ഭാ​ഗം 1: ആരോഹണം (39)

32. ആരാധനക്രമ ചൈതന്യം

245. മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കുപരി മുൻഗണനയോടും പ്രാമുഖ്യത്തോടും കൂടെ ആരാധനയുടെയും സ്തുതിയുടെയും കൃതജ്ഞതയുടെയും അരൂപി ജീവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. മദ്ധ്യസ്ഥപ്രാർത്ഥന അത്യാവശ്യമാണ്. പക്ഷേ, അതു പിന്നീടു വരേണ്ടതാണ്. അവിടുത്തെ സ്നേഹസദസ്സിൽ ദൈവിക പരിപൂർണ്ണതകളുടെയും വ്യക്തികളുടെയും ആരാധനയ്ക്കും ദൈവത്തെ മഹത്വപ്പെടുത്തുന്ന കൃത്യത്തിനും മുമ്പേ ആയിരിക്കരുത്.

246. തിരുസ്സഭയുടെ ഔദ്യോഗിക പ്രാർത്ഥനയിലും, അപ്രകാരം അത്യുന്നതന്റെ ശുശ്രൂഷയെ അവിടുത്തെ പുരോഹിതരെ ദൈവവും ആത്മാവും തമ്മിലുള്ള മദ്ധ്യവർത്തിയെന്ന അവരുടെ ദൗത്യത്തിലും കർമത്തിലും അവരുടെ യാമപ്രാർത്ഥനകളിലും, സർവ്വോപരി ദിവ്യബലിയിലുമുള്ള വിശ്വാസം ജീവിക്കുകയും സമൃദ്ധമായി പ്രചരിപ്പിക്കുകയും ചെയ്യുക. പരിണിതഫലമായി, അവരുടെ പ്രാർത്ഥനകൾ, കർമങ്ങൾ ആദിയായ സർവ്വതിലും അവർ പ്രതിനിധാനം ചെയ്യുന്നവനുള്ള പ്രതിനിധികളായി അവരോട് നമ്മെത്തന്നെ എെക്യപ്പെടുത്തുകയും ചെയ്യുക.

247. യാമപ്രാർത്ഥനകളിലും ദിവ്യബലിയർപ്പണത്തിലും (അവയിൽ പങ്കെടുക്കുന്ന ജനങ്ങൾക്കും ബാധകം) "ആരാധനക്രമ വിനയം'' എന്നു വിളിക്കാവുന്ന തരത്തിൽ എളിമയുടെയും പരിത്യാഗത്തിന്റെയും ആത്മനിന്ദയുടെയും രൂപവും പ്രവർത്തനവും - കർത്താവിന്റെയും തിരുസ്സഭ മുഴുവന്റെയും മനുഷ്യകുലത്തിന്റെയും മുമ്പാകെ - ധരിക്കുന്നതിനായി, ഒരുവന്റെ സ്വന്തം വ്യക്തിത്വം സാധ്യമെങ്കിൽ ഉപേക്ഷിക്കുക.

248. സാർവ്വത്രികതയുടെ ഇതേ ചൈതന്യത്തോടുകൂടെ ജപമാല പോലുള്ള മറ്റു ഭക്തകൃത്യങ്ങളെയും നമ്മുടെ സ്വന്തം പേരിലല്ല,  സകല ജനങ്ങളുടെ പേരിലും അവരുടെ ക്ഷേമത്തിനുവേണ്ടിയും നിർവ്വഹിച്ചുകൊണ്ട്, ഉയർത്തുക. കൗദാശിക കുമ്പസാരത്തിലേക്കു പോലും ലോകത്തിന്റെ സകല പാപങ്ങളെയും നമ്മുടെ വ്യക്തിപരമായ തെറ്റുകളിൽ പ്രതീകവത്കരിച്ചുകൊണ്ടും മുൻകൂട്ടി കണ്ടുകൊണ്ടും (നമ്മുടെ എളിമ സംശയിക്കാൻ നമ്മെ ഇടയാക്കുന്നതുപോലെ, അവ, ഭാഗികമായെങ്കിൽ പോലും നമ്മുടെ പാപഫലമായുള്ളവയല്ലാത്തപ്പോൾ), നാമവ സംവഹിക്കണം. ഇവയെല്ലാം പിന്നീട് കാഴ്ചവസ്തുക്കൾക്കുമേലുള്ള പ്രാർത്ഥനയോടുകൂടെ ദൈവിക ബലിവസ്തുവിനുമേൽ ഇറക്കിവയ്ക്കുക!

