ഭാഗം 1: ആരോഹണം (40)
33. കർത്താവിന്റെ ദിവസം
252. ആദ്യം ഒരുവന്റെ സ്വന്തം ബോധ്യത്താലും പരിശീലനത്താലും മാതൃകയാലും, തുടർന്ന് വാക്കുകളാലും പ്രവൃത്തിയാലും തിരുനാളിന്റെ വിശുദ്ധീകരണം ഉത്സാഹപൂർവ്വം തേടുക. ജനതകളുടെ ഭൗതിക അഭിവൃദ്ധി പോലും തിരുനാളിന്റെ വിശുദ്ധീകരണത്തിൽ ആശ്രയിച്ചിരിക്കുന്നു.
253. വിശ്രമത്തെയും ശാരീരിക ആശ്വാസത്തെയും സാബത്ത് ആരാധനയുടെ ഭാഗമായി, ഭൂമിയിലെയും സ്വർഗ്ഗത്തിലെയും പറുദീസയുടെ അനുഭവസ്ഥമായ അനുസ്മരണമായി കണക്കാക്കണം. എന്നാൽ, അവയ്ക്കുള്ള ഒരുക്കങ്ങളോടും ആസ്വാദനത്തോടും കൂടെ അവ നമ്മുടെ ചിന്തകളെയും ആഗ്രഹങ്ങളെയും വാക്കുകളുടെയും മേൽ ആധിപത്യം പുലർത്തരുത്.
254. പ്രത്യേക ഉല്ലാസങ്ങളും അസാധാരണ യാത്രകളും ശ്രദ്ധതിരിച്ചുവിടുന്ന സമാന വിനോദങ്ങളും കർത്താവിന്റെ ദിനത്തിലേക്കായി ഒരിക്കലും മാറ്റിവയ്ക്കരുത്. മറിച്ച്, വേനലവധിക്കാലത്തുപോലും അവ കർത്താവിന്റെ ദിനത്തിൽ ഒഴിവാക്കുക. പകരം ദൈവവചനാസ്വാദനം, മതബോധനം, ലേഖനത്തെയും സുവിശേഷത്തെയും കുറിച്ചുള്ള പ്രസംഗം ആദിയായവ കൊണ്ടുവരിക.
255. ഈ ദിനത്തെ വ്യത്യസ്തമാക്കാനും വിശുദ്ധീകരിക്കാനുമുള്ള കടമ നമ്മെത്തന്നെയും മറ്റുള്ളവരെയും അനുസ്മരിപ്പിക്കുന്നതിനുവേണ്ടി കർത്താവിന്റെ ദിവസം മുഴുവനും, ഭവനത്തിൽപോലും വിശുദ്ധ ബലിയ്ക്കണിഞ്ഞ തിരുവസ്ത്രമോ ഞായർ തിരുവസ്ത്രത്തിന്റെ ഏതെങ്കിലും ഭാഗമോ (ഉദാഹരണത്തിന് ഗായക വസ്ത്രം ദിവസം മുഴുവൻ അണിയുക) ധരിക്കുക.
256. കർത്താവിന്റെ ദിവസത്തിൽ, രണ്ട് ദിവ്യബലിയർപ്പണങ്ങളിൽ പങ്കെടുക്കുക, ഒന്ന് തിരുനാൾ ദിനം വിശുദ്ധീകരിക്കുന്നതിൽ വീഴ്ചവരുത്തിയവർക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുക എന്ന പ്രകടമായ നിയോഗത്തോടുകൂടെ. ഇടവക മതബോധനത്തിൽ പങ്കെടുക്കുകയും മതപരമായ വിദ്യാഭ്യാസത്തിനും ഇതര ഇടവക പ്രേഷിതത്വത്തിനുമായി നമ്മുടെ ശുശ്രൂഷ നൽകുകയും ചെയ്യുക.
257. കർത്താവിന്റെ ദിവസത്തിൽ മുഖ്യ ക്രിസ്തീയ രഹസ്യങ്ങളോടുള്ള ആദരസൂചകമായി അത്തനേഷ്യൻ വിശ്വാസപ്രമാണം (ക്വികുംക്വേ - Quicumque - എന്നറിയപ്പെടുന്നത്) പ്രാർത്ഥിക്കുകയോ ആലപിക്കുകയോ ചെയ്യുക. വിശുദ്ധജലം കൊണ്ട് ഭവനം തളിക്കുക. കൂടുതൽ ഉയർന്ന ഭക്തിയോടുകൂടെ ആഘോഷപൂർണ്ണമായ വേസ്പരയ്ക്കും ദിവ്യകാരുണ്യാശീർവ്വാദത്തിനും പോകുക.
258. സാധാരണയിൽ കൂടുതൽ സമയം വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള, പക്ഷേ നിത്യവും വായിക്കുന്ന ഗ്രന്ഥങ്ങളിൽ നിന്നല്ല, ആദ്ധ്യാത്മിക പാരായണം പൊതുവായി (യഥാർത്ഥ അത്യാവശ്യങ്ങളിൽമാത്രം സ്വകാര്യമായി) നടത്തുക. സന്ദർശനങ്ങൾ നടത്തരുത്. ആത്മീയോത്കർഷമുണ്ടാക്കാത്ത സന്ദർശനങ്ങൾ സാധ്യമെങ്കിൽ സ്വീകരിക്കുകയുമരുത്.
Comments
Post a Comment