ഭാ​ഗം 1: ആരോഹണം (36)

29. ദിവ്യബലി

221. അൾത്താരയിൽ അനന്തമായ സമ്പത്ത്. അൾത്താരയിൽ നിന്ന് അനന്തമായ നിധി. യേശുവുമായുള്ള ഏറ്റവും വാസ്തവവും തീവ്രവുമായ ഐക്യത്തിൽ നാം ദിവ്യബലിയിൽ സംബന്ധിക്കുകയോ അതർപ്പിക്കുകയോ ചെയ്യും. അവിടുത്തോടൊപ്പം നാം നമ്മെത്തന്നെ സമർപ്പിച്ച് പവിത്രീകരിക്കും. നാം പിതാവിലേക്ക് ആരോഹണം ചെയ്യുകയും ആത്മാക്കളെ ദൈവിക ത്രിത്വത്തിലേക്കുയർത്താനും ഐക്യപ്പെടുത്താനുമായി അവരിലേക്ക് ഇറങ്ങിവരികയും ചെയ്യും. പ്രഭാത അതിസ്വാഭാവികതയെന്നും സായാഹ്ന അതിസ്വാഭാവികതയെന്നും ബലിവസ്തുവെന്നും നാം വിളിക്കുന്നവ ഈ ലക്ഷ്യത്തിന് ഏറെ സഹായകമായിരിക്കും.

222. ആദ്യമായി, സാർവ്വത്രിക വിശുദ്ധീകരണത്തിനുവേണ്ടി ദിവ്യബലിയിൽ സംബന്ധിക്കാൻ സാധിക്കാവുന്നിടത്തോളം ജനങ്ങളെ പ്രചോദിപ്പിക്കും. ഈ നിയോഗത്തിനായി ദിവ്യബലികൾ സമർപ്പിക്കാൻ ജനങ്ങളെ നാം പ്രോത്സാഹിപ്പിക്കും. വൈദികർ, അവർക്കു സാധിക്കുമ്പോഴൊക്കെയും അഥവാ മറ്റു നിയോഗങ്ങളില്ലാതെയിരിക്കുമ്പോഴെങ്കിലും, ലോക വിശുദ്ധീകരണത്തിനായി ദിവ്യബലിയർപ്പിക്കണം.

223. ആരാധനക്രമത്തിന്റെയോ നീതിയുടെയോ ബാധ്യതയുടെയോ ഓരോ കടമയും പൂർത്തീകരിച്ച ശേഷം, ദിവസത്തിന്റെ പ്രത്യേക ദിവ്യബലിയില്ലാത്തപ്പോൾ, ഭക്തനിയോഗ ദിവ്യബലിയായി, തന്റെ സ്വന്തം ഭക്തിയെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തൃപ്തിപ്പെടുത്തുന്ന ഒന്ന് ബലിയർപ്പകന് തിരഞ്ഞെടുക്കാവുന്നതാണ്. ബലിയർപ്പകന്റെയോ ജനങ്ങളുടെയോ കൂടുതൽ ഭക്തിയെന്ന കാരണം അവഗണിക്കരുത്.

224. ദിവ്യപൂജാഗ്രന്ഥത്തിൽ പ്രത്യേകബലി ഒരു ദിവസത്തിനുള്ളപ്പോഴെല്ലാം, അതു സാധാരണ ദിവസമോ വിശുദ്ധരുടെ ദിനമോ ആയിരുന്നാലും, അത് നിർബന്ധപ്രകാരമുള്ളവയല്ലെങ്കിൽ പോലും, ദിനത്തിന്റെ ദിവ്യബലിക്ക് കാർമികൻ മുൻഗണന നല്കണം, നാം ആവർത്തിക്കുന്നു, മറ്റെല്ലാ കടമകളും നിർവ്വഹിച്ചശേഷം (ഉദാഹരണത്തിന്, ഒരാൾ പീഢസഹിക്കുന്നവർ, മരിച്ചവർ തുടങ്ങിയവർക്കുവേണ്ടി ദിവ്യബലിയർപ്പിക്കേണ്ടതുണ്ടെങ്കിൽ).

