ഭാഗം 1: ആരോഹണം (29)
22. ജാഗരണം
159. സമര, സഹന, വിജയ സഭകളുടെ അരൂപിയിലേക്ക് കൂടുതലായി പ്രവേശിക്കുന്ന ആത്മാവ് നീയായിരിക്കട്ടെ! ഈ പരിശുദ്ധ രഹസ്യത്തിലും സാന്നിദ്ധ്യത്തിലും പുണ്യവാന്മാരുടെ ഐക്യത്തിൽ ഏറ്റവും കൂടുതൽ സ്വീകരിക്കുന്നതും ഏറ്റവുമധികം കൊടുക്കുന്നതുമായ ആത്മാവ്!
160. യേശുവിന്റെയും മറിയത്തിന്റെയും യൗസേപ്പിന്റെയും തിരുക്കുടുംബത്തിന്റെ പ്രവർത്തനങ്ങളോടും അവസ്ഥകളോടും ഏറ്റവും ഗാഢമായി ഐക്യപ്പെട്ടിരിക്കുന്ന ആത്മാവായിരിക്കുക! പരിശുദ്ധ ത്രിത്വവുമായുള്ള ദൈവൈക്യത്തിലേക്കുള്ള ഏറ്റവും ശക്തമായ പ്രേരണ അതിൽനിന്നും സ്വീകരിച്ച്, ഈ രഹസ്യത്തിൽ നിന്നും ഏറ്റവുമധികം പ്രചോദനമുൾക്കൊള്ളുന്ന ആത്മാവായിരിക്കുക!
161. ഇനിയും നിനക്കു മനസ്സിലായില്ലേ? ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളും മാലാഖമാരും വിശുദ്ധരും തിരുക്കുടുംബവും പരിശുദ്ധ ത്രിത്വവും ഈ രഹസ്യം നിന്നിൽ, നിന്റെ ആന്തരിക ദേവാലയത്തിലെന്നപോലെ നിന്റെ ബാഹ്യലോകത്തും ആഘോഷിക്കാൻ ആഗ്രഹിക്കുന്നു.
162. നിന്നോടൊപ്പം ചേരാൻ നിന്റെ ഭൗമികവും സ്വർഗീയവുമായ എല്ലാ സ്നേഹിതർക്കും ക്ഷണം നൽകുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്യുക! അവരെല്ലാവരും ഒന്നായി വന്ന് നിന്റെയുള്ളിൽ കർത്താവിനുവേണ്ടി മഹത്വത്തിന്റെയും സ്നേഹത്തിന്റെയും ഒരു സദസ്സ് രൂപീകരിക്കുന്ന വിധത്തിൽ ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തുമുള്ള നിർദ്ധനർക്കുവേണ്ടി വലിയ സംഭാവനകളുള്ള വിരുന്നുകളും സംഘടിപ്പിക്കുക!
163. ബാഹ്യലോകത്തു നിന്നുമുള്ള കൂടുതൽ ഉദാരതരമായ അകൽച്ചയോടും ആന്തരിക ലോകത്തിൽ കൂടുതൽ ഉദാരതരമായ ആത്മപരിത്യാഗത്തോടും കൂടെ "ഒരുങ്ങിയിരിക്കുക''! പോയകാലത്തെപ്രതിയുള്ള ആഴമാർന്ന പരിതാപത്തോടും ഭാവിയിലേയ്ക്കുള്ള കൂടുതൽ സമുന്നതമായ നിശ്ചയദാർഢ്യത്തോടും കൂടെ ദൈവത്തിനായി ഒരുങ്ങിയിരിക്കുക!
164. യേശു ആഗ്രഹിച്ച മാളികമുറി പോലെ, വിരുന്നുമുറി ബൃഹത്തായും നല്ലപോലെ അലങ്കരിച്ചും സജ്ജീകരിക്കുക. അവനെ കാണാൻ പോകാൻ വിശ്വാസ വിളക്കുകൾ വേണ്ടവിധം വിതരണം ചെയ്യുക. അവന്റെ വരവ് വിളംബരം ചെയ്യുന്ന വിശ്വാസത്തിന്റെ എല്ലാ കാവൽക്കാരെയും ഉണർവ്വോടെ കാക്കുക.
165. നിന്നിൽ ഈ രഹസ്യം നവീകൃതമായിരിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രഹസ്യത്തിൽ നിന്നെത്തന്നെ പൂർണ്ണമായി നവീകരിക്കുക. ബലി - ദിവ്യകാരുണ്യ യേശുവുമായുള്ള നിന്റെ ദഹനബലി - സജ്ജമാക്കുക. എന്നാൽ കർത്താവ് പുതിയ അതിസ്വാഭാവിക ബന്ധങ്ങളിലേക്കുള്ള നവീനമായ സ്വർഗീയ ഉയർച്ചകൾ നിനക്കായി ഒരുക്കും.
166. ഓ ദൈവസാന്നിദ്ധ്യത്തിലെ നവ ഗർഭധാരണങ്ങളേ ക്രിസ്തുമസ്സുകളേ! ഓ നവ സമർപ്പണങ്ങളേ സന്ദർശനങ്ങളേ! ഓ നവ ഛേദനാചാരങ്ങളേ പ്രത്യക്ഷീകരണങ്ങളേ! ഓ നവ ഉത്ഥാനങ്ങളേ സ്വർഗാരോപണങ്ങളേ! ഓ നവ മംഗളവാർത്തകളേ വിവാഹങ്ങളേ!
167. ഓ ദൈവസന്നിധിയിലെ നവ പെന്തക്കുസ്തകളേ മിഷനുകളേ! ഓ നവ ദൈവപരിഗണനകളേ രൂപാന്തരീകരണങ്ങളേ! ഓ നവ സ്വർഗാരോപണങ്ങളേ കിരീടധാരണങ്ങളേ! ഓ നവ സംസർഗമേ ഐക്യമേ!
Comments
Post a Comment