ഭാ​ഗം 1: ആരോഹണം (28)

21. നവനാൾ

150. ഇവിടെ, പരിശുദ്ധ രഹസ്യം തിരികെയെത്തിയിരിക്കുന്നു! വളരെ സവിശേഷമാർന്ന ഒരു തരത്തിൽ നിനക്കുവേണ്ടി മാത്രമായി അതു വന്നിരിക്കുന്നു. എന്റെ ആത്മാവേ, നീയത് ആചരിക്കാനായി മാത്രമല്ല, നീ മൂലം നിന്റെ സഹോദരരിൽ പ്രത്യേകമായി പുനരാവിഷ്കരിക്കപ്പെടുന്നതിനു വേണ്ടികൂടിയാണത്.

151. ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തിലും സ്വർഗത്തിലുമുള്ള പുണ്യവാന്മാരുടെ ഐക്യത്തിലെ എല്ലാ ആത്മാക്കളും ഈ രഹസ്യത്തിൽ നിന്ന് കൃപയുടെ പുഷ്പങ്ങളും ഫലങ്ങളും നിനക്കായി ശേഖരിക്കുന്നു. കർത്താവിന് നിന്നെ കൂടുതൽ പ്രിയമുള്ളതാക്കുന്നതിനായി അവ നിന്നെ അലങ്കരിച്ച് അമൂല്യമാക്കുന്നു.

152. പുണ്യവാന്മാരുടെ ഐക്യത്തിന്റെ കൂടുതൽ ഗാഢമായ ഭാഗമായി നീ മാറാനും ദൈവിക നന്മയുടെ ധാരകൾ സ്വീകരിക്കുന്നതിന് നീ കൂടുതൽ പ്രാപ്തനാകുന്നതിനുമായി, ഈ രഹസ്യത്തിൽ നിന്ന് അവർക്കായി മഹത്വത്തിന്റെ പൂക്കളും ഫലങ്ങളും നീ ശേഖരിക്കണമെന്ന് അവർ നിന്നിൽ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

153. കഴിഞ്ഞ വർഷമുണ്ടായിരുന്ന അതേ നാമം തന്നെയാണ് ഈ രഹസ്യം സംവഹിക്കുന്നത്. അടുത്ത വർഷവും അതു തന്നെയായിരിക്കുകയും ചെയ്യും. പക്ഷേ, ആ നാമം അതേ അർത്ഥം പൂർണ്ണമായി സംവഹിക്കുന്നില്ല. ഇന്നലെത്തേതോ നാളത്തെയോ ആയ അതേ കൃപകൾ തന്നെ ഈ വർഷം കൊണ്ടുവരുന്നില്ല. ദൈവികമായ ഇന്നിൽ അത് നവീനമാണ്.

154. ഇന്നലെയിൽ നിന്ന് എത്ര വിഭിന്നമായാണ് നിന്നെ അതു കണ്ടെത്തുന്നത്? നിനക്ക് നേരത്തെ ഉണ്ടായിരുന്നില്ലാത്ത, നന്മ തിന്മകളെക്കുറിച്ചുള്ള കൂടുതൽ അനുഭവത്തോടു കൂടെ, നിത്യതയോട് വളരെ കൂടുതൽ അടുത്തിരിക്കുന്നതായെങ്കിലും അതു നിന്നെ കണ്ടെത്തുന്നു! എപ്പോഴും കൂടുതൽ ഉത്തരവാദിത്വങ്ങളോടെ!

155. കാലം കടന്നുപോയപ്പോൾ നീ കൂടുതൽ ധനികനാണോ ദരിദ്രനാണോ ആയത്? നീയിപ്പോൾ കൂടുതൽ ഉയർന്നവനാണോ അതോ താഴ്ന്നവനോ? യോഗ്യതകളിൽ കൂടുതൽ സമ്പന്നനും കർത്താവിനോട് കൂടുതൽ അടുപ്പമുള്ളവനുമായി നിന്നെ നാളെയിലേക്കു കൈമാറാൻ മാത്രമേ പരിശുദ്ധ രഹസ്യം ആഗ്രഹിക്കുന്നുള്ളൂ.

156. നിന്റെ ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തും പറുദീസയിലും എപ്രകാരമാണ് ഈ രഹസ്യം ആഘോഷിക്കപ്പെടുന്നത്? നിന്റെ മാലാഖയും വി. യൗസേപ്പും കന്യകാ മാതാവായ മറിയവും ഈ രഹസ്യം എങ്ങനെയാണ് ആഘോഷിക്കുന്നത്? പരിശുദ്ധ ത്രിത്വത്തിന്റെ നിത്യതയിൽ എപ്രകാരമാണ് ഈ രഹസ്യം വെളിവാകുന്നത്?

157. ഭൂമിയിലും ശുദ്ധീകരണ സ്ഥലത്തും സ്വർഗത്തിലും ഈ രഹസ്യത്തിൽ നിന്ന്, കർത്താവിന്റെ മഹത്വത്തിലും സ്നേഹത്തിലും തിരുവിഷ്ടത്തിലും സത്യത്തിൽ നിന്ന് കൂടുതൽ സമുന്നതമായ ജ്ഞാനപ്രകാശവും സ്നേഹത്തിന്റെ കൂടുതൽ ഉയർന്ന അഗ്നിയും യോഗ്യതകളുടെ കൂടുതൽ നിധികളും സ്വാംശീകരിക്കുന്ന ആത്മാക്കൾ ആരാണ്?

158. ഓ! കർത്താവിന്റെ മഹത്വത്തിലും സ്നേഹത്തിലും തിരുവിഷ്ടത്തിലും ഏറ്റവും നിർമലമായ നിയോഗങ്ങളുടെയും ഏറ്റവും മികച്ച ഗുണങ്ങളുടെ, ദൈവിക ത്രിത്വവുമായുള്ള ഏറ്റവും ഗാഢമായ ബന്ധത്തിന്റെ ആത്മ-സമന്വയമെന്ന പോലെ ഞാൻ ആയിരുന്നുവെങ്കിൽ!

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)