225. സാധാരണവും ഭക്തനിയോഗപ്രകാരവുമുള്ള എല്ലാ ദിവ്യബലികളിലും, തന്റെ ഭക്തിക്കനുസരിച്ച് ഏഴു പ്രാർത്ഥനകൾ വരെയും കാർമികന് കൂട്ടിച്ചേർക്കാമെന്നതിനാൽ (പ്രാരംഭം, കാഴ്ചവസ്തുക്കൾക്കുമേൽ, ദിവ്യകാരുണ്യാനന്തരം), അദ്ദേഹം വിശ്വാസസമൂഹത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളായി ഉപവിക്കായും എളിമക്കായും ബ്രഹ്മചര്യത്തിനായും കണ്ണീരിന്റെ ദാനത്തിനായും (അനുതാപം) യാചിക്കണം.  അതുപോലെ, ദിവ്യബലിയിൽ സംബന്ധിക്കുന്നവർ ലോകം മുഴുവനും വേണ്ടി ഇതേ കൃപകൾക്കായി പ്രാർത്ഥിക്കണം.

226. ദിവ്യബലി, അതു "വ്യക്തിപരം, ഗാനരഹിതം എന്നിങ്ങനെ'' വിളിക്കപ്പെട്ടാലും, സർവ്വോപരി എല്ലാ അശ്രദ്ധയും ഒഴിവാക്കിക്കൊണ്ട് സദാ ആഘോഷപൂർവ്വം അർപ്പിക്കപ്പെടണം. ആന്തരിക ഭക്തിയുടെ ആഘോഷം, ബാഹ്യ ആരാധനക്രമത്തിന്റെ ആഘോഷം, സന്നിഹിതരായവർ ശ്രവിക്കേണ്ട ഭാഗങ്ങളിൽ ശബ്ദത്തിന്റെ ആഘോഷം, അവർ ശ്രവിക്കേണ്ടാത്ത ഭാഗങ്ങളിൽ നിശ്ശബ്ദതയുടെ ആഘോഷം, ആരാധനയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളുടെയും ശോഭയേറിയ വെണ്മയിൽ ഔചിത്യത്തിന്റെ ആഘോഷം, ആദിയായവ.

227. ഏതു ദിവ്യബലിയാണ് അർപ്പിക്കുന്നതെന്ന്, ദിവസത്തിന്റെ വിശുദ്ധരുടെയോ അഥവാ സാധാരണ ദിവസത്തിന്റെയോ എന്നും രൂപതാ പ്രാർത്ഥനകൾ ഏതൊക്കെയെന്നും അഥവാ കാർമികൻ കൂട്ടിച്ചേർക്കുന്നവ ഏതൊക്കെയെന്നും നേരത്തെതന്നെ ദിവ്യബലിയിൽ സംബന്ധിക്കുന്നവരെ, കൂടുതൽ മെച്ചമായി അവർ സംബന്ധിക്കുന്നതിനായി, അറിയിക്കണം. ദിവ്യബലിയിൽ സന്നിഹിതരായ എല്ലാവരുടെയും കരങ്ങളിൽ ദിവ്യപൂജാഗ്രന്ഥമുണ്ടായിരിക്കുകയും വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവാദമുള്ള ഏറ്റവും ഉത്സാഹപൂർണ്ണമായ വിധത്തിൽ അവർ പങ്കെടുക്കുകയും വേണം.

228. അനുസ്മരണ പ്രാർത്ഥനയുടെ സമയത്ത്, ഓരോ ബലിയർപ്പകനും സംബന്ധിക്കുന്ന വ്യക്തിയും സാർവ്വത്രിക വിശുദ്ധീകരണത്തിനും ദൈവികത്രിത്വവുമായുള്ള ഓരോ ആത്മാവിന്റെയും സമ്പൂർണ്ണ ഐക്യത്തിനും സർവ്വം രഹസ്യാത്മകമായ ആരോഹണത്തിൽ യേശുവുമായി ഒരപ്പമായിത്തീർന്നുകൊണ്ട് വിശുദ്ധരെയും പുണ്യപ്രവൃത്തികളെയും കൊണ്ട് ലോകം മുഴുവൻ നിറയാനും ദിവ്യകാരുണ്യത്താലും പരിശുദ്ധാത്മാവിനാലും എരിയാനും ലോകമാസകലമുള്ള ദൈവൈക്യ പ്രേഷിതത്വത്തിനുമായി പ്രാർത്ഥിക്കണം.

Comments

Popular posts from this blog

ഭാ​ഗം 1: ആരോഹണം (011)

(134) ഭാ​ഗം 1: ആരോഹണം

ഭാ​ഗം 1: ആരോഹണം (115)