ഭാഗം 1: ആരോഹണം (45)
38. മർത്തയും മറിയവും
301. നമ്മുടെ സമൂഹങ്ങളിൽ വസിക്കുന്നവരുടെ ദിനം കർതൃശുശ്രൂഷയിലെ വ്യതിചലിക്കാത്ത സന്യാസപരമായ ഭക്തിയാൽ നിറയ്ക്കുകയും സമൂഹത്തിനു പുറമെ വസിക്കുന്നവരുടെ ദിനം പ്രേഷിതത്വത്തിന്റെ വ്യത്യസ്ത രീതികളിൽ കർതൃശുശ്രൂഷയാൽ നിറയ്ക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സന്യാസ നിഷ്ഠയുടെ പൊതുതത്വം.
302. അതുകൊണ്ട്, നമ്മുടെ സന്യാസ ഭവനങ്ങളിൽ എന്തു കാരണത്താൽ വസിക്കുന്നവരാണെങ്കിലും, എല്ലാവരും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും കായികാദ്ധ്വാനത്തിന്റെയും സമൂഹജീവിതം സമ്പൂർണ്ണമായി ജീവിക്കേണ്ട സന്യാസിയായി സ്വയം കരുതണം.
303. തങ്ങളുടെ സന്യാസ സമൂഹത്തിനു പുറമെയുള്ള ജനങ്ങൾക്കൊപ്പം ജോലിചെയ്യുന്നവർ നിത്യവും സന്നദ്ധതയുള്ള മിഷനറിമാരായും സർവ്വോപരി കർമനിരതരായ സന്യസ്തരുമായും തങ്ങളുടെ സന്യാസ സമൂഹത്തിന്റെ സത്താപരമായ ഭക്തകൃത്യങ്ങൾക്കും പ്രായശ്ചിത്തങ്ങൾക്കും മാത്രം ബാധ്യതയുള്ളവരായി സ്വയം കരുതണം. ഒറ്റയ്ക്കായിരിക്കുമ്പോൾ പോലും, അവർ എവിടെയായിരുന്നാലും, ഈ കാര്യങ്ങളെല്ലാം അവർ അനുഷ്ഠിക്കണം.
304. പ്രായശ്ചിത്തത്തിന്റെ സത്താപരമായ കൃത്യങ്ങൾ: ലഹരിപാനീയങ്ങളുടെയും ശുശ്രൂഷയുടെ കാരണം മൂലമല്ലാതെയുള്ള സ്വകാര്യ ഭവനങ്ങളുടെ സകല സന്ദർശനങ്ങളുടെയും വർജ്ജനം. യാമപ്രാർത്ഥനയ്ക്കു പുറമെയുള്ള ഭക്തിയുടെ സത്താപരമായ കൃത്യങ്ങൾ: അവർ ഭവനത്തിലായിരിക്കേണ്ട മൂന്ന് സമയങ്ങളായ പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലുമുള്ള പ്രാർത്ഥനകളിലായി വിഭജിച്ചു നല്കുകയും ക്രമീകരിക്കുകയും ചെയ്യാവുന്ന ധ്യാനം, ആത്മശോധന, ഏറ്റവും അമൂല്യമായ തിരുരക്ത സമർപ്പണം, ജപമാല എന്നിവയാണ്.
305. എല്ലാവരും, വിശിഷ്യാ കൂടുതൽ കർമനിരതരായ ശുശ്രൂഷകളിൽ വ്യാപരിക്കുന്നവർ, സുകൃതജപങ്ങളുടെ നിരന്തരമായ ഉപയോഗത്താലും കൗദാശിക ദേവാലയം അവർ കണ്ടെത്തുന്നിടത്ത് ദിവ്യകാരുണ്യത്തോടുള്ള എണ്ണമറ്റ ലഘു സന്ദർശനങ്ങളാലും കർത്താവിനോട് ആന്തരികമായി സദാ ഐക്യപ്പെട്ടിരിക്കണം.
306. കർത്താവുമായുള്ള ഒരുവന്റെ ബന്ധം കൂടുതൽ മെച്ചമായി വളർത്തിയെടുക്കാനും പ്രേഷിതപ്രവർത്തനത്തിനായി സ്വയം സജ്ജരാകുന്നതിനുമായി സകല വിവേകത്തോടും മിതത്വത്തോടും അനുസരണത്തോടും കൂടെ, ഒഴിവുസമയം മുഴുവൻ ദിവ്യകാരുണ്യത്തിനു മുമ്പാകെ ചിലവഴിക്കാനും വിശുദ്ധർ അഭ്യസിച്ചുപോന്ന മഹത്തായ ആശാനിഗ്രഹങ്ങൾ ആശ്ലേഷിക്കാനും മേലധികാരികൾ അനുവദിക്കുന്ന വിധങ്ങളിലും സ്ഥലങ്ങളിലും സമയങ്ങളിലും താപസ തുല്യമായ ഒരു തരം ജീവിതം പരിശീലിക്കാനും, അതിസ്വാഭാവിക കാരണങ്ങളാൽ, ഒാരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്.
307. താപസനും മിഷനറിയുമെന്ന ആദർശം ഓരോരുത്തരും അഭിലഷിക്കുകയും തന്നിൽത്തന്നെ ജീവിക്കുകയും വേണം, തന്റെ ആന്തരിക ജീവിതത്തിൽ താപസനും ബാഹ്യ ജീവിതത്തിൽ മിഷനറിയും, താപസൻ മുൻഗണനയോടെ അപ്പസ്തോലിക-ഐക്യ പ്രാർത്ഥന വളർത്തിയെടുക്കും, മിഷനറി സെറാഫിക്-ഐക്യ പ്രാർത്ഥനയും. ഇരുവരും തങ്ങളുടെ തനിമയാർന്ന സിദ്ധിപ്രകാരം ദൈവൈക്യത്തിലേക്കു നീങ്ങുന്നു.
Comments
Post a Comment