ഭാഗം 1: ആരോഹണം (25)
18. രഹസ്യാത്മക ദിനം
122. രഹസ്യാത്മകമായി, എട്ടു മണിക്കൂർ വീതമുള്ള മൂന്നു ഭാഗങ്ങളായി ദിവസത്തെ വിഭജിച്ച്, നാം ഐക്യപ്പെടാൻ അഭിലഷിക്കുന്ന ദൈവത്തിന്റെ ഏകത്വവും ത്രിത്വവുമെന്ന ആത്യന്തിക രഹസ്യത്തിന് അവ നാം സമർപ്പിക്കുന്നു. ഈ മൂന്നു ഭാഗങ്ങളും കുരിശുമണിയോടുകൂടെയാണ് ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ മണിമുഴക്കങ്ങൾ മുട്ടുകുത്തി ബഹുമാനസൂചകമായ നിശ്ശബ്ദതയിൽ നാം ശ്രവിക്കണം.
123. ആദ്യ ഭാഗം രാത്രി 8 മുതൽ രാവിലെ 4 വരെയും രണ്ടാം ഭാഗം രാവിലെ 4 മുതൽ ഉച്ചക്ക് 12 വരെയും മൂന്നാം ഭാഗം ഉച്ചക്ക് 12 മുതൽ രാത്രി 8 വരെയുമാണ്. അവയോരോന്നിലും ദൈവിക ത്രിത്വത്തിനു കൂടുതൽ പ്രത്യക്ഷമായുള്ള പരിപാവനമായ മൂന്നു മണിക്കൂറുകൾക്കു പുറമെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കായുള്ള ഒരു മണിക്കൂർ വേറെ വേണം. വിശുദ്ധരുടെ മണിക്കൂറിൽ, നമ്മുടെ നാമഹേതുവായ വിശുദ്ധനും ദിവസത്തെ വിശുദ്ധർക്കും ആ മാസം ആദരിക്കുന്ന മാലാഖമാരുടെ വൃന്ദത്തിനും പ്രത്യേകമായ പരിഗണന ഉണ്ടായിരിക്കണം.
124. പരിശുദ്ധിയുടെ ആ ലോകത്തിൽ കർത്താവിനെ മഹത്വപ്പെടുത്താനും പരിശുദ്ധിയുടെ ഹൃദയത്തിൽ കർത്താവുമായി സ്വയം ഐക്യപ്പെടാനും കർത്താവിൽ ഏതെങ്കിലും തരത്തിൽ സ്വയം സ്മൃതിധ്യാനത്തിൽ മുഴുകാനും, ഏറ്റവും പരിശുദ്ധ മറിയത്തോടും വി. യൗസേപ്പിനോടും മാലാഖമാരോടും വിശുദ്ധരോടും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോടുമുള്ള ഐക്യത്തിൽ കർത്താവിലേക്ക് തന്നെത്തന്നെ ഉയർത്തിക്കൊണ്ടും, ആ ഭക്തിയോട് കൂടുതൽ ചേർന്നുപോകുന്ന പ്രവൃത്തികൾ നിർവ്വഹിച്ചുകൊണ്ടും, അവയിൽ തന്റെ പ്രാർത്ഥനയുടെ കൃപാവരത്തിന്റെ സ്വന്തം തലത്തിനു കൂടുതൽ അഭികാമ്യമായവ ഉപയോഗിച്ചുകൊണ്ട്, കർത്താവിന്റെ ദൃഷ്ടിയിൽ കൂടുതൽ മികച്ചതായി ഒരാൾക്ക് തോന്നുന്ന വൈകാരികസ്ഥിതിയും അഭ്യസനങ്ങളും സ്വതന്ത്രമായി മാറ്റിക്കൊണ്ട്, കൂടുതൽ എളുപ്പമെന്നു തനിക്കു തോന്നുന്ന സമയത്ത്, തന്റെ സൗകര്യത്തിനനുസരിച്ച് ഈ മണിക്കൂറുകൾ ഓരോ വ്യക്തിയും സ്ഥാപിക്കും.
125. പ്രഭാതത്തിലെ കുരിശുമണിക്ക് ദൈവവിളികൾക്കായി നാം പ്രഖ്യാപിക്കുന്ന പ്രത്യേക ഭക്തകൃത്യമെന്ന നിലയിൽ, പരിശുദ്ധ ത്രിത്വത്തോടുള്ള ബഹുമാനാർത്ഥം സ്വകാര്യമായി "ത്രിത്വസ്തുതി' പലതവണ ഉരുവിട്ടുകൊണ്ട്, ഓരോ ദൈവവിളിയിലും കുടികൊള്ളുന്ന ഓരോ സ്നേഹരഹസ്യവും മഹത്വപ്പെടുത്തുന്നതിന് നിശ്ശബ്ദതയിൽ നാം സാഷ്ടാംഗം പ്രണമിക്കും.
126. ഉച്ചയ്ക്കുള്ള കുരിശുമണിക്ക്, അതുപോലെ പരിശുദ്ധ വിജയ, സമര, സഹന സഭയിലും യേശുവിന്റെയും മറിത്തിന്റെയും യൗസേപ്പിന്റെയും തിരുക്കുടുംബത്തിലും പരിശുദ്ധ ത്രിത്വത്തിനായി സമുന്നതമായ രൂപങ്ങളിൽ പ്രശോഭിക്കുന്ന ഓരോ ദൈവവിളിയെയും നിശ്ശബ്ദതയിൽ മഹത്വപ്പെടുത്തുന്നതിനായി നാം സാഷ്ടാംഗം പ്രണമിക്കും.
