ഭാഗം 1: ആരോഹണം (43)
36. തിരു ലിഖിതം
273. അതിവിശിഷ്ട വിശുദ്ധ ഗ്രന്ഥത്തെ വെറുമൊരു സത്ഗ്രന്ഥമായോ ഏറ്റവും മികച്ച മാനുഷിക പുസ്തകം മാത്രമായോ വീക്ഷിക്കുകയോ പിടിക്കുകയോ കൈകാര്യംചെയ്യുകയോ വായിക്കുകയോ ശ്രവിക്കുകയോ പഠിക്കുകയോ അരുത്. കാരണം, അതിന്റെ ഗ്രന്ഥകർത്താവ് കർത്താവായ ദൈവമാണ്.
274. സവിശേഷ ബഹുമാനമുള്ള ഒരു സ്ഥലം, ആത്മാവിലും അതുപോലെ ബാഹ്യ ചുറ്റുപാടുകളിലും ഗ്രന്ഥശാലകളിലും പഠനങ്ങളിലും വിദ്യാലയങ്ങളിലും ഏതു മുറിയിലും പോലെ വിശുദ്ധ ഗ്രന്ഥത്തിന് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ചിത്രങ്ങളോടോ വിശുദ്ധരുടെ തിരുശേഷിപ്പുകളോടോ ഉള്ള ഭക്തിയേക്കാൾ ഉയർന്ന ഭക്തിയോടുകൂടെ ബൈബിളിന്റെ ഒരു ഭാഗം ഓരോരുത്തരും സദാ സംവഹിക്കണം.
275. പൊതുവോ സ്വകാര്യമോ ആയ ഭക്ഷണ സമയത്തോ ഉല്ലാസവേളയിലോ വി. ഗ്രന്ഥം വായിക്കരുത്, മറിച്ച് പ്രാർത്ഥനയ്ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രാർത്ഥനയുടെ ദേഹഭാവത്തോടുകൂടെ, അതായത്, മുട്ടുകുത്തിയോ നിന്നുകൊണ്ടോ മാത്രം.
276. ദൈവനിന്ദയിൽ നിന്നെന്ന പോലെ, ബൈബിൾ വാക്യങ്ങൾ ജനങ്ങൾക്കും സഹചരർക്കും അവിശുദ്ധ വസ്തുക്കൾക്കും അപഹാസ്യമായ കാര്യങ്ങൾക്കുമായി ഉദ്ധരിക്കുന്നതും പ്രയോഗിക്കുന്നതും, അതിലുപരി പ്രത്യേകിച്ചും വചന ശുശ്രൂഷയിൽ, ഒരുവൻ നല്ലപോലെ ഓർക്കാത്തതോ അർത്ഥം കൃത്യമായി അറിയാത്തതോ ആയ ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുന്നതും ഓരോരുത്തരും വർജ്ജിക്കണം.
277. വിശുദ്ധ ഗ്രന്ഥത്തിന്റെ തിരുനാളിൽ, ജനമദ്ധ്യേ അതിന്റെ ജ്ഞാനത്തിനും പ്രചരണത്തിനുമായി ഒാരോരുത്തരും കർമനിരതമരായി പങ്കെടുക്കാൻ ശ്രമിക്കണം. വി. അൽഫോൻസ് ലിഗോരിയുടെയും (ആഗസ്റ്റ് 1) വി. തോമസിന്റെയും (ജൂലൈ 3) കുരിശിന്റെ വി. യോഹന്നാന്റെയും (ഡിസംബർ 14) തിരുനാൾ ദിനങ്ങളിൽ വെളിപാടിനോടുള്ള ആദരവിന്റെ ബാഹ്യ പ്രകടനമായി സമൂഹമായി രഹസ്യ പ്രദക്ഷിണവും വി. ഗ്രന്ഥ ചുംബനവും ഉണ്ടായിരിക്കും.
