ഭാ​ഗം 1: ആരോഹണം (38)

31. യാമപ്രാർത്ഥനകൾ

238. ദിവ്യബലിയെ നമ്മുടെ ആരാധനയുടെ കേന്ദ്രവും പാരമ്യവുമായി പ്രതിഷ്ഠിച്ചുകൊണ്ട്, യാമപ്രാർത്ഥനയും ദിവ്യബലിയും തമ്മിലുള്ള വേർതിരിവ് നാം (സകല ജനങ്ങളും) ഒഴിവാക്കണം. ഓരോ ആരാധനക്രമ ചക്രത്തിലും ആരാധനക്രമ യാമങ്ങൾ കേന്ദ്രത്തിലേക്ക് ഫലപ്രദമായി എത്തിച്ചേരുന്നതും കേന്ദ്രത്തിന്റെ ഫലപ്രാപ്തി ജീവിതത്തിന്റെയും ലോകത്തിന്റെയും ഓരോ ഭാഗത്തിലേക്കും വിനിമയം ചെയ്യുന്നതുമായ ധാരാളം രശ്മികൾ പോലെയായിരിക്കണം. ലളിതവും സാധാരണവുമായ ഒരുക്കവും കൃതജ്ഞതയുമായി അവയെ കണക്കാക്കരുത്. മറിച്ച് ദൈവിക ബലിയുടെയും ദൈവിക ഐക്യത്തിന്റെയും മുൻകൂറായുള്ളതും തുടന്നുവരുന്നതുമായ ഒരു വികിരണമായി കണക്കാക്കണം.

239. വലിയ സന്യാസാശ്രമങ്ങളിലുള്ളതുപോലെ ആഘോഷമായ വിധത്തിൽ നമുക്ക് ഗായകവേദികളില്ലെങ്കിലും മൂന്നു വ്യത്യസ്ത സമയങ്ങളിലായി ദിവ്യകാരുണ്യ അൾത്താരയ്ക്കു ചുറ്റിലും നിന്ന് സന്യാസികൾ യാമപ്രാർത്ഥന ചൊല്ലണം: പ്രഭാതപ്രാർത്ഥനകളും സ്തുതിഗീതങ്ങളും രാവിലെയുള്ള കുരിശുമണിസമയത്തും ലഘു യാമപ്രാർത്ഥനകൾ ഉച്ചയ്ക്കുള്ള കുരിശുമണിസമയത്തും റംശയും ലെലിയവും വൈകുന്നേരത്തെ കുരിശുമണിനേരത്തും. സന്യാസ വസ്ത്രമണിഞ്ഞ്, നിന്നുകൊണ്ട്, ഉചിതമായ നിറുത്തലുകളോടുകൂടെ, ഓരോ ദൈവസ്തുതിയിലും സ്വയം ആശീർവ്വദിച്ചും, സാധ്യമെങ്കിൽ മുട്ടുകുത്തിയും വേണം യാമപ്രാർത്ഥന ചൊല്ലാൻ.

240. തിരുസ്സഭയുടെ ഔദ്യോഗിക പ്രാർത്ഥനയുടെ നിയോഗങ്ങൾക്കു പുറമെ ഓരോരുത്തർക്കും ഓരോ യാമത്തിനും പ്രത്യേകമായ ഒരു മിഷനറി-അപ്പസ്തോലിക നിയോഗം ഉണ്ടായിരിക്കണം. അപ്രകാരം, ആദ്യ നിശാപ്രാർത്ഥനയ്ക്ക് ശീശ്മക്കാരെമാനസാന്തരപ്പെടുത്തി വിശുദ്ധീകരിക്കുന്ന നിയോഗവും രണ്ടാമത്തേതിൽ പാഷണ്ഡതക്കാരെ, മൂന്നാമത്തേതിൽ മുസ്ലീമുകളെ, പ്രഭാതസ്തുതിയിൽ കത്തോലിക്കരെ, രാവിലെ മനുഷ്യകുലത്തിന്റെ എല്ലാ നേതാക്കളെ, രാവിലെ മൂന്നാം മണിക്കൂറിൽ രൂപതാവൈദികഗണത്തിലെ എല്ലാ അംഗങ്ങളെയും, ആറാം മണിക്കൂറിൽ സന്യാസ പുരോഹിതരെ, ഒമ്പതാം മണിക്കൂറിൽ യഹൂദരെ, റംശയിൽ തിരുസ്സഭയോട് നിസ്സംഗമോ ശത്രുതാമനോഭവമോ ഉള്ള സംഘടനകളെ, ലെലിയയിൽ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും നാം ചിന്തിക്കുന്നു.

241. അതുപോലെ, ഓരോ യാമത്തിനുമായി ഓരോരുത്തർക്കും പ്രത്യേകമായൊരു താപസാത്മക നിയോഗമുണ്ടായിരിക്കണം (ഉന്മൂലനം ചെയ്യേണ്ട ഒരു അപാകത, ആർജ്ജിച്ചെടുക്കേണ്ട ഒരു സുകൃതം, വിശുദ്ധീകരിക്കേണ്ട പ്രവൃത്തികളുടെ ശ്രേണി, ആരംഭിക്കുകയോ തുടരുകയോ ചെയ്യേണ്ട പുണ്യപ്രവൃത്തികൾ). ഉദാഹരണമായി, പീഢാനുഭവത്തിന്റെ മണിക്കൂർ പിഞ്ചെന്നുകൊണ്ട്, അവതരിച്ച വചനത്തിന്റെ വിവിധ രഹസ്യങ്ങളും അവസ്ഥകളുമായുള്ള ഐക്യത്തിന്റെ വ്യത്യസ്ത ഗണം വിശുദ്ധരും മാലാഖമാരുമായുള്ള ഐക്യത്തിന്റെ, ആദിയായ പ്രത്യേക നിയോഗങ്ങൾ.

242. യാതൊന്നും വെറും വായനയോ അധര ശുശ്രൂഷയോ ആയിത്തീരാതിരിക്കാൻ നമുക്കും മറ്റെല്ലാവർക്കും ദൈവിക സങ്കീർത്തനങ്ങളുടെ നല്ലൊരു ധാരണയുണ്ടെന്നത് ഉറപ്പാക്കുക. കർത്താവിനോട് ഒരു വാക്കുപോലും ഉരിയാടാതെ മണിക്കൂറുകളോളം നാം വായിക്കുന്നത് ഒരിക്കലും സംഭവിക്കാതിരിക്കാൻ വാക്കുകളും അർത്ഥവും സർവ്വോപരി കർത്താവിനെയും ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കുക.

243. കർത്താവ്, ദൈവം അഥവാ സമാനമായ ഒരു വാക്ക് കടന്നുവരുമ്പോഴെല്ലാം അവിടെ സന്നിഹിതനായ കർത്താവിനുള്ള ആത്മാവിന്റെ ഒരു ചുംബനമെന്നോണം, നമ്മിൽ അധിവസിക്കുന്ന അവിടുത്തേയ്ക്കുള്ള ആത്മാവിന്റെ ആലിംഗനമെന്നോണം, സമാനമായ സ്വാഭാവിക ഭക്തി പ്രകടനങ്ങൾ എന്ന വിധം സ്നേഹപ്രകരണം നടത്തിക്കൊണ്ട് കർത്താവിനോടുള്ള ഈ ശ്രദ്ധയിൽ നമുക്ക് സ്വയം സഹായിക്കാൻ കഴിയും. ശാരീരികാദ്ധ്വാനം കൂടാതെയും സൗകര്യപ്രദമായി ചെയ്യാൻ സാധിക്കുമ്പോഴുമാണ് നാമിതു നിർവ്വഹിക്കുന്നത്.

244. കൂടുതലായി (കൂടുതൽ മെച്ചമായും) യാമപ്രാർത്ഥനകളിൽ ദിവ്യബലിയുടെയും ദിവ്യകാരുണ്യത്തിന്റെയും ധ്യാനത്തിന്റെയും ആത്മശോധനയുടെയും ആദ്ധ്യാത്മിക പാരായണത്തിന്റെയും പരിശുദ്ധ സ്വഭാവം കാത്തുപാലിക്കുക. അപ്രകാരം, കർത്താവിനെക്കുറിച്ചുള്ള ചിന്തയും അവിടുത്തെ സാന്നിദ്ധ്യ സ്മരണയും അവിടുത്തെ വചനത്തിന്റെ സ്വരച്ചേർച്ചയും കാത്തുസൂക്ഷിക്കാനും ദീർഘിപ്പിക്കാനും ആത്മാവിനു സാധിക്കും. ദൈവമഹത്വത്തോടും സ്നേഹത്തോടും തിരുവിഷ്ടത്തോടുമുള്ള എെക്യപ്രകരണങ്ങളോടുകൂടെ അഥവാ ദൈവിക പരിപൂർണ്ണതകൾക്കും വ്യക്തികൾക്കും തന്റെ പ്രാർത്ഥനയുടെ കൃപാവരത്തിൽ എത്രമാത്രം ലളിതമായും നേരിട്ടും തീക്ഷ്ണമായും ആത്മാവിനു സാധിക്കുന്നുവോ അപ്രകാരം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)