ഭാ​ഗം 1: ആരോഹണം (33)

26. ആരാധനക്രമ വത്സരം

195. ആദ്ധ്യാത്മിക ജീവിതം മുഴുവനും (താപസാത്മകവും രഹസ്യാത്മകവും അപ്പസ്തോലികവുമായത്), എപ്രകാരം നാം പരിഗണിച്ചാലും ജീവിച്ചാലും, നമ്മെ സംബന്ധിച്ചിടത്തോളം, ആരാധനക്രമ വത്സര ചട്ടക്കൂടിനുള്ളിൽ ക്രമീകരിക്കപ്പെടണം. കുരിശിന്റെ അതേ ബലിയിൽ നിന്നു പുറപ്പെടുന്ന ആരാധനക്രമത്തിന്റെ സദാ സജീവമായ നീരുറവകളിൽ അത് പരിപോഷിപ്പിക്കപ്പെടണം.

196. ഓരോ പുതിയ ആരാധനക്രമ വത്സരത്തിനു മുമ്പും ആരാധനക്രമ ചക്രത്തിനുള്ളിൽ വിശുദ്ധീകരണം വളർത്തിയെടുക്കാനായി തനിക്കുതന്നെയും മറ്റുള്ളവർക്കുമായി ഏറ്റവും മികച്ച നിർദ്ദേശങ്ങളും അനുശാസനങ്ങളും കരസ്ഥമാക്കാൻ ഓരോരുത്തരും കഴിവിന്റെ പരമാവധി ചെയ്യണം. ആ കാലഘട്ടത്തിൽ നാം നേടിയെടുക്കേണ്ട പ്രത്യേക താപസാത്മക ലക്ഷ്യവും നിർദ്ദേശിക്കപ്പെടണം.

197. യാമപ്രാർത്ഥനകളും ദിവ്യപൂജാഗ്രന്ഥവും വിശ്വസ്തതാപൂർവ്വം പിഞ്ചെന്നുകൊണ്ട്, കർമവിധികൾ വിശ്വാസപൂർവ്വം നിർവ്വഹിച്ചുകൊണ്ട്, ആന്തരികമായ ആരാധനയോടൊപ്പവും അതു വളർത്തിക്കൊണ്ടു വരാനുമായി, ബാഹ്യ ആരാധനയുടെ പ്രൗഢി നല്കാൻ ഓരോരുത്തരും തന്റെ പരമാവധി നിർവ്വഹിക്കും. ഇതേ കാരണത്തിനായി, കാലോചിതമായ ഭക്തകൃത്യങ്ങൾ ധാരാളമായി ഉണ്ടായിരിക്കണം.

198. ആരാധനക്രമത്തിൽ നാടകീയ അർത്ഥത്തിൽ ആഘോഷിക്കപ്പെടുന്ന മഹാ തിരുനാളുകൾക്കു മുമ്പായി, ഒരുവന്റെ ഭാവനയെയും സംവേദനക്ഷമതയെയും സഹായിക്കാനായി, പരിശുദ്ധമായ ആ രഹസ്യത്തിൽ താൻ ആത്മനാ പുനർജീവിക്കേണ്ടതും ആദ്ധ്യാത്മികമായി അനുയോജ്യമായ വിധത്തിൽ ജീവിക്കേണ്ടതുമായ ഭാഗം ഓരോരുത്തരും തിരഞ്ഞെടുക്കുകയോ ചോദിക്കുകയോ (നറുക്കെടുപ്പിലൂടെ പോലും) വേണം.

199. സക്രാരിയുടെ ശീലയുടെയും വൈദിക തിരുവസ്ത്രങ്ങളുടെയും വർണ്ണങ്ങൾ നിശ്ചയിക്കപ്പെടുന്ന ദിവസത്തിന്റെ വിശുദ്ധന്റെ അഥവാ രഹസ്യത്തിന്റെ അനുസ്മരണവും അനുകരണവും ഐക്യവുമായി ആരാധനക്രമ വർണ്ണങ്ങൾ ധാരാളം ഉപയോഗിക്കുക. ദിവസം മുഴുവനും ആരാധനക്രമ വർണ്ണത്തിന്റെ എന്തെങ്കിലും (ഉദാഹരണത്തിന് ജപമാല) സംവഹിക്കാനും ഈ ആരാധനക്രമ ശൈലി ജനമദ്ധ്യത്തിൽ പ്രചരിപ്പിക്കാനും പരിശ്രമിക്കുക. അപ്രകാരം ദിവസത്തിന്റെ ആരാധനക്രമ വർണ്ണത്തിന്റെ എന്തെങ്കിലും ധരിക്കുന്ന ശീലം വിശ്വാസികൾക്കുണ്ടാകും.

