ഭാ​ഗം 1: ആരോഹണം (35)

28. ആഴ്ച

213. എല്ലാ ഞായറാഴ്ചയും, ആചാരവിധിപ്രകാരം വിശുദ്ധ ജലം ഉപയോഗിച്ചുള്ള സകല മുറികളുടെയും ആശീർവ്വാദം ഉണ്ടായിരിക്കണം. ഈ ആശീർവ്വാദത്തിനു മുമ്പേ ഒന്നുകിൽ വിശുദ്ധജലത്തിന്റെ തന്നെ ആശീർവ്വാദം, അത്തനേഷ്യൻ വിശ്വാസപ്രമാണത്തിന്റെ പ്രഖ്യാപനം അല്ലെങ്കിൽ ഗീതം, അഥവാ പിശാചിനും അധഃപതിച്ച മാലാഖമാർക്കുമെതിരായുള്ള പ്രതിരോധത്തിന്റെയും ഭൂതോച്ചാടനത്തിന്റെയും പ്രാർത്ഥന ഉണ്ടായിരിക്കണം.

214. എല്ലാ തിങ്കളാഴ്ചയും (മാലാഖമാരുടെ ദിനം), മരിച്ചവർക്കുള്ള പ്രാർത്ഥനയിലെ വേസ്പരയോ ലെലിയയോ സപ്രയോ നാം ഊഴപ്രകാരം ചൊല്ലുകയോ അഥവാ കബറിടങ്ങളിൽ പ്രാർത്ഥിച്ചുകൊണ്ട്, സദാ പരിശുദ്ധരായ കുഞ്ഞുങ്ങൾക്കുവേണ്ടി, അതായത് യുക്തിയുടെ പ്രായത്തിനു മുമ്പേ, മാമ്മോദീസയ്ക്കു ശേഷം പറുദീസയിലേക്കു വിളിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന സദാ കൂട്ടിച്ചേർത്തുകൊണ്ട് ഒരു സെമിത്തേരി സന്ദർശിക്കുകയോ ചെയ്യുന്നു. ഈ പരിശുദ്ധ കുഞ്ഞിപൈ്പതങ്ങളോട് നമുക്ക് സവിശേഷമായൊരു ഭക്തിയുണ്ട്. നമ്മുടെ ഇടവകകളിൽ, നമുക്ക് വ്യക്തിപരമായി അവരുടെ മൃതസംസ്കാരത്തിൽ പങ്കെടുക്കാനാവില്ലെങ്കിൽ, അവർക്കുള്ള ആദരാഞ്ജലിയായി നമ്മുടെ സമൂഹത്തിന്റെ ഒരു പ്രാതിനിധ്യം എപ്പോഴും ഉണ്ടായിരിക്കണം.

215. എല്ലാ ചൊവ്വാഴ്ചയും (അപ്പസ്തോലന്മാരുടെ ദിനം), പരിശുദ്ധരായ പന്ത്രണ്ട് അപ്പസ്തോലന്മാരുടെയും തിരുസ്സഭയ്ക്കുവേണ്ടി പ്രദേശങ്ങൾ മൊത്തമായി കീഴടക്കിയ ഏവരുടെയും ബഹുമാനാർത്ഥം വ്യത്യസ്ത സന്യാസ സമൂഹങ്ങളുടെ മാസികകളിൽ നിന്നോ ജനതകളുടെ സുവിശേഷീകരണത്തിന്റെ സഭാചരിത്രത്തിൽ നിന്നോ അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നോ ഉള്ള മിഷനറി ആദ്ധ്യാത്മിക പാരായണത്തിന്റെ ഒരു മണിക്കൂർ ഉണ്ടായിരിക്കണം. ഓരോ അദ്ധ്യായവും 150 ാം സങ്കീർത്തനത്തോടും: "കർത്താവിനെ സ്തുതിക്കുവിൻ'' (സങ്കീ. 150) പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള കീർത്തനത്തോടെയുമാണ് (പ്രഭാ. 50: 1-12) പര്യവസാനിക്കുന്നത്.

