ഭാ​ഗം 1: ആരോഹണം (42)

35. ഏറ്റവും പരിശുദ്ധ കൂദാശ

266. ദിവ്യകാരുണ്യ യേശുവിനെ, ബാഹ്യമായി പോലും എല്ലാ വസ്തുക്കളുടെയും ആകർഷണത്തിന്റെയും ഗുരുത്വാകർഷണത്തിന്റെയും നമ്മുടെ സ്വത്വം മുഴുവന്റെയും നമ്മുടെ ജീവിതം മുഴുവന്റെയും കേന്ദ്രമാക്കാൻ നാം ആഗ്രഹിക്കുകയും മറ്റുള്ളവർ അതു ചെയ്യാൻ അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്രകാരം, ഉദാഹരണത്തിന്, പ്രാർത്ഥിക്കുമ്പോഴെങ്കിലും ദിവ്യകാരുണ്യ യേശുവിന്റെ യഥാർത്ഥ സാന്നിദ്ധ്യമുള്ള ഏറ്റവുമടുത്ത ദേവാലയത്തിനു നേർക്ക് നാം തിരിഞ്ഞിരിക്കും.

267. ദേവാലയം മുഴുവനും എല്ലാ ഭക്തവസ്തുക്കളും ശുചിത്വത്താലും ഔചിത്യത്താലും തിളങ്ങണം. എന്നാൽ അതിൽക്കൂടുതലായി, ദിവ്യകാരുണ്യ അൾത്താര, അതിന്റെ പൂർണ്ണതയിലും ഏറ്റവും ചെറിയ സൂക്ഷ്മാംശങ്ങളിലും പ്രതിദിനം ഏറ്റവും സ്നേഹമസൃണമായ വിധത്തിൽ പരിരക്ഷിക്കപ്പെടണം. അപ്രകാരം, തീർത്തും സർവ്വവും യഥാർത്ഥമായ ദൈവസാന്നിദ്ധ്യത്തിലുള്ള കത്തോലിക്കാ വിശ്വാസത്തോട് യോജിച്ചുപോകുന്നു.

268. ദിവ്യകാരുണ്യത്തിനു മുമ്പാകെ, വിശുദ്ധസ്ഥല വിളക്കിനു (പ്രതീകാത്മക റോസാപ്പുഷ്പത്തിനും) പുറമെ, സന്യാസ സമൂഹത്തിന്റെ ദേവാലമാണെങ്കിൽ സന്യസ്തരുടെ എണ്ണത്തിനനുസരിച്ചും അഥവാ ഇടവകപ്പള്ളിയോ മറ്റ് കൗദാശിക ദേവാലയമോ ആണെങ്കിൽ കുടുംബങ്ങളുടെയോ തെരുവുകളുടെയോ അയല്പ്പക്കങ്ങളുടെയോ എണ്ണത്തിനനുസരിച്ചുള്ള അത്രയും പുഷ്പങ്ങളും തിരികളും ഉണ്ടായിരിക്കണം. അപ്രകാരം, ഒരു വിധത്തിൽ ഏവരും യേശുവിൻ മുമ്പാകെ തങ്ങളുടെ സാന്നിദ്ധ്യം കാത്തുസൂക്ഷിക്കണം.

269. അൾത്താരയുടെ മുമ്പിലോ പിന്നിലോ, അത്യാവശ്യമെങ്കിൽ വൈദികമന്ദിരത്തിന്റെ പുറത്തു പോലുമോ സാർവ്വത്രിക വിശുദ്ധീകരണത്തിനായുള്ള അപ്പസ്തോലിക പ്രാർത്ഥനയുടെ കടമ ആരാധകരെ അനുസ്മരിപ്പിക്കുന്നതിനായി ഒരു ഭൂഗോളം ഉണ്ടായിരിക്കണം. നമ്മുടെ ഉപകാരികളുടെയും നമ്മുടെ പ്രാർത്ഥനയ്ക്ക് ഏല്പിക്കപ്പെട്ടവരുടെയും പേരുകളുടെ ഒരു പുസ്തകം, അവർക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള പ്രായോഗിക ഓർമ്മപ്പെടുത്തലായി സൂക്ഷിക്കണം. വേദപാഠ പുസ്തകം, സഭാനിയമാവലിഗ്രന്ഥം ആദിയായവയോടുകൂടെ വിശുദ്ധ ഗ്രന്ഥം നമ്മുടെ സ്വകാര്യമായ ദിവ്യകാരുണ്യ സമാഗമങ്ങൾക്കുള്ള വിഷയങ്ങൾ ശുപാർശചെയ്യുന്നു.