278. ദൈവവചനങ്ങളുടെ പ്രതിദ്ധ്വനിയല്ലാത്ത മറ്റു വാക്കുകൾകൊണ്ട് നമ്മുടെ ഓർമ്മശക്തിയെ നിറയ്ക്കുന്നത് അവഹേളനമായതിനാൽ ബൈബിളിലെ വലിയ ഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്നതും മറ്റുള്ളവരെക്കൊണ്ട് മനഃപാഠം പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥത്തോടുള്ള ഒരു ഭക്തകൃത്യമായി പരിഗണിക്കുക.
279. യാമപ്രാർത്ഥനകളുടെ അനുദിന വായനകൾ എടുത്തിരിക്കുന്ന ഭാഗങ്ങൾ അവയുടെ പൂർണ്ണതയിലും ഇതര ഭാഗങ്ങൾ മറ്റു സമയങ്ങളിലും വായിച്ചുകൊണ്ട് ഓരോരുത്തരും പ്രതിവർഷം സമ്പൂർണ്ണ ബൈബിൾ വായിക്കും.
280. വിശുദ്ധ ബൈബിൾ വായിക്കുമ്പോൾ, പരിശുദ്ധ ത്രിത്വത്തിന്റെ ആത്മ-സഖി ബന്ധത്തിന് സർവ്വവും പ്രയോഗിച്ചുകൊണ്ട് ഓരോരുത്തരും അവയുടെ രഹസ്യാത്മക അർത്ഥത്തിൽ ആഴപ്പെടാൻ പരിശ്രമിക്കണം. സകലരും എല്ലാ നല്ല പ്രചോദനങ്ങളും വികാരങ്ങളും എഴുതിയെടുക്കണം.
281. വി. ബൈബിൾ വായിക്കുമ്പോൾ, കർത്താവ് നേരിട്ട് അരുൾചെയ്ത എല്ലാ ദൈവിക വചനങ്ങളും, നിത്യകാലമുള്ള നമ്മുടെ അനുദിന ധ്യാന വിഷയം അവ നല്കുന്നതിനാൽ, സവിശേഷമാംവിധം ഓരോരുത്തരും ശ്രദ്ധിക്കും.
282. വി. ബൈബിൾ വായിക്കുമ്പോൾ, നമ്മുടെ ദൈവമായ കർത്താവിന്റെ എല്ലാ ആജ്ഞകളും അനുശാസനങ്ങളും, അവിടുത്തെ ഹിതം വെളിപ്പെടുന്ന എല്ലാ ഭാഗങ്ങളും, അവ നമ്മുടെ നിയമങ്ങളും നിയമാവലികളും ആചാരരീതികളും പാരമ്പര്യങ്ങളും രൂപവത്കരിക്കുന്നതിനാൽ, ഓരോരുത്തരും രേഖപ്പെടുത്തിയെടുക്കും.
283. പരിശുദ്ധ പാഠ്യഭാഗത്തിനായി, സകല കത്തോലിക്കാ ബൈബിൾ പഠനങ്ങളും പ്രസിദ്ധീകരണങ്ങളും സദാ പരിചയപ്പെട്ടുകൊണ്ട്, ഏറ്റവും പ്രശസ്തരായ വിമർശക ജ്ഞാനികളുടെ ഏറ്റവും ആധികാരികമായ നിഗമനങ്ങൾ നാം പിന്തുടരുകയും ഉപയോഗിക്കുകയും ചെയ്യും.
284. നമ്മുടെ സ്വകാര്യവും സാമൂഹികവുമായ ജീവിതത്തിന്റെ ഏറ്റവും പ്രകട പ്രാർത്ഥനാ പുസ്തകം യാമപ്രാർത്ഥനാ ഗ്രന്ഥമായിരിക്കണം. പട്ടമേല്ക്കാത്തവർക്ക്, മേലധികാരികളിൽ നിന്നുള്ള അനുവാദത്തോടുകൂടെ, തിരുസ്സഭ അംഗീകരിച്ച ആരാധനക്രമേതര പരിഭാഷ ഉപയോഗിക്കാവുന്നതാണ്.
