ഭാഗം 1: ആരോഹണം (32)
25. എട്ടാമിടം
186. ദൈവിക സംഭാഷണത്തിന്റെ അനുഗ്രഹങ്ങൾ സമ്പൂർണ്ണമായി ആസ്വദിക്കാൻ, ലോകത്തിൽ നിന്നും മറഞ്ഞിരിക്കുന്ന, അങ്ങയുടെ ആദിമ ശൂന്യതയിൽ ലയിച്ചുചേരുന്ന ഏകാന്തതയോടുള്ള ആകർഷണവും പ്രേരണയും ആവേശത്തോടുകൂടെ ഇപ്പോൾ പിന്തുടരുക.
187. അവിടുന്ന് നിന്നോടു സംസാരിക്കുന്ന എല്ലാ വചനങ്ങളും ശ്രവിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക; അവിടുന്ന് നിനക്കു നല്കുന്ന എല്ലാ ദാനങ്ങളും സ്വീകരിച്ച് പരിപോഷിപ്പിക്കുക; നിന്റെയുള്ളിൽ ദൈവം അനാവരണം ചെയ്യുന്ന എല്ലാ വിശുദ്ധീകരണ പ്രവൃത്തിയും സ്വീകരിച്ച് അതിനോടു സഹകരിക്കുക.
188. ഈ രഹസ്യം വഴിയായി ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തും സ്വർഗ്ഗത്തിലുമുള്ള നിന്റെ സഹോദരരോട് കർത്താവ് എന്തെല്ലാം വചനങ്ങളാണ് അരുൾച്ചെയ്തിട്ടുള്ളത്? എന്തെല്ലാം ദാനങ്ങളാണ് അവർക്ക് അവിടുന്ന് നല്കിയിരിക്കുന്നതും അവരിൽ ദൈവം ഫലമുളവാക്കിയതും? അവിടുത്തേയ്ക്ക് സ്തുതിയും മഹത്വവും!
189. ഓ! നിർഭാഗ്യരായ എത്രയോ ആളുകളാണ് ദൈവവചനത്തോട് സ്വയം അടഞ്ഞിരിക്കുകയും അവിടുത്തെ ദാനം നിരസിക്കുകയും അവിടുത്തെ ഉൾപ്രേരണകൾ അവഗണിക്കുകയും, കാലത്തിലും നിത്യതയിലും, ദൈവത്തിന്റെ വിരുന്ന് ആസ്വദിക്കാതെ പുറത്തെ അന്ധകാരത്തിലായിരിക്കുകയും ചെയ്യുന്നത്!
190. അവിടുത്തെ രഹസ്യങ്ങളിൽ സമ്പന്നനും അവിടുത്തെ അടുപ്പം ആസ്വദിക്കുന്നവനുമായ നീ മരുഭൂമിയിലെ താപസനെപ്പോലെ ഹൃദയം കാത്തുസൂക്ഷിക്കുകയും കുരിശിലെ രക്തസാക്ഷിയെപ്പോലെ ശരീരം കാക്കുകയും ലോകമെങ്ങുമുള്ള ഒരു മിഷനറിയെപ്പോലെ നിന്റെ ആത്മാവുമായി പുറത്തുപോവുകയും ചെയ്യും.
191. കർത്താവിന്റെ മഹത്വത്തിന്റെയും സ്നേഹത്തിന്റെയും തിരുവിഷ്ടത്തിന്റെയും കൃപകളിൽ നിന്ന്, പാപികളുടെയും മന്ദോഷ്ണരുടെയും തീക്ഷ്ണതയിലേക്കുള്ള മാനസാന്തരത്തിന്റെ ആദ്ധ്യാത്മിക ദാനത്താലും നീതിമാന്മാരുടെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും ആത്മീയ വളർച്ചയുടെ തീക്ഷ്ണതയാലും ആവരണം ചെയ്യുക.
192. പതിവുപോലെ, ഇൗ ലോകത്തിലായി നിന്നെ സ്വയം പരിമിതപ്പെടുത്തരുത്. പകരം, ഇപ്പോൾ കൂടുതൽ പലപ്രാപ്തിയോടുകൂടെ, ശുദ്ധീകരണസ്ഥലത്തുനിന്ന് അനവധി, നിരവധി ആത്മാക്കളെ മോചിപ്പിക്കാനും, അങ്ങനെ അവർക്കൊപ്പം പറുദീസയുടെ മഹത്വം വിപുലീകരിക്കാനുമായി താഴേക്കു പോവുക. ആമ്മേൻ. ഹല്ലേലൂയ്യ.
193. തുടർന്ന് സ്വർഗ്ഗത്തിൽ നിന്റെ വാസമുറപ്പിക്കുക, പക്ഷേ, ആദ്യത്തേതിനേക്കാൾ ഉയർന്ന തലത്തിൽ, "കർതൃ സന്നിധിയിൽ മറഞ്ഞിരിക്കുന്ന'', കന്യകാമറിയത്തിന്റെ കരങ്ങളിലെ, യേശുവിന്റെ തിരുഹൃദയത്തിലും, പിതാവിന്റെ വക്ഷസ്സിലെ, ആത്മാവിന്റെ അഗ്നിയിലെ നിന്റെ ജീവിതത്തിന്റെ സംവാദത്തിൽ. ആമ്മേൻ. ഹല്ലേലൂയ്യ.
194. അവിടെ നിന്ന്, സദാ ഉയർന്ന സ്ഥാനത്തെന്ന പോലെ, എക്കാലവും കൂടുതൽ ശക്തമായ അഗ്നിയിൽ നിന്നെന്ന പോലെ, ദൈവത്തിന്റെ മഹത്വത്തെയും സ്നേഹത്തെയും തിരുവിഷ്ടത്തെയുംപ്രതി സദാ വർദ്ധമാനമായ എണ്ണം ആത്മാക്കൾക്ക് സദാ മികച്ച സേവനം നീ നല്കും.
Comments
Post a Comment