ഭാഗം 1: ആരോഹണം (41)
34. കർത്താവിന്റെ ഭവനം
259. കർത്താവിന്റെ പരിശുദ്ധ ഭവനത്തോടുള്ള യഥാർത്ഥമായ ഒരു ഭക്തി. ആത്മാവിന്റെ ഗേഹമായി അതിനെ പരിഗണിക്കുക. കാരണം അതിന്റെ ആദിയും അന്തവും, അതിന്റെ ജീവനും സൗഭാഗ്യവും അവിടെ വസിക്കുന്നു. തത്ഫലമായി, ഒരുവൻ മറ്റെല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവായിരിക്കുമ്പോഴെല്ലാം, തനിക്കുതന്നെയും മറ്റുള്ളവർക്കും ഇക്കാര്യത്തിനായി സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട്, സാധിക്കാവുന്ന സമയമത്രയും അവിടെ ചിലവഴിക്കാൻ ആഗ്രഹിക്കുക.
260. കർത്താവിന്റെ ഭവനത്തിൽ ചിലവഴിക്കുന്ന സമയം മുഴുവനും യഥാർത്ഥവും ഉചിതവുമായ പ്രാർത്ഥനയുടെ സമയമായിരിക്കണം. ഏതു രൂപത്തിലും തലത്തിലുമായിരുന്നാലും അത് സത്യവും പ്രകടവുമായ പ്രാർത്ഥനയായിരിക്കണം. കർത്താവിന്റെ ഭവനത്തിലുള്ളവയെല്ലാം പ്രാർത്ഥനാരൂപിയെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം. ഈ ഉയർച്ചയും കർത്താവുമായുള്ള ആത്മാവിന്റെ സംഭാഷണവും വളർത്താത്ത ഏതു കാര്യവും വസ്തുവും ദൈവനിന്ദയെന്നോണം ഉടനടി ഒഴിവാക്കണം.
261. കർത്താവിന്റെ ഭവനത്തോടുള്ള ഈ ഭക്തി ഓരോ ദേവാലയത്തിലേക്കും, ഏറ്റവും ചെറുതും ദരിദ്രവുമായ കപ്പേളയിലേയ്ക്കുപോലും വ്യാപിപ്പിക്കണം. പഴയ നിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് ദേവാലയത്തോടുണ്ടായിരുന്ന ആരാധനാമനോഭാവത്തെ ഉല്ലംഘിച്ചുകൊണ്ട്, ഈ ഭക്തി ഭവനത്തിന്റെ പ്രാർത്ഥനാമുറിയിലും ഇടവക ദേവാലയത്തിലും ഭദ്രാസനപ്പള്ളിയിലും റോമൻ ബസിലിക്കകളിലും, കർത്താവിന്റെ ഏറ്റവും തനിമയാർന്ന ദൈവാലയമായി, നമ്മുടെ പുതിയ ജെറുസലേമായി, നമ്മുടെ സീയോനായി കരുതി ഈ ഭക്തി അവയിൽ ശ്രദ്ധയൂന്നണം.
262. നമ്മുടെ ദേവാലയം കർത്താവിന്റെ സ്വർഗമായി പണികഴിപ്പിക്കുകയും സംരക്ഷിക്കുകയും പരിരക്ഷിക്കുകയും വേണം. അതിന്റെ മഹത്വത്താലും ശ്രേഷ്ഠതയാലും രൂപത്താലും ലാളിത്യത്താലും ശോഭയാലും പ്രകാശത്താലും നിഴലുകളാലും ആത്മാവിന് നീലിമയും സൂര്യനും നക്ഷത്രങ്ങളുമുള്ള ആകാകശത്തിന്റെ പ്രതീതി നൽകണം. ആത്മാവിന്റെ ലോകം അതിൽ വലയം ചെയ്യുന്നു, നമ്മോടൊപ്പമുള്ള യേശുവിനെ കേന്ദ്രീകരിച്ച് ആരാധനക്രമവും താപസാത്മകവും രഹസ്യാതാമകവും അപ്പസ്തോലികവുമായ ചക്രത്തിൽ വലയം ചെയ്യുന്നു. അത് ശുചിയുള്ളതും അനുയോജ്യവുമായിരിക്കണം. സ്നേഹമസൃണമായ അനുദിന പരിപാലനയോടെ നാമത് സംരക്ഷിക്കും.
