ഭാ​ഗം 1: ആരോഹണം (27)

20. ഒരുക്കങ്ങൾ

141. ഓ എന്റെ ആത്മാവേ, നിന്റെ തിരുനാൾ ദിനത്തിൽ ധ്യാനവും ഭക്തിയും പരിപോഷിപ്പിക്കുന്നതിനായി, നിന്നെ വലയം ചെയ്യുന്നതും നിനക്കുള്ളതുമായ സർവ്വവും കൂടുതൽ മഹത്തരമായ ശുദ്ധതയും ക്രമവും സൗന്ദര്യവും ദൃശ്യമായി പോലും വികിരണം ചെയ്യട്ടെ.

142. ഓ എന്റെ ആത്മാവേ, തിരുനാൾ ദിനങ്ങളിൽ, ദൈവഭവനത്തിൽ അൾത്താരയ്ക്കു സമീപത്തായി സാധിക്കുന്നിടത്തോളം ആയിരിക്കാൻ പരിശ്രമിക്കുക. ദേവാലയത്തിന്റെ ആരാധനക്രമം ആചരിക്കുകയും ആവർത്തിക്കുകയും ചെയ്യുന്ന ഒരു ചെറുദേവാലയമായി നിന്റെ മുറി രൂപാന്തരപ്പെടുത്താനും പരിശ്രമിക്കുക.

143. എന്റെ ആത്മാവേ, പ്രായശ്ചിത്തത്തിന്റെ ഗൗരവത്തിനായി ഊതനിറത്തിന്റെ ദുഃഖത്താലും പിന്നീട്, കർത്താവിന്റെ നിത്യതയുടെ ദിനത്തിലുള്ള അമർത്യമായ പ്രത്യാശയ്ക്കായി ഹരിതവർണ്ണത്തിന്റെ ഉന്മേഷവും ആന്തരികമായും ബാഹ്യമായും സ്വയം ധരിക്കുക.

144. എന്റെ ആത്മാവേ, കന്യകമാരുടെയും മറിയത്തിന്റെയും മഹത്വപൂർണ്ണമായ ശോഭയാൽ സജീവമായ ധവളനിറത്താലും പിന്നീട് രക്തസാക്ഷികളുടെയും യേശുവിന്റെ തിരുരക്തത്തിന്റെയും ആത്മാവിന്റെ അഗ്നിസ്ഫുലിംഗങ്ങളുടെയും അരുണവർണ്ണം ആന്തരികമായും ബാഹ്യമായും സ്വയം ധരിക്കുക.

145. യേശുവിലും വ്യക്തികളിലുമുള്ള ദൈവിക ജീവന്റെ മഹത്തായ ക്രിസ്തീയ നാടകീയതകളുടെ നിരന്തരമായ നവീനതയിലും അതിസ്വാഭാവിക യാഥാർത്ഥ്യത്തിലുമുള്ള സവിശേഷമായൊരു പങ്കാളിത്തം നിന്റെ ഇന്ദ്രിയങ്ങൾക്കെല്ലാം ഏല്പിച്ചുകൊടുക്കുക.

146. എന്റെ ആത്മാവേ, ദൈവത്തിൻ മുമ്പാകെയുള്ള ഈ രഹസ്യത്തിൽ നിന്റെ സ്ഥാനം എന്തായിരുന്നു? നിന്റെ ദുർഭഗമായ പഴയകാലത്തിൽ നീ യേശുവിന്റെയോ മറിയത്തിന്റെയോ ചാരത്തായിരുന്നുവോ? സമീപഭാവിയിൽ നിന്റെ സ്ഥാനം എന്തായിരിക്കും? നിന്നെ എവിടെ കാണാനാണ് യേശു ആഗ്രഹിക്കുന്നത്?

147. ദൈവത്തിൽ നിന്നല്ലെങ്കിൽ യാതൊരു ഭക്തചിന്തയോ ആഗ്രഹമോ നിന്നിലുണ്ടായില്ല എന്നതിനാൽ നിന്റെ ഹൃദയം പരിശോധിക്കുക. ഇത് ആദ്യം ദൈവത്തിലും ശേഷം നിന്നിലുമാണെങ്കിൽ, നീ പ്രത്യുത്തരിക്കുകയും ആക്ഷേപമുന്നയിക്കാതിരിക്കുകയും ചെയ്താൽ അതിന് അതിന്റെ ഫലങ്ങളുണ്ടായിരിക്കണം.

148. സകല ക്രിസ്തീയ രഹസ്യങ്ങളിലുമുള്ള മാലാഖമാരുടെ സ്ഥാനത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. പരിശുദ്ധ മാതാവിന്റെ തിരുനാളുകളിലെ യൗസേപ്പിന്റെ സ്ഥാനം! യേശുവിന്റെ രഹസ്യങ്ങളിൽ മറിയത്തിന്റെ സ്ഥാനം! ഓ! നിത്യതയ്ക്കും എന്റെ ദൈവത്തിന്റെ അനന്തമായ അപരിമേയത്വത്തിനും അർഹനാകുവാൻ ഞാൻ എത്ര ആശിക്കുന്നുവെന്നോ!

149. നിന്റെ ധ്യാനാരൂപിയെ യാതൊരു പ്രശ്നവും അസഹ്യപ്പെടുത്താതിരിക്കാനും യാതൊരു ഭാവനയും ദൈവദാനത്തെ കവരാതിരിക്കാനും യാതൊരു ലഘുതിന്മയും നിന്റെ തീക്ഷ്ണതയെ കെടുത്താതിരിക്കാനുമായി ഇപ്പോൾ ജാഗ്രത പാലിക്കുക! പ്രലോഭനത്തിലകപ്പെടാതിരിക്കാൻ.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)