ഭാഗം 1: ആരോഹണം (26)
ക്രിസ്തീയ രഹസ്യങ്ങൾക്കുവേണ്ടി19. തിരുനാളിനെ സമീപിക്കുന്നത്
132. ഓ എന്റെ മാലാഖയേ! ... ഓ എന്റെ വി. യൗസേപ്പേ, ഓ എന്റെ പരിശുദ്ധ മാതാവേ... കാലം കടന്നുപോകുന്നു. സുവിശേഷ മാതൃക അതിന്റെ പൂർണ്ണതയിൽ എന്റെ ആത്മാവിൽ എത്തിച്ചേരണം.
133. ഓരോ വ്യക്തിയുടെയും കൃപയ്ക്കും അതിസ്വാഭാവിക തലത്തിലെ കഴിവിനുമനുഗുണമായി വിശ്വാസികളുടെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിതത്തിൽ അനുകരിക്കപ്പെടുന്നതും പുനരാവിഷ്കരിക്കപ്പെടുന്നതുമായ യേശുവിന്റെ ജീവിത മാതൃക.
134. സഭയുടെ അതിസ്വാഭാവിക കാലങ്ങളെ, അവയുടെ സവിശേഷ കൃപകളോടുകൂടെ, ഞാൻ ഗ്രഹിക്കട്ടെ. ശൈത്യകാലത്ത് വസന്തകാലത്തെ പൂക്കൾ കണ്ടെത്താൻ ഞാൻ ശ്രമിക്കാതിരിക്കട്ടെ. വസന്തകാലത്ത് ശരത്കാലത്തിന്റെ ഫലങ്ങൾ ഞാൻ പ്രതീക്ഷിക്കാതിരിക്കട്ടെ.
135. എന്റെ വസന്തങ്ങളെല്ലാം സകലതരം പുഷ്പത്താലും നിറഞ്ഞിരിക്കട്ടെ. അവ ക്ഷണികമായ അലങ്കാരങ്ങൾ മാത്രമാകാതിരിക്കട്ടെ. എന്റെ എല്ലാ പുഷ്പങ്ങളും അവയുടെ ഫലം പുറപ്പെടുവിക്കട്ടെ. അതിൽ എന്റെ ദൈവിക തോട്ടക്കാരൻ മഹത്വപ്പെടട്ടെ.
136. എന്റെ ജീവിതത്തിൽ എക്കാലവും വർദ്ധിതമായ ഗാഢവും സമുന്നതുമായ ദൈവാവിഷ്കാരങ്ങൾക്കായി എന്നെ സജ്ജമാക്കുന്നതിനായി എക്കാലവും കൂടുതൽ സമ്പൂർണ്ണമായ പുണ്യത്തിന്റെ രൂപങ്ങൾ ഓരോ ആഗമനകാലത്തും ക്രിസ്തുമസ്സിലും എന്റെ ആത്മാവിൽ പിറക്കണം.
137. എന്റെ ആത്മാവിൽ ഇപ്പോഴും നിലനിൽക്കുന്ന എല്ലാ തിന്മയും ഞാൻ തിരിച്ചറിയട്ടെ. അപ്രകാരം വിശുദ്ധവാരത്തിനായി ഞാൻ സ്വയം ഒരുങ്ങിക്കൊണ്ട്, അങ്ങനെ ഞാനത് നോമ്പുകാലത്ത് പിഴുതെറിയുകയും നിഷ്കാസനം ചെയ്യുകയും ചെയ്യട്ടെ!
138. യേശുവിലെ മനുഷ്യന്റെ മരണത്തിന്റെയും ജീവന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യത്തിൽ, അവിടുത്തെ ബലിയിലും കൂദാശയിലും യേശുവുമായുള്ള ഐക്യത്തിന്റെ കൂടുതൽ സമുന്നതമായ കൃപകൾക്കുവേണ്ടിയുള്ള വിശുദ്ധവാരം.
139. മികച്ചതിനായുള്ള എന്റെ മാറ്റങ്ങൾ അത്യഗാധവും എന്റെ മുന്നേറ്റങ്ങൾ ഏറെ സമുന്നതവുമായിരിക്കട്ടെ. അപ്രകാരം അവ അഗ്നിയാലും പരിശുദ്ധാത്മാവിലുമുള്ള മാമ്മോദീസയിലേയ്ക്ക് എന്നെ നയിക്കുന്ന യഥാർത്ഥ ഉത്ഥാനങ്ങളും സ്വർഗ്ഗാരോഹണങ്ങളുമായിത്തീരട്ടെ.
140. ഓ! എന്റെ ആരാധനക്രമവത്സത്തിൽ എത്ര ഔദാര്യപൂർവ്വം ഈ കർമ്മപദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കാൻ ഞാനാശിക്കുന്നു! ഓ! എന്റെ ആന്തരിക ജീവിതത്തിന്റെ താപസാത്മകമായ ഓരോ ദിവസവും ഈ കർമ്മപദ്ധതി തീക്ഷ്ണതരമായി ജീവിക്കാൻ ഞാനാശിക്കുന്നു!
Comments
Post a Comment