200. പരിശുദ്ധ ഗീതങ്ങളുടെ, പ്രത്യേകിച്ചും ആരാധനക്രമ ഉപയോഗത്തിനായുള്ളവ വേണ്ടുവോളം പരിശീലിക്കുക. അപ്രകാരം, ഈ ഗീതങ്ങൾ ആ ദിനത്തിൽ ഉപയോഗിക്കാൻ സാധിക്കുകയും ഏവർക്കും (അത്മായർക്കുപോലും) അവ നല്ലപോലെ അറിയുകയും ചെയ്യും. അങ്ങനെ, പാടുന്നവരുടെയും ശ്രോതാക്കളുടെയും ഭക്തിക്ക് ഗാനാലാപനം ഒരിക്കലും തടസ്സമാവുകയില്ല.

201. ദൈവിക ത്രിത്വത്തിന്റെ മഹത്വത്തിന്റെയും സ്നേഹത്തിന്റെയും തിരുവിഷ്ടത്തിന്റെയും മഹാവിരുന്നിനു ക്ഷണിക്കപ്പെട്ട അതിഥിയായി ഓരോരുത്തരും സ്വയം കരുതണം. ഈ തിരുനാൾ വിശുദ്ധരുടെയും മാലാഖമാരുടെയും വ്യത്യസ്തമായൊരു ലോകത്തിൽ നിത്യവും ആഘോഷിക്കപ്പെടുന്നു, ആരോധനക്രമ കാലത്തിനു യോജിച്ച വ്യത്യസ്ത ദാനങ്ങളുടെ ഗാംഭീര്യത്തോടും ഉദാരതയോടും കൂടെ അനുദിന ആരാധനക്രമത്താൽ ആഘോഷിക്കപ്പെടുന്നവ. ആ ലോകത്തിലും ആ വിരുന്നിലും ദിവസം മുഴുവനും യഥാർത്ഥത്തിൽ ജീവിക്കുന്നതിനായി ക്ഷണിക്കപ്പെട്ട ഓരോ അതിഥിയും പ്രത്യുത്തരിക്കുകയും വിവാഹവസ്ത്രം ധരിച്ചെത്തുകയും വേണം.

202. വി. യൗസേപ്പിന്റെയും (മാർച്ച്) പരിശുദ്ധ മാതാവിന്റെയും (മെയ്, ഒക്ടോബർ) തിരുനാമത്തിന്റെയും (ജനുവരി) തിരുഹൃദയത്തിന്റെയും (ജൂൺ) ഏറ്റവും അമൂല്യ തിരുരക്തത്തിന്റെയും (ജൂലൈ) ശുദ്ധീകരണ സ്ഥലത്തിന്റെയും (നവംബർ) ബഹുമാനാർത്ഥമുള്ള മാസങ്ങൾ പോലെ, തിരുസ്സഭ അംഗീകരിച്ച ആരാധനക്രമേതരമായ എല്ലാ ഭക്തികളും ആരാധനക്രമ ചക്രങ്ങളുമായി സ്വരുമയോടെ ഇഴചേർന്നിരിക്കണം. ഈ മാസങ്ങൾ അവയുടെ സ്വാഭാവിക പരിധികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യേണ്ടതുണ്ടെങ്കിൽ പോലും, കത്തോലിക്കാ ഭക്തിക്കും നിഷ്ഠയ്ക്കും സഹായമാകാതെ ഒരു നഷ്ടമായിത്തീരുന്ന വിധം ഒരിക്കലും അതിനുമേൽ ആധിപത്യം പുലർത്തുന്ന രീതിയിലല്ലാതെ, ആരാധനക്രമത്തിൽ അവ ഒന്നായിച്ചേർത്തിരിക്കുന്നുവെന്ന് ഉറപ്പാക്കുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)