249. ആരാധനക്രമവത്സരത്തിലുടനീളം ബലിയിലേക്ക് ലോകത്തെ മുഴുവനായി കൊണ്ടുവരിക! തലേന്നു രാത്രി മുതൽ കുരിശടയാളത്താലും ത്രിത്വത്തിന്റെ പുണ്യ നാമജപങ്ങളാലും വ്യത്യസ്തഗണം ജനങ്ങളെയെല്ലാം (ക്രൈസ്തവർ, അവിശ്വസ്തർ, പാഷണ്ഡതക്കാർ, ശീശ്മക്കാർ, മുസ്ലീമുകൾ, ആദിയായവരെ) ഒന്നൊന്നായി വിളിച്ച്, അവർ അവരുടെ സ്ഥാനം കണ്ടെത്തുന്ന യേശുവിന്റെയും മറിയത്തിന്റെയും ദിവ്യഹൃദയങ്ങൾ ചുംബിച്ചുകൊണ്ട്, നമ്മോട് എെക്യപ്പെടുത്തുക. കാഴ്ചവസ്തുക്കളിൽ അവരെയെല്ലാം സമർപ്പിക്കുക. കാരണം, അവർക്കെല്ലാമായാണ് അത് അർപ്പിക്കപ്പെടുന്നതും വിനിയോഗിക്കപ്പെടുന്നതും. ത്രിത്വത്തിന് ഒരു ഗണമായി അവരെയെല്ലാം യേശുവിൽ ഐക്യപ്പെടുത്താൻ നാം ആഗ്രഹിക്കുന്നു.

250. മാലാഖമാരുടെ എല്ലാ വൃന്ദങ്ങളോടും സകല ഗണം വിശുദ്ധരോടും, അവരെയെല്ലാം ദൈവിക ബലിയിലേക്ക് ക്ഷണിക്കുന്നതിനായി, അവരുടെ എല്ലാ യോഗ്യതകളും നേടിയെടുക്കുന്നതിനായും, അപ്രകാരം കർത്താവിന് ഉപരി മഹത്വം നൽകുന്നതിനുമായി,അവതരിച്ച വചനത്തിന്റെ സകല രഹസ്യങ്ങളുടെയും അവസ്ഥകളുടെയും പ്രവൃത്തികളുടെയും സമന്വയമായിരിക്കുകയും അപ്രകാരം സകല വിശുദ്ധർക്കുംവേണ്ടി ത്രിത്വത്തിന് നൽകേണ്ട സ്തുതിയുടെയും കൃതജ്ഞതയുടെയും ഒരു ബലിയായി അവിടുത്തെ നാം സമർപ്പിക്കുന്നതുമായ ദിവ്യകാരുണ്യ യേശുവിനെ പോലെ, അവരുടെയെല്ലാം അതിസ്വാഭിവിക സമ്പത്തിന്റെ സമന്വയം നമ്മിൽ നിർമ്മിക്കുന്നതിനുവേണ്ടിയും ഇതേകാര്യം നാം നിർവ്വഹിക്കുന്നു. 

251. വളരെ പ്രത്യേകമാംവിധത്തിൽ, ഇത് പരിശുദ്ധ മാതാവിനെക്കുറിച്ചാണ് പറയപ്പെടുന്നതും, യേശുവിൽ നിന്നും അവിഭാജ്യയായിരിക്കുന്നതു പോലെ ആരാധനക്രമത്തിന്റെ ഏതൊരു ഭാഗത്തിൽ നിന്നും വേർപെടുത്താനാവാത്ത പരിശുദ്ധ മാതാവിനോടൊപ്പവുമാണ് അഭ്യസിക്കേണ്ടതും. അവളുടെ സാന്നിദ്ധ്യവും സഹായവും ദൗത്യവും ജനങ്ങളോടുള്ള മാതൃസഹജമായ കർത്തവ്യവും ദിവ്യബലിയിലും ദിവ്യകാരുണ്യ സ്വീകരണത്തിലും പ്രത്യേകമാംവിധം കാണപ്പെടുന്നു. അൾത്താരയിൽ പീഢാനുഭവം ആവർത്തിക്കപ്പെടുന്നുവെങ്കിൽ, മറിയത്തോടും നമ്മോടുമുള്ള യേശുവിന്റെ ദൈവിക ഉടമ്പടിയും ആവർത്തിക്കപ്പെടുന്നു: "ഇതാ നിന്റെ അമ്മ! ഇതാ നിന്റെ മകൻ!''

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)