285. വർഷത്തിലെ കുറച്ചു ഭാഗമെങ്കിലും, ദിവ്യബലിക്കു മുമ്പോ ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പോ ആയും പകൽസമയ പ്രാർത്ഥന, അന്ത്യത്തിലുള്ള മരിയൻ പ്രഭണിത(ഗീത)ത്തോടുകൂടെയും റംശയും (സായാഹ്ന പ്രാർത്ഥന) ലെലിയയും സാധാരണയുള്ള ആത്മശോധനയ്ക്കു ശേഷവും അടുത്ത ദിവസത്തെ വായനകളുടെ സമാഹാരം തലേന്നു രാത്രി മുൻകൂറായും, സർവ്വവും ദിവ്യകാരുണ്യ സവിധത്തിൽ, പ്രാർത്ഥിക്കും.
286. ഓരോ സന്യാസിക്കും ലത്തീൻ മൂലഗ്രന്ഥവും പരിഭാഷയും വ്യാഖ്യാനവും, സങ്കീർത്തനങ്ങളുടെ അർത്ഥത്തെയും പ്രയോഗത്തെയും കുറിച്ചുള്ള - എല്ലാ കാലത്തേയ്ക്കുമുള്ള - സമയബന്ധിതമായ ബോധനവുമുണ്ടായിരിക്കണം. ഇക്കാരണത്താൽ, സന്യാസ സഹോദരന്മാർക്കും സഹോദരികൾക്കും പോലും അല്പം ലത്തീൻ ഭാഷ, പരിശീലനത്തോടും പരിഭാഷയുടെ സഹായത്തോടും കൂടെ, മനസ്സിലാക്കാനെങ്കിലും മതിയായ വിധം അറിവുണ്ടായിരിക്കണം.
287. വിശുദ്ധ ലിഖിതത്തിൽ നിന്ന്, പ്രലോഭനങ്ങൾക്കു മേലുള്ള ആയുധവും ഓരോ നിഴലിനും സംശയത്തിനുമുള്ള പ്രകാശരശ്മിയും ഒാരോ വേദനയ്ക്കുമുള്ള സാന്ത്വനവും ഒാരോ ബലഹീനതയ്ക്കുമുള്ള ശക്തിയും ആത്മാവു നേടും. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട്, ഓർമശക്തി ദൈവിക വചനങ്ങളുടെ അജയ്യമായ ഒരു നിക്ഷേപമായിത്തീരും.
288. ദൈവേഷ്ടത്തോട് നാം സദാ ഐക്യപ്പെട്ടിരിക്കുകയാണെങ്കിൽ, പാപികളുടെ മാനസാന്തരത്തിനായുള്ള നമ്മുടെ പ്രയത്നങ്ങളിലും നരകത്തിനെതിരായുള്ള യുദ്ധത്തിലും നമ്മുടെ സ്വന്തം ഇച്ഛാശക്തിയുടെ വിമുഖതയുടെ ഉപേക്ഷയിലും നേടിയെടുക്കേണ്ട അതിസ്വാഭാവിക ഫലങ്ങൾക്കുവേണ്ടി ബൈബിളിലെ ദൈവിക ആജ്ഞകൾ വിശ്വാസത്തോടെ ഉപയോഗിക്കുക.
289. ഓരോ വാക്യത്തിലും മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്തുന്നതിനായി, നമ്മുടെ ധ്യാനത്തിൽ, നമ്മുടെ വിശ്വാസ സത്യങ്ങൾ തെളിയിക്കാനായി ഉപയോഗിച്ച ബൈബിൾ വചനങ്ങളിൽ വിദ്യാലയങ്ങളിൽ വച്ചു നടത്തിയ എല്ലാ പഠനങ്ങളും മറ്റെല്ലാ വചനഭാഗത്തേയ്ക്കും വ്യാപിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. മാനുഷിക ഗ്രന്ഥകർത്താവിന്റെ മറ്റൊരു വാക്കിനോ ഗ്രന്ഥത്തിനോ അത്തരം അഭിപ്രായത്തിന്റെ ബഹുമാനം നാം നല്കുകയില്ല.