127. സായാഹ്നത്തിലെ കുരിശുമണിക്ക്, നാമജപത്താലും ആരാധനയാലും കൃതജ്ഞതയാലും പ്രായശ്ചിത്തത്താലും മദ്ധ്യസ്ഥത്താലും കർത്താവിന്റെ ദൈവപ്രമാണങ്ങളെയും സദുപദേശങ്ങളെയും പ്രചോദനങ്ങളെയും പ്രതിയും കൂദാശകളെയും മൗലികവും ദൈവികവുമായ സുകൃതങ്ങളെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളെയും ഫലങ്ങളെയും സൗഭാഗ്യങ്ങളെയും പ്രതിയും നിശ്ശബ്ദതയിൽ കർത്താവിനെ മഹത്വപ്പെടുത്തുന്നതിനായി നാം സാഷ്ടാംഗം പ്രണമിക്കും.
128. ദൈവ-മനുഷ്യനായവന്റെ തിരുഹൃദയം സ്വന്തമാക്കാനും പിതാവിന്റെയും പുത്രന്റെയും ആത്മാവിനാൽ സ്വന്തമാക്കപ്പെടുന്നതിനുമായി, ദൈവസ്നേഹത്തിന്റെ ആത്യന്തികമായ ദാനത്തിനുവേണ്ടി, അതു നമ്മുടെ ജീവിതത്തിലുണ്ടായിരിക്കാനും ദൈവസ്നേഹത്തിനു നാമർപ്പിക്കുന്ന ഏറ്റവും സമുന്നതമായ മഹത്വം നമ്മുടെ ജോലിയിലൂടെ നല്കാനുമായി പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവിനോടുള്ള ഗീതത്തിലൂടെ നാം അപേക്ഷിക്കും.
129. തുടർന്ന്, നാം "കർത്താവിന്റെ മാലാഖ'' എന്ന പ്രാർത്ഥന അതിന്റെ സാധാരണ രൂപത്തിൽ ചൊല്ലും. ആദ്യ പാദത്തിൽ "കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു'', ദൈവവിളികളുടെ സന്ദേശങ്ങളും, രണ്ടാം പാദത്തിൽ "ഇതാ കർത്താവിന്റെ ദാസി, അങ്ങയുടെ വചനം പോലെ എന്നിൽ ഭവിക്കട്ടെ'', ദൈവസ്നേഹത്തോടുള്ള ഉദാരതയും വിശ്വസ്തതയും വിധേയത്വവും സ്വീകരണവും അനുസരണവും, മൂന്നാം പാദത്തിൽ "വചനം മാംസമായി'', നമ്മിലൂടെ ദൈവസ്നേഹത്തിന്റെ ആത്യന്തിക ഫലമായ ദൈവിക വ്യക്തികളുമായുള്ള നമ്മുടെ ഐക്യവും നാം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യും.
130. ഓരോ പാദത്തിലും, പരിശുദ്ധ മാതാവിനെ നാം അഭിവാദനം ചെയ്യും, പരിശുദ്ധ മാതാവുമായി നാം ഐക്യപ്പെടും, ഏറ്റവും പരിശുദ്ധ ത്രിത്വത്തിന് പരിശുദ്ധ മാതാവിനെ നാം സമർപ്പിക്കും. ദൈവവുമായുള്ള ഐക്യത്തിന്റെ ആത്യന്തിക മാതൃകയായ ദൈവൈക്യത്തിന്റെ ഓരോ കൃപാവരത്തിന്റെയും മദ്ധ്യസ്ഥയും നീർച്ചാലുമായ അവൾക്ക്, തന്റെ ദൈവസുതനായ യേശുക്രിസ്തുവിൽ ത്രിത്വ ദൈവത്തിന്റെ ആത്മ-സഖിമാരുടെ സത്യനിർമാതാവായ പരിശുദ്ധ മാതാവിന് നാം നമ്മെത്തന്നെ ഭരമേല്പിക്കും.
131. വിവാഹവചനത്തോടുകൂടെ കർത്താവിന്റെ മാലാഖ നാം സമാപിപ്പിക്കും! "ഇതാ മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ.'' പ്രാർത്ഥനയിൽ സദാ ജാഗ്രതയുള്ളവരായിരിക്കാനുള്ള നിയോഗത്തോടുകൂടെ, അവിടുത്തെ കൃപാവരത്തോടുള്ള മഹാ കൂടിക്കാഴ്ചകളിലും സംഭവങ്ങളിലും കർത്താവിനായി കാത്തിരുന്നുകൊണ്ടും ദിവ്യകാരുണ്യ സ്വീകരണത്തിനും അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണത്തിനുമുള്ള ഹ്രസ്വവും എന്നാൽ നിത്യവുമായ ഒരുക്കമായും അതിലുപരി പരിശുദ്ധമായ ഒരു മരണത്തിനൊരുക്കമായും "ആമ്മേൻ! കർത്താവായ യേശുവേ, വരണമേ!'' എന്ന് എല്ലാവരും അതിനു പ്രത്യുത്തരിക്കും.
Comments
Post a Comment