ്യ സ്മരണ ശുദ്ധത, എളിമ, ഉപവി, ധ്യാനം, ആശയടക്കം എന്നീ മറ്റ് വ്യവസ്ഥകൾ സന്നിഹിതമെങ്കിൽ, ദിവ്യകാരുണ്യ യേശുവിനോടൊപ്പം സൗഹൃദം സൂക്ഷിക്കാനുള്ള ഒരു പ്രതിഫലമായി ഇതിനെ കണക്കാക്കണം. നാം അവിടുത്തേയ്ക്കു സന്നിഹിതരാകും, അവിടുന്ന് നമുക്കും.

338. ദിവ്യകാരുണ്യ യേശുവിനോടൊപ്പം മാലാഖമാരുടെ മണിക്കൂർ, മറിയത്തിന്റെയും യൗസേപ്പിന്റെയും മണിക്കൂർ, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മണിക്കൂർ ചിലവഴിക്കുക. കാരണം, ദൃശ്യവും അദൃശ്യവുമായ യേശുവിന്റെ സ്നേഹിതരുടെ നിരന്തരമായ സംഗമം അൾത്താരയ്ക്കു ചുറ്റും നടക്കുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)