290. കന്യകാമറിത്തിന്റെ ബഹുമാനാർത്ഥവും അനുകരണത്തിലും എെക്യത്തിലും മറ്റാരെക്കാളുമുപരി ത്രിത്വത്തിന്റെ ആത്മ-സഖി, മനുഷ്യകുലത്തിനായുള്ള അത്യുന്നതന്റെ മഹത്തായ സ്നേഹലേഖനം, തിരുലിഖിതം സ്വീകരിക്കുകയും സ്വാംശീകരിക്കുകയും വേണം: "മറിയമാകട്ടെ, ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.''
291. വിശുദ്ധ ഗ്രന്ഥത്തിനുശേഷം നമ്മുടെ ആദരവിലും ഉപയോഗത്തിലും വരുന്നത് പരിശുദ്ധ നിയമങ്ങളുടെയും സുനഹദോസുകളുടെയും പരിശുദ്ധ കർമങ്ങളുടെയും വേദോപദേശത്തിന്റെയും ഗ്രന്ഥങ്ങളാണ്. സമൂഹമായും സ്വകാര്യമായും നാമവ ധ്യാനിക്കാനും പ്രാർത്ഥിക്കാനുമായി ഉപയോഗിക്കും. അപ്പസ്തോലിക സിംഹാസനത്തിന്റെ പ്രവർത്തനഗ്രന്ഥങ്ങളും പ്രാദേശിക രൂപതാദ്ധ്യക്ഷന്റെ പ്രവർത്തനഗ്രന്ഥങ്ങളും ദൈവേഷ്ടത്തിന്റെ ആധികാരിക സന്ദേശങ്ങളായും നാം വീക്ഷിക്കും.
292. വിശുദ്ധർക്കുണ്ടായ, സഭ അംഗീകരിച്ച എല്ലാ സ്വകാര്യ വെളിപാടുകളോടും അവർക്കു വെളിപ്പെട്ടുകിട്ടിയ എല്ലാ ദൈവവചനങ്ങളോടും ദൈവിക അഭിനിവേശങ്ങളോടും, തിരുലിഖിതത്തിലും പാരമ്പര്യത്തിലും അടങ്ങിയിരിക്കുന്ന സത്യങ്ങളിലുള്ള ദൈവിക അഭിപ്രായങ്ങളായി ഈ ദൈവിക ആനുകൂല്യങ്ങളെ പരിഗണിച്ചുകൊണ്ട്, പ്രത്യേക ആദരവ് നാം സദാ പ്രദർശിപ്പിക്കും.
293. വർഷത്തിന്റെ ഒരു കാലഘട്ടത്തിൽ, ഒരു ജപമാല പോലെ ആവർത്തിച്ചുരുവിടുന്ന ഹ്രസ്വ ബൈബിൾ വചനങ്ങൾ കൊണ്ട് നമ്മുടെ സമൂഹ പ്രാർത്ഥനകളെല്ലാം രൂപീകൃതമാകും. മറ്റൊരു കാലഘട്ടത്തിൽ, ഒരു മണിക്കൂറെങ്കിലും നീണ്ടുനില്ക്കുന്ന ഓരോ സമൂഹ ഭക്തഭ്യാസത്തിനു മുമ്പും, മേധാവി തിരഞ്ഞെടുക്കുന്ന പ്രകാരം, ബൈബിളിൽ നിന്നെടുത്ത പന്ത്രണ്ട് വചനങ്ങളുടെ വായന ഉണ്ടായിരിക്കും. മറ്റൊരു കാലഘട്ടത്തിൽ, ഒരു ചൊല്ലോ പരിശുദ്ധ ആഗ്രഹമോ പോലെ ഉപയോഗിക്കുന്ന ഒരു ബൈബിൾ ചിന്തയോടുകൂടെ ഓരോ സമൂഹ കർമവും ആരംഭിക്കും.
Comments
Post a Comment