216. എല്ലാ ബുധനാഴ്ചയും (മരിയൻ ദിനം), യൂദാസിന്റെ ചുംബനത്തിനും പൗരോഹിത്യത്തിൽ നിന്നും സന്യാസ ജീവിതത്തിൽ നിന്നും വിശുദ്ധിയിൽ നിന്നും കർത്താവുമായുള്ള അടുപ്പത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും തിരുസ്സഭയിൽ നിന്നുമുള്ള ഓരോ ധർമപരിത്യാഗത്തിനും പ്രായശ്ചിത്തമായി 72 തവണ കുരിശു ചുംബിക്കുന്നതും അതുപോലെ 72 തവണ കുരിശടയാളത്താൽ സ്വയം ആശീർവ്വദിക്കുന്നതുമായ ആചാരം ഓരോരുത്തരും സ്വകാര്യമായി നിർവ്വഹിക്കും. നമ്മിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഓരോ മനോരാജ്യവും ബലഹീനതയും അകറ്റാനും അതേസമയം മറ്റുള്ളവരുടെ തെറ്റുകൾക്ക് പ്രായശ്ചിത്തമനുഷ്ഠിക്കാനുമായി സമ്പൂർണ്ണ ആർദ്രതയോടും എളിമയോടും കൂടെ വേണം ഇവ നിർവ്വഹിക്കാൻ.

217. എല്ലാ വ്യാഴാഴ്ചയും (തിരുവോസ്തി ദിനം), വൈകുന്നേരം ബലിയും കൂദാശയുമായ ദിവ്യകാരുണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെപ്രതി ദൈവവിളികൾക്കും വൈദികരുടെ വിശുദ്ധീകണത്തിനും ദൈവജനമദ്ധ്യേയുള്ള പുരോഹിത ചൈതന്യത്തിനുമായി പരിശുദ്ധ ദിവ്യകാരുണ്യ സന്നിധിയിൽ ആരാധനയുടെ ഒരു മണിക്കൂർ ജാഗരണം ഉണ്ടായിരിക്കണം. സമൂഹത്തോടൊപ്പം സന്നിഹിതരാകാൻ സാധിക്കാത്തവർക്ക് ഈ ജാഗരണം സ്വകാര്യമായി നടത്താവുന്നതാണ്. സാധിക്കുമ്പോഴെല്ലാം പരിശുദ്ധ കുർബാനയുടെ ആശീർവ്വാദ സമയത്തുള്ള മണിനാദത്തിൽ കത്തിച്ച തിരികൾ പ്രദർശിപ്പിക്കുക.

218. എല്ലാ വെള്ളിയാഴ്ചയും (കുരിശിന്റെ ദിനം), കർത്താവിന്റെ പീഢാനുഭവ മണിക്കൂറിൽ, സാധാരണ ഭക്തകൃത്യങ്ങൾക്കു പുറമെ, ഒന്നുകിൽ കുരിശിന്റെ വഴി, കുരിശിന്റെ പുകഴ്ച അഥവാ കുരിശു വഹിച്ചുകൊണ്ടുള്ള സ്വകാര്യമായ പ്രദക്ഷിണത്തോടുകൂടിയ ഏഴ് അന്ത്യവചസ്സുകളുടെ പ്രാർത്ഥന അഥവാ പീഢാനുഭവ ചരിത്ര വായന അഥവാ ഏഴു വ്യാകുലങ്ങളോടുള്ള ഭക്തി അഥവാ "ദുഃഖാർത്തയാമമ്മ'' എന്ന ഗീതം അഥവാ "രാജപതാക'' എന്ന ഗാനം അഥവാ കർത്താവായ യേശുക്രിസ്തുവിന്റെ പീഢാനുഭവത്തോടുള്ള സമാനമായ വണക്കം ഉണ്ടായിരിക്കണം.

