ഭാ​ഗം 1: ആരോഹണം (24)

17. രഹസ്യാത്മക മാസങ്ങൾ

112. എപ്പോഴും പ്രത്യേകമായ സവിശേഷ ഭക്തിയോടുകൂടെയല്ലെങ്കിലും പ്രകടമായ നിയോഗത്തോടു കൂടെയെങ്കിലും രഹസ്യാത്മക വർഷം മുഴുവനും ദൈവിക പരിപൂർണ്ണതകളെ ദൈവിക കർമങ്ങൾക്കൊപ്പം ആദരിക്കാൻ നാം ആഗ്രഹിക്കുന്നു. അപ്രകാരം, ഒന്നാം മാസത്തിൽ സജീവനായ ദൈവത്തെയും അവിടുത്തെ സമ്പൂർണ്ണമായും ദൈവിക ആത്മീയ സ്വഭാവത്തെയും രണ്ടാമത്തേതിൽ സത്യത്തെയും ദൈവിക അതീതത്വത്തെയും മൂന്നാമത്തേതിൽ നിത്യതയെയും ദൈവിക അനന്തതയെയും നാലാമത്തേതിൽ അളവില്ലായ്മയെയും (സീമാതീതത്വം) ദൈവിക അവിഭാജ്യതയെയും അഞ്ചാമത്തേതിൽ സ്വാതന്ത്ര്യത്തെയും ദൈവികാനന്ദത്തെയും ആറാമത്തേതിൽ പ്രഭാവത്തെയും (പ്രാമാണ്യം) ദൈവികാധികാരത്തെയും നാം ആദരിക്കുന്നു.

113. ഏഴാമത്തേതിൽ നന്മയും ദൈവിക ഉപവിയും എട്ടാമത്തേതിൽ സർവ്വശക്തിയും ദൈവിക ജ്ഞാനവും ഒമ്പതാമത്തേതിൽ വിശുദ്ധിയും ദൈവനീതിയും പത്താമത്തേതിൽ കരുണയും ദൈവിക ദീർഘസഹനവും പതിനൊന്നാമത്തേതിൽ പരിപാലനയും ദൈവിക ഔദാര്യവും (ഉദാരമനസ്സ്) പന്ത്രണ്ടാമത്തേതിൽ സൗന്ദര്യവും ദൈവിക മാധുര്യവും (ആർദ്രത). എല്ലായ്പ്പോഴും എല്ലാറ്റിലും ദൈവിക എെക്യത്തിന്റെയും ത്രിത്വത്തിന്റെയും രഹസ്യം