270. അത്യുന്നതന്റെ സിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴ് മാലാഖമാരായ അരൂപികളുടെ അനുസ്മരണാർത്ഥവും ബഹുമാനാർത്ഥവും ഏറ്റവും പരിശുദ്ധ കുർബാനയ്ക്കു മുമ്പാകെ വളരെ മനോഹരമായ ഏഴ് കെടാവിളക്കുകളോ അർദ്ധ-കെടാവിളക്കുകളോ സൂക്ഷിക്കാൻ നാം ശ്രമിക്കണം. പരിശുദ്ധ കുർബാനയുള്ള അൾത്താരയ്ക്കു മുമ്പിൽ കൂടെക്കൂടെ കുന്തിരിക്കം എരിക്കണം. ദിവ്യകാരുണ്യ കൂദാശയിലെ ദൈവസാന്നിദ്ധ്യത്തോടുള്ള നമ്മുടെ ഭക്തിയിൽ നിന്ന്, കൃപാവരാവസ്ഥയിലുള്ളവരിൽ അധിവസിക്കുന്ന ഏറ്റവും പരിശുദ്ധ ത്രിത്വത്തിനു കടപ്പെട്ട തീർത്തും ആന്തരികമായ ഭക്തിയുടെ ഒരു രൂപം നമുക്കു ലഭിക്കുന്നു.

271. അതിസ്വാഭാവിക കർത്തവ്യമോ അസാധാരണ വേദനയോ ആനന്ദമോ നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെല്ലാം, അതു നല്കേണ്ടിയിരുന്നവരും സ്വീകരിക്കേണ്ടിയിരുന്നവരും യേശുവിനോടൊപ്പം പതിനഞ്ചു മിനിറ്റെങ്കിലും ചിലവഴിക്കണം. പരിശുദ്ധ കുർബാനയ്ക്കു മുമ്പിൽ പതിവിൽക്കവിഞ്ഞ സമയം ഒരു സന്യാസി ചിലവഴിക്കുന്നതു കാണുന്നവരെല്ലാം - സഹോദര ചൈതന്യത്തിൽ - തന്റെ സന്യാസിയുടെ മാദ്ധ്യസ്ഥ്യം, അനുതാപം ആദിയായവയുമായി സ്വയം ഐക്യപ്പെപ്പടണം.

272. കപ്പേളയിലോ വിശുദ്ധ ചിത്രങ്ങൾക്കു മുമ്പാകെയോ സമയം ചിലവഴിക്കാൻ ഒരു ശിക്ഷയെന്നോണം ആരെയും നിർബന്ധിക്കരുത്. ഒരു പ്രതിഫലമായി മാത്രവും, യഥാർത്ഥത്തിൽ നല്ലപോലെ സ്വീകരിക്കപ്പെടുന്നു എന്നുറപ്പുള്ളപ്പോൾ മാത്രവുമാണ് ഇപ്രകാരം അനുവദിക്കണ്ടത്. അതുപോലെ, ദൈവഭവനത്തിലെ സന്ദർശനമോ വാസമോ വേദനാജനകവും വിദ്വേഷജനകവും അസഹ്യപ്പെടുത്തുന്നതുമായ എന്തും ഒരാൾ ഉപേക്ഷിക്കണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)