219. എല്ലാ ശനിയാഴ്ചയും വൈകുന്നരവും മുഖ്യ തിരുനാളുകളുടെ തലേ രാത്രിയും വ്യത്യസ്ത അൾത്താരകളുടെ, ആ അൾത്താരകളിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകളുടെ രക്തസാക്ഷികളോട് വളരെ സവിശേഷമാർന്ന ഭക്തിയോടുകൂടെയുള്ള, സന്ദർശനം നടത്തുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വിശ്വാസികൾ അവരെക്കുറിച്ച് അവബോധമുള്ളവരാകുന്നതിനായി പ്രത്യേക കാർഡുകളിൽ ഈ രക്തസാക്ഷികളുടെ പേരുകൾ പ്രദർശിപ്പിക്കണം. ത്രിത്വത്തിന്റെ തിരുനാളായ ഞായറാഴ്ചയിലേക്ക് വിശുദ്ധരെ ക്ഷണിക്കുകയും പ്രത്യക്ഷവും പ്രത്യേകവുമായ മിഷനറി നിയോഗങ്ങളോടു കൂടെ അവരുടെ വീരോചിത പുണ്യങ്ങളുടെ കൃപാവരം യാചിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദർനങ്ങളുടെ ലക്ഷ്യം. അത്തരത്തിലുള്ള ഓരോ സന്ദർശനവും അവസാനിക്കുന്നത് പരിശുദ്ധ കല്ലിന്റെ പ്രതീകാത്മകമായ ചുംബനത്തോടു കൂടിയാണ്.

220. എല്ലാ ഞായറാഴ്ചയും, പരിശുദ്ധ സഭാസ്ഥാപകരോട്, എല്ലാ തിങ്കളാഴ്ചയും പരിശുദ്ധ പ്രവാചകരോട്, എല്ലാ ചൊവ്വാഴ്ചയും പരിശുദ്ധ അപ്പസ്തോലന്മാരോട്, എല്ലാ ബുധനാഴ്ചയും പരിശുദ്ധ സഭാപിതാക്കന്മാരോട്, എല്ലാ വ്യാഴാഴ്ചയും പരിശുദ്ധ വേദപാരംഗതന്മാരോട്, എല്ലാ വെള്ളിയാഴ്ചയും പരിശുദ്ധ രക്തസാക്ഷികളോട്, എല്ലാ ശനിയാഴ്ചയും പരിശുദ്ധ കന്യകയോട് പ്രത്യേകമായൊരു പ്രാർത്ഥനയുണ്ടായിരിക്കും. വിശുദ്ധരുടെ വ്യത്യസ്ത വിഭാഗങ്ങൾക്കൊപ്പം അവരുടെ മാലാഖമാരെ നാം വണങ്ങുന്നു. സമൂഹത്തോടൊത്തുള്ള അനുദിനവിശുദ്ധരുടെ ജീവചരിത്രത്തിന്റെ അനുഷ്ഠാനത്തിനു പുറമെ ഓരോ ദിവസവും ആ ദിനത്തിന്റെയും സ്ഥലത്തെയും സകല വിശുദ്ധർക്കും വേണ്ടി ത്രിത്വസ്തുതിയുടെ ഒരു ജപമാലയും അതിന്റെ അവസാനത്തിൽ മറിയത്തിന്റെ സ്ത്രോത്രഗീതവും സ്വകാര്യമായി ഓരോരുത്തരും ചൊല്ലും. വിശുദ്ധർക്കു സമർപ്പിതമായ മണിക്കൂറിനോട് നന്നായി ചേർന്നുപോകുന്നതാണ് ഈ ഭക്തി. ഇത് പൊതുവായി പഠിപ്പിക്കുകയും സ്വകാര്യമായി ശീലിക്കുകയും വേണം.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)