ഭാ​ഗം 1 ആരോഹണം (44)

37. സന്യാസാനുഷ്ഠാനം

294. കാനോനികവും ആരാധനക്രമപരവുമായ ഓരോ നിയമത്തെയും താപസാത്മകവും രഹസ്യാത്മകവുമായ ഓരോ അനുഷ്ഠാനത്തെയും ആത്മാവിൽ അധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തിനുള്ള മഹത്വത്തിന്റെ സദസ്സായി, ആത്മാവിൽ അധിവസിക്കുന്ന ഏറ്റവും പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള നമ്മുടെ സ്നേഹബന്ധത്തിന്റെ അവസ്ഥാവിശേഷത്തിൽ നിന്നുരുത്തിരിയുന്നവയായി നാം കണക്കാക്കുന്നു.

295. മഹത്തായ കൃപകളും കൃപാവരങ്ങളുടെ ശ്രേണി മുഴുവനും ഓരോ സന്യാസ നിഷ്ഠയോടും അവ തിരിച്ചും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്ലാ ലാളിത്യത്തോടും ഉറപ്പോടും കൂടെ ഓരോരുത്തരും വിശ്വസിക്കണം. ശിക്ഷാർഹമായ ഓരോ അപരാധവും ഗൗരവകരമായ ഒരു പ്രലോഭനത്തെയും അവിശുദ്ധമായ പ്രേരണകളുടെ ശ്രേണി മുഴുവനെയും തുടർന്നു വരുന്നതാണെന്ന് നാം വിശ്വസിക്കുന്നു. തത്ഫലമായി, സകല തിന്മയും ഒഴിവാക്കാനും കൃപയുടെ ഈ സകല സമ്പാദ്യങ്ങളും നഷ്ടപ്പെടാതിരിക്കാനും ഓരോരുത്തരും പരിശ്രമിക്കണം.

296. സ്വകാര്യ, ആന്തരിക സന്യാസ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ഭക്തി പ്രചോദിപ്പിക്കുന്നവയ്ക്കുവേണ്ടി അവ മാറിമാറി ഉപയോഗിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. മറ്റാരും തന്നെ സന്നിഹിതരല്ലെങ്കിലും അതേ സ്ഥലത്തും രീതിയിലും സാധാരണ ആചാരവിധികളോടും ആഘോഷങ്ങളോടും കൂടെ മറ്റുള്ളവരുടെ നാമത്തിലും അവരെ പ്രതിനിധീകരിച്ചും ഒറ്റയ്ക്കു നിർവ്വഹിക്കേണ്ട ഒരു പരിശുദ്ധ കടമയായി ഓരോരുത്തരും കരുതുന്ന വിധത്തിൽ ഏതെങ്കിലും നിയമമോ നിഷ്ഠയോ അനുശാസിക്കുന്ന സാമൂഹിക, ബാഹ്യ സന്യാസ പ്രവൃത്തികൾ നിർവ്വഹിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഓരോരുത്തരും കരുതണം.

297. ഓരോ മേലധികാരിയും, നിഷ്ഠയുടെ ആത്മാവ് വ്യക്തിപരമായി താനാണെന്ന വിധത്തിൽ, പ്രത്യേകമായും തന്റെ മാതൃകയാൽ, ഭവനം മുഴുവനും പട്ടണം മുഴുവനും നിർദ്ദിഷ്ട സ്നേഹസദസ്സ് കർത്താവിനു സമർപ്പിക്കുന്നുവെന്നത് ആത്യന്തികമായി ഉറപ്പാക്കുകയും നേടിയെടുക്കുകയും വേണം. സന്ദർഭവശാൽ പ്രത്യേക അവസരങ്ങൾക്കു നല്കിയ അനുവാദങ്ങളും ഇളവുകളും ദീർഘിപ്പിക്കുന്നതോ മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കുന്നതോ തടയുന്നതിന് അദ്ദേഹം അത്യന്തം ശ്രദ്ധാലുവായിരിക്കണം. സമൂഹത്തിലെ മറ്റുള്ളവരുടെ മന്ദോഷ്ണമായ ശീലങ്ങൾക്ക് ഒരു തരത്തിൽ താനാണ് ഉത്തരവാദിയെന്ന ചിന്തയിൽ അദ്ദേഹം ഭയന്നുവിറയ്ക്കണം.

