ഭാ​ഗം 1: ആരോഹണം (30)

23. തിരുനാൾ

168. കർത്താവുമായുള്ള  നിന്റെ ആത്മാവിന്റെ അടുത്ത കൂടിക്കാഴ്ചയുടെ സമയമോ മണിക്കൂറോ നിമിഷമോ നിനക്കറിയില്ല. വിവാഹവിരുന്നിന്റെ വാതിലുകൾ നിനക്കായി തുറക്കപ്പെടുന്നത് എപ്പോഴാണെന്നും നിന്നെ പൂർണ്ണമായി സ്വീകരിക്കാനും നിനക്ക് സ്വയം പൂർണ്ണമായി നൽകാനുമായി ആഘോഷിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നതും നിനക്കറിയില്ല.

169. ദൈവത്തിന്റെ മണിക്കൂറും നിന്റേതും മനുഷ്യർ നിനയ്ക്കുന്ന മണിക്കൂറായിരിക്കുകയില്ല, അവ സൂര്യപ്രകാശത്തെയോ ദിവസത്തിന്റെ ഗീതങ്ങളെയോ ഈലോകത്തിന്റെ ആഘോഷങ്ങളെയോ അടിസ്ഥാനമാക്കിയുമായിരിക്കുകയില്ല, അങ്ങനെയല്ല താനും. നിന്റെ ശരീരം അതെക്കുറിച്ച് അവബോധമുള്ളതാകുന്നതിനുമുമ്പേ അതു കടന്നുപോകും!

170. കർത്താവ് എപ്പോഴും സൃഷ്ടിക്കുന്ന ദൈവമാണ്. ആയതിനാൽ നിന്നോടു സംസാരിക്കാൻ അവിടുത്തേയ്ക്ക് നിശ്ശബ്ദത വേണം, നിനക്കായി പ്രശോഭിക്കാൻ അവിടുത്തേയ്ക്ക് രാത്രികൾ വേണം, അവിടുത്തെ പ്രവർത്തനം പ്രകടമാക്കാൻ അവിടുത്തേയ്ക്ക് ശൂന്യത വേണം, ജീവനേകാൻ അവിടുത്തേയ്ക്ക് മരണം വേണം. അപ്രകാരം നിന്റെ ആത്മാവിന് ചില സൂചനകൾ ലഭിക്കും.

171. അവിടുത്തെ മണിക്കൂർ, അവതരിച്ച വചനത്തിന്റെ - പരിശുദ്ധാത്മാവിന്റെയും - ദൗത്യം പൂർത്തീകരിക്കാൻ ആത്മാവിലേയ്ക്ക് അവിടുന്നു വരുന്ന സമയം, പിതാവിന്റെ വക്ഷസ്സിലെ വചനംപോലെ, പിതാവിലെയും പുത്രനിലെയും ആത്മാവു പോലെ, ദൈവത്തിൽ നിഗൂഢമായിരിക്കുന്നു.

172. മാലാഖമാരുടെയും വിശുദ്ധരുടെയും ശുദ്ധതയേ, എളിമയേ, ഉപവിയേ! എന്റെ മാലാഖയുടെയും എന്റെ വി. യൗസേപ്പിന്റെയും എന്റെ മേരിമാതാവിന്റെയും ശുദ്ധതയേ, എളിമയേ, ഉപവിയേ! ഇതാ മണവാളൻ വരുന്നു! പുറത്തുവന്ന് നമുക്കവനെ എതിരേൽക്കാം! എന്റെ സ്വന്തം സ്വത്വത്തിൽ എനിക്ക് എന്നെ നഷ്ടപ്പെടുന്നു.

173. ആരാണാ വചനം എന്റെ ആത്മാവിന്റെ അന്തഃസത്തയിൽ എനിക്കായി പ്രഖ്യാപിച്ചത്? തിരുലിഖിതത്തിന്റെ സമ്പത്തിൽനിന്ന് ആരാണെനിക്കായത് തിരഞ്ഞെടുത്തത്? എന്റെ മാലാഖേ, അതു നീയാണോ? മേരിമാതാവേ, അതു നീയാണോ? എന്റെ ദൈവമേ, അത് അങ്ങു തന്നെയാണോ?

174. എന്റെ ദൈവവചനമേ, നീ എന്റെ ബുദ്ധിയും ഇച്ഛാശക്തിയും മുഴുവനായി ആകർഷിക്കുന്നു. ഒരാത്മാവ് ശരീരത്തെ പൊതിയുന്നതുപോലെ, നീ അവയെ ആവരണം ചെയ്യുന്നു! എന്തുകൊണ്ടാണ് നീയിപ്പോൾ കരയുന്നതും മറഞ്ഞിരിക്കുന്നതും? പൂർണ്ണമായി, പക്ഷേ ശാന്തമായി, എന്റെ ആത്മാവേ, എന്തുകൊണ്ടാണു നീ വിറയ്ക്കുന്നതും അസ്വസ്ഥമാകുന്നതും?

175. ഭാവന ലില്ലിപ്പൂക്കളുടെയും നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും ചിത്രങ്ങളാൽ പൂരിതമായിരിക്കുന്നു. ഹൃദയസ്പൃക്കായ ആർദ്രതയാൽ സ്പർശിക്കപ്പെട്ട പോലെ എന്റെ വികാരങ്ങൾ ചലിക്കുന്നു. അവയുടെ മാറ്റൊലികൾ ഇന്ദ്രിയങ്ങളിൽ പോലുമെത്തുന്നു. അവയും അവയുടെ തനതു രീതിയിൽ ആനന്ദമണിയുന്നു.

176. തന്റെ സ്വന്തം വചനത്തിൽ വന്ന മണവാളൻ അവിടുന്നു തന്നെയാണ്. ആത്മാവും മറിയവും എന്നിൽ പുതിയൊരു ശരീരവും ആത്മാവും രൂപീകരിച്ചിരിക്കുന്നു. എന്റെയുള്ളിൽ പിതാവ് തന്റെ പുത്രനിൽ സംപ്രീതി കണ്ടെത്തിയിരിക്കുന്നു! ഓ! ത്രിത്വം മുഴുവനും എന്റെ ജീവിത പങ്കാളിയാണ്!

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)