263. പ്രതിദിനം, ഊഴപ്രകാരം, ഓരോരുത്തരും ദൈവാലയത്തിനു നൽകേണ്ട ബാഹ്യമായ ഒരു പ്രത്യേക സേവനത്തിന് നേരിട്ട് ഉത്തരവാദികളായിരിക്കണം. അപ്രകാരം ഓരോ അൾത്താരയ്ക്കും ഓരോ പ്രതിരൂപത്തിനും ഓരോ കർത്തവ്യത്തിനും ഓരോ ഭക്തിയ്ക്കും വിശ്വാസിക്കൾക്കിടയിൽ നിന്നുള്ള ലേവായരുടെ ഒരു പ്രത്യേക വൃന്ദം ഉണ്ടായിരിക്കും. അപ്രകാരം സംസാരിക്കുമ്പോൾ, കെടാവിളക്കുകൾ, ഓസ്തികൾ (വലുതും മനോഹരവുമായവ), അൾത്താരയിലെ പൂക്കൾ തുടങ്ങിയ പരിശുദ്ധ കുർബാനയുടെ തനതായ സേവനങ്ങൾ മേലധികാരികൾക്കായി മാറ്റിവച്ചിരിക്കുന്നു. സാധ്യമെങ്കിൽ, ഓരോ വ്യക്തിയ്ക്കും അഥവാ ഓരോ കുടുംബത്തിനും അഥവാ ഓരോ പാർപ്പിട സമുച്ചയത്തിനുമെങ്കിലും ദേവാലയത്തിൽ വർഷം മുഴുവൻ പരിരക്ഷിച്ചു പോരുന്ന അവരുടെ സ്വന്തം പൂക്കൾ, തിരുസ്സാന്നിദ്ധ്യ വിളക്കുകൾ ആദിയായവ ഉണ്ടായിരിക്കണം.
264. ദൈവാലയത്തിനു നേർക്ക് നമുക്കുള്ള അതേ ശ്രദ്ധയും സന്യാസാത്മക ഭക്തിയും കർത്താവ് പ്രത്യേകമാംവിധം സത്യമായി സന്നിഹിതനായ അവിടുത്തെ ഇതര ദേവാലയങ്ങളായി പരിഗണിച്ചുകൊണ്ട് ഒരുവന്റെ മുറിയിലേയ്ക്കും ശരീരത്തിലേയ്ക്കും വ്യാപിപ്പിക്കണം. തത്ഫലമായി, ശരിയായതും അനുയോജ്യവുമായ ശുചിത്വത്തിന്റെയും ശരിയായതും നീതിയുക്തവുമായ പെരുമാറ്റരീതിയുടെയും സകല ചട്ടങ്ങളും, ശീലവൈകൃങ്ങളോ അതിഭാവുകതത്വങ്ങളോ കൂടാതെ, എളിമയുടെയും ഉപവിയുടെയും ത്യാഗത്തിന്റെയും നിരവധി പ്രവൃത്തികളുടെയും, നമ്മിലും നമ്മുടെ അയൽക്കാരിലുമുള്ള കർത്താവിന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്ന മറ്റനേകം പുണ്യങ്ങളുടെയും ആകെയുള്ള സമന്വയമായും എല്ലാ കാര്യങ്ങളിലും ദേവാലയത്തിലെ ആരാധനയുടെ വ്യാപനവും വിപുലീകരണവുമായും, അപ്രകാരം അതിസ്വാഭാവിക പ്രവർത്തനങ്ങളുടെ മഹത്വത്തിലേയ്ക്കും യോഗ്യതയിലേയ്ക്കും ഉയർത്തപ്പെടുന്നതായും അവയെ പരിഗണിച്ചുകൊണ്ട് നാം സന്യാസാത്മകമായി പാലിക്കും.
265. ആയതിനാൽ, ആരാധനക്രമത്തിന്റെ പഠനവും പ്രയോഗവും ഏറ്റവും ചെറിയ ഭക്തകൃത്യങ്ങളിലേയ്ക്കു പോലും നാം വ്യാപിപ്പിക്കും. കൊച്ചുകുട്ടികൾക്കു വിതരണം ചെയ്യുന്ന ഏറ്റവും ലളിതമായ ചിത്രങ്ങളിലേയ്ക്കുപോലും പരിശുദ്ധമായ കലയുടെ പഠനവും പ്രയോഗവും നാം വ്യാപിപ്പിക്കും. കർത്താവിന്റെ ഭവനത്തെ പ്രാർത്ഥനയുടെ ഭവനമായും വിശുദ്ധ ഗ്രന്ഥത്തിന്റെ മതപരമായ പഠനങ്ങളുടെ ഭവനമായും ദർശിച്ചുകൊണ്ടും പരിവർത്തനം ചെയ്തുകൊണ്ടും ഭവനങ്ങളിലെയും കെട്ടിടങ്ങളിലെയും ഗൃഹാങ്കണങ്ങളിലെയും അയൽപ്പക്കങ്ങളിലെയും സംഘങ്ങളിലേയ്ക്ക് പ്രാർത്ഥനയുടെ പ്രേഷിതത്വം നാം കൊണ്ടുവരുന്നു. അങ്ങനെ, കർത്താവിനു ചുറ്റും ആദരസൂചകമായ പരിചാരക വൃന്ദമായി ആദ്യം ദേവാലയത്തിലെ കുട്ടികളെയും തുടർന്ന് അൾത്താര ശുശ്രൂഷകരെയും നിർമ്മിച്ചെടുക്കുന്ന സംരംഭം.
Comments
Post a Comment