298. സന്മാതൃകയ്ക്കു പുറമെ സന്യാസ സഭയെ സംബന്ധിക്കുന്ന മേലധികാരിയുടെ ഏറ്റവും ഗൗരവമായ കർത്തവ്യം ഓരോ പരിശീലനത്തിലും അന്തർലീനമായ മൂല്യങ്ങൾ മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുകയും നമ്മുടെ അനുഷ്ഠാനങ്ങളെ ജീവസ്സുറ്റതാക്കുകയും പൂർണ്ണമാക്കുകയും ചെയ്യേണ്ട എല്ലാ അതിസ്വാഭാവിക ഉദ്ദേശലക്ഷ്യങ്ങളും വിശദീകരിച്ചുകൊടുക്കുകയും, അവസാനമായി, സാധ്യമെങ്കിൽ, നൈസർഗികതയുടെയും അതിസ്വാഭാവിക കുടുംബ ജീവിതത്തിന്റെയും അരൂപിയുടെയും ഒരു വ്യാഖ്യാനം ഉൾച്ചേർക്കുക എന്നതുമാണ്. അപ്രകാരം, ഓരോ സമൂഹ പ്രവൃത്തിയും ഹൃദയസ്പർശിയായ ആവശ്യത്തിൽ നിന്നുള്ള ബോധ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞുവരും.

299. കാനോനികവും ആരാധനക്രമപരവും മറ്റുമായ സഭാനിയമങ്ങൾക്കായുള്ള നമ്മുടെ ചൊല്ല് "ഒഴികഴിവില്ലാത്ത പരിശുദ്ധ അനുസരണം'' എന്നായിരിക്കണം, ഈ ഒഴികഴിവുകൾ അനുസരണത്തിന്റെ പദാർത്ഥമല്ലാതിരിക്കുമ്പോൾ. തപോനിഷ്ഠകളെക്കുറിച്ച് നമ്മുടെ സന്യാസ കുടുംബത്തിന്റെ ആപ്തവാക്യം "ഇളവുകളില്ലാത്ത അനുസരണം'' എന്നാണ്. സ്നേഹം "പാരമ്യം വരെയ്ക്കും, മരണം വരെയ്ക്കും'' ആവശ്യപ്പെടുന്നതിനാൽ ഓരോ പ്രയാസവും ദൈവിക ശുശ്രൂഷയിലെ നമ്മുടെ ഉദാരമനസ്സിൽ പരിഹരിക്കപ്പെടണം.

300. ഈ സകലമാന നിഷ്ഠകളോടും കൂടെ, തിരുക്കുടുംബത്തിൽ ദൈവിക ത്രിത്വത്തിനുവേണ്ടി കത്തോലിക്കാസഭയുടെ പരിശുദ്ധി ജീവിക്കാൻ നാം ആഗ്രഹിക്കുന്നു. പരിണിതഫലമായി, താപസാത്മകവും സന്യാസപരവുമായ അനുഷ്ഠാനങ്ങളിലോരോന്നിലും നിന്നുവരുന്ന അതിസ്വാഭാവിക നന്മയിൽ ഹൃദയം പൂരിതരായ ആരും മതിയായ വിവേകത്തോടും തീക്ഷ്ണതയോടുംകൂടെ, കപടമായ മിതത്വത്താലും തനിക്കുമാത്രമായ കൈവശപ്പെടുത്തലും വഴി സ്വന്തം ദാനങ്ങൾ കുഴിച്ചുമൂടപ്പെടുമെന്ന യഥാർത്ഥമായ ഭയത്താലും, ക്രിസ്തീയ ലോകത്തിൽ അവയുടെ പ്രതിരോധകനും വക്താവുമാകാൻ ഭയപ്പെടുകയില്ല.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)