ഭാഗം 1: ആരോഹണം (31)
24. പ്രതിഷ്ഠാജപം
177. ദൈവസാന്നിദ്ധ്യം അതിന്റെ ദൈവിക പ്രവൃത്തികളോടുകൂടെ നിന്നെ കൂടുതൽ പരിശുദ്ധനാക്കുന്നു! മുമ്പത്തേതിനേക്കാൾ പോലും കൂടുതലായി അതു നിന്നെ ത്രിത്വത്തിന്റെ ദേവാലയവും ബലിവസ്തുവായ യേശുവിന്റെ അൾത്താരയുമാക്കിത്തീർക്കുന്നു. മുമ്പത്തേതിനേക്കാൾ കൂടുതലായി അതു നിന്നെ യേശുക്രിസ്തുവിന്റെ സമർപ്പണത്തോടും യാഗത്തോടും ഐക്യപ്പെടുത്തുന്നു.
178. വീണ്ടെടുപ്പിനായി യേശുവിനുവേണ്ടി ഒരു ശരീരവും ഒരാത്മാവും മെനഞ്ഞെടുത്ത, പ്രലോഭനത്തിനായി മരുഭൂമിയിലേക്ക് അവിടുത്തെ നയിച്ച, പീഢാനുഭവത്തിലും മരണത്തിലും തന്റെ രക്തം മുഴുവൻ ചൊരിയാൻ അവിടുത്തെ നയിച്ച ആത്മാവിന്റെ സാന്നിദ്ധ്യവും പ്രവൃത്തിയുമാണത്.
179. ദൈവത്വത്തിനുള്ള തന്റെ ബലിയും മനുഷ്യർക്കുള്ള കൂദാശയുമായ ദിവ്യകാരുണ്യത്തിൽ മറിയത്തിലൂടെ യേശുക്രിസ്തുവുമായി കൂടുതൽ ഗാഢമായും നിത്യമായും ആത്മാവിനെ ഐക്യപ്പെടുത്താൻ ആത്മാവ് പ്രേരിപ്പിക്കുന്നു.
180. ഓരോ തിരുനാളും, ദൈവ-മനുഷ്യന്റെ ഭാഗത്തുനിന്ന് ദിവ്യബലിയിലാണ് അതിന്റെ പാരമ്യത്തിലെത്തുന്നത് എന്നതുപോലെ, ഭക്തമായ ആത്മാവിന്റെ ഭാഗത്തുനിന്ന് ഒരു പ്രതിഷ്ഠ അതിന് ആവശ്യമായിരിക്കുന്നു. ദിവ്യബലി കൂടാതെയെന്ന പോലെത്തന്നെ, പ്രതിഷ്ഠാജപം കൂടാതെയുള്ള ഓരോ തിരുനാളും പൂവില്ലാത്ത ഒരു പൂഞട്ടുപോലെയാണ്.
181. ഓരോ രഹസ്യത്തിൽ നിന്നും ത്യാഗത്തിന്റെ അംശം ത്രിത്വത്തെ നേരിട്ട് ബഹുമാനിക്കുന്നതിനും പ്രേഷിതത്വത്തിന്റെ അംശം ആത്മാക്കൾക്ക് നേരിട്ട് നേട്ടമുണ്ടാക്കുന്നതിനും ഏകബന്ധമായി ലയിക്കുന്നതിനും പ്രതിഷ്ഠയുടെ ഉറപ്പിൽ അവരെ നിലനിർത്തുന്നതിനും എടുക്കുക.
182. എക്കാലവും കൂടുതൽ ദൃഢവും മധുരതരവുമായ ഈ ബന്ധത്താൽ, എക്കാലവും കൂടുതൽ പരിശുദ്ധവും പാവനവുമായ ഈ ഉറപ്പിനാൽ, ദൈവിക പ്രവൃത്തിയുമായുള്ള മാനുഷിക സഹകരണത്തിൽ, സദാ ഗതകാല അനുഭവത്തിൽ നിന്ന് സമ്പന്നനായി, ഭാവികാലത്തിലേക്ക് എപ്പോഴും കൂടുതലായി ഒരുക്കമുള്ളവനായി നീ ക്രമേണ മുന്നേറുന്നു.
183. ഈ സ്നേഹപ്രയാണത്തിൽ, പുരോഗമനാത്മകമായ പ്രതിഷ്ഠയുടെ ഈ മാർഗ്ഗത്തിൽ സ്വയം വിളക്കിച്ചേർക്കുന്നതും യാത്ര തുടങ്ങുന്നതുമായ ഏക വ്യക്തിയോ ആദ്യ വ്യക്തിയോ അല്ല നിങ്ങൾ. നിനക്കായി പ്രതീക്ഷിക്കുന്നതും സ്വയം നിനക്കു നല്കുന്നതും, അവിടുത്തെ അനന്ത നന്മയാൽ നിന്നോട് സ്വയം ഐക്യപ്പെടുത്തുന്നതും നല്ലവനായ കർത്താവായ ത്രിത്വമാണ്.
184. ഓ പുരോഗമനാത്മകമായ എന്റെ പ്രതിഷ്ഠകളേ! എന്റെ മഴവില്ലു രൂപീകരിക്കുന്ന പ്രകാശത്തിന്റെ സജീവ ധാരകളേ. സ്വർഗ്ഗത്തിലേക്ക് എന്നെ ഉയർത്തുകയും ദൈവത്തിന്റെ ഹൃദയത്തോട് എന്റെ ഹൃദയം ഐക്യപ്പെടുത്തുന്നതുമായ എന്റെ സ്നേഹത്തിന്റെ ആഭരണങ്ങൾക്കിടയിലെ അമൂല്യ മോതിരമേ!
185. ഓ എന്റെ പ്രതിഷ്ഠകളേ! എന്റെ ശരീരത്തെ കുരിശിനോട് ബന്ധിപ്പിക്കണമേ, എന്റെ ഹൃദയത്തെ എക്കാലവും കൂടുതലായി താപസ ജീവിതത്തിലേക്കു നയിക്കണമേ, എന്റെ ആത്മാവിനെ എപ്പോഴും കൂടുതലായി ദൈവത്തിന്റെ മഹത്വത്തോടും സ്നേഹത്തോടും തിരുവിഷ്ടത്തോടുമുള്ള തീക്ഷ്ണതയാൽ ജ്വലിപ്പിക്കണമേ.
Comments
Post a Comment