ഭാഗം 1: ആരോഹണം (37)
30. ദിവ്യബലി
229. ദിവ്യബലിയർപ്പണത്തിലും യാമപ്രാർത്ഥനയിലും ഓരോ ആരാധനക്രമ പ്രവൃത്തിയിലും, "ചെയ്യുന്നത് നന്നായി ചെയ്യുക'' എന്ന ആപ്തവാക്യം പ്രാവർത്തികമാക്കുക. നിയോഗങ്ങളുടെയും അതിസ്വാഭാവിക മനോഭാവങ്ങളുടെയും ആധിക്യത്തോടുകൂടെ ആത്മാവു മുഴുവനും ദൈവികമായ വർത്തമാനകാലത്തിൽ ശ്രദ്ധയൂന്നണം.
230. അപ്രകാരം, ഓരോ കുരിശടയാളത്തിലും മുട്ടുകുത്തലിലും ചുംബനത്തിലും കുരിശിനെ നോക്കുന്നതിലും പരിശുദ്ധ നാമങ്ങൾക്കു കുമ്പിടുന്നതിലും ഓരോ കർമവും പൂർണ്ണതയിൽ ഗ്രഹിക്കാനും സർവ്വോപരി ബാഹ്യമായ എല്ലാ അശ്രദ്ധയും ആന്തരിക അസ്വസ്ഥതയും ഒഴിവാക്കാനുമായി ഓരോ വാക്കും അവികലമായി ഉച്ചരിക്കുന്നുവെന്ന് ഉറപ്പാക്കുക. കാരണം എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് പ്രത്യക്ഷത്തിൽ ആരാധന തന്നെയായവ "വിശാലമായ ഹൃദയത്തോടും സന്നദ്ധമായ ആത്മവോടുംകൂടെ... വിവേകപൂർണ്ണവും തീക്ഷ്ണതരവുമായ അരൂപിയിൽ... ജ്ഞാനത്തെ പ്രൗഢഗംഭീരമായി കൈകാര്യം ചെയ്തുകൊണ്ട്'' മുതലായ രീതിയിൽ വേണം നിർവ്വഹിക്കാൻ!
231. സമൂഹത്തിനായോ ഏതാനും ജനങ്ങൾക്കുവേണ്ടിയോ അർപ്പിക്കുന്ന ഓരോ ദിവ്യബലിക്കും ആശ്രമബലിയിയുടെ ആഘോഷമുണ്ടായിരിക്കണം. സൂർപ്ലസോ ഗായകസംഘ വേഷമെങ്കിലുമോ (ദേവാലയ ശുശ്രൂഷകളിൽ ധരിക്കുന്ന സന്യാസ വസ്ത്രം) ധരിച്ച രണ്ടു വൈദികർ (ശുശ്രൂഷികൾ) അൾത്താര ശുശ്രൂഷ ചെയ്യണം.
232. ദിവ്യപൂജയിൽ അൾത്താരയിലെ വിവിധ ശുശ്രൂഷയ്ക്കായി സാധിക്കാവുന്നത്ര ജനങ്ങളെ പങ്കെടുപ്പിക്കുക. ഉദാഹരണത്തിന്, കൂദാശാവചന സമയത്ത് കത്തിച്ച തിരി ഒരാൾ പിടിക്കും, മറ്റു രണ്ടുപേർ കുർബാന സ്വീകരണ സമയത്ത് ദിവ്യകാരുണ്യ സ്വീകരണാർത്ഥികൾക്കുവേണ്ട തൂവാല പിടിക്കും, മറ്റുള്ളവർ പ്രാർത്ഥനകൾക്കും ഗീതങ്ങൾക്കും നേതൃത്വം വഹിക്കും, എന്നിങ്ങനെ.
233. "അർദ്ധ-സമൂഹ ദിവ്യബലികളാ''യി കണക്കാക്കപ്പെടുന്ന അത്തരം ദിവ്യബലിയർപ്പണങ്ങളിൽ, സന്നിഹിതരായവർ 'പരിശുദ്ധൻ' ഗീതവും കൂദാശാവചനാനന്തരമുള്ള ചില ദിവ്യകാരുണ്യ പ്രഘോഷണവും സദാ ആലപിക്കുകയും തുടർന്ന് കാർമികനോടൊപ്പം എല്ലാവരും "സ്വർഗ്ഗസ്ഥനായ പിതാവേ'' ചൊല്ലുകയും ചെയ്യും.
234. കൂദാശാവചന സമയത്തും ഉയർത്തുന്ന സമയത്തും ദേവാലയത്തിലുള്ളവരെല്ലാം ആയിരിക്കുന്നിടത്തു മുട്ടുകുത്തുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ക്ഷണിക്കുകയും വേണം. മാതൃക വഴിയാണിതു ചെയ്യേണ്ടത്, അത്യാവശ്യമെങ്കിൽ അനുകമ്പയോടെയുള്ള ഒരു വാക്കുകൊണ്ടും. ദിവ്യബലിയർപ്പണ സമയത്ത് ദേവായത്തിൽ എത്തിപ്പെടുന്നവർ, സദാ ആ ദൈവിക മുഹൂർത്തങ്ങൾക്ക് അനുയോജ്യമായ ഭക്തിയോടുകൂടെ, ദിവ്യകാരുണ്യ സ്വീകരണ സമയം വരെയെങ്കിലും അവിടെയായിരിക്കണം.
235. കർമികൻ (അതുപോലെ ദിവ്യകാരുണ്യസ്വീകർത്താവും) കുസ്തോദി സംവഹിക്കുമ്പോൾ ദൈവസിംഹാസനങ്ങളുടെ മാലാഖ വൃന്ദത്തോട്, ഉദാഹരണത്തിന് അവരുടെ തലവനോട്, അതിലുപരി പരിശുദ്ധ മാതാവിനോടും വിശുദ്ധ യൗസേപ്പിനോടും അരൂപിയിൽ സ്വയം ഐക്യപ്പെടുകയും പിതാവിന്റെ ദൈവിക വക്ഷസ്സിലേക്ക് സ്വയം ഉയർത്തുകയും വേണം.
236. യേശുവിനെ നല്കുമ്പോൾ (അതുപോലെ അവിടുത്തെ സ്വീകരിക്കുമ്പോഴും) കാവൽമാലാഖയ്ക്കും ആ വ്യക്തിയുടെ വിശുദ്ധർക്കും നല്കുന്നതിന് പ്രഥമതഃ ഉദ്ദേശിക്കുകയും യഥാർത്ഥമായി നല്കുകയും ചെയ്യുക, പരിശുദ്ധ മാതാവിനും വി. യൗസേപ്പിനും അവിടുത്തെ നല്കുക, ആ ആത്മാവിൽ അധിവസിക്കുന്ന ദൈവിക ത്രിത്വത്തിന് അവിടുത്തെ നല്കുക, നേരെ തിരിച്ച്, യേശുവിന് മാലാഖമാരെയും വിശുദ്ധരെയും പരിശുദ്ധ മാതാവിനെയും വി. യൗസേപ്പിനെയും പരിശുദ്ധാത്മാവിനെയും പിതാവിനെയും നല്കാൻ ഉദ്ദേശിക്കുക.
237. താൻ നല്കുന്ന ഓരോ ദിവ്യകാരുണ്യത്തിലും, ശുശ്രൂഷി തനിക്കു തന്നെയും ലോകത്തിനു വേണ്ടിയും, എല്ലാവരും നിത്യ ആരാധകരും അനുദിന ദിവ്യകാരുണ്യ സ്വീകർത്താക്കളും ദൈവത്തിന്റെ സന്യസ്തരുമാകണമെന്ന്, ഓരോ ദേവാലയവും സദാ ദൈവദൂത സമാനമായ വിശുദ്ധരെക്കൊണ്ട് നിറയണമെന്ന്, ഓരോ പട്ടണവും പരിശുദ്ധ സീയോനായിത്തീരണമെന്ന ഒരു പ്രത്യേക കൃപാവരവും വിശേഷിച്ച് ദിവ്യകാരുണ്യ കൃപകളും യഥാർത്ഥമായി ആവശ്യപ്പെടണം.
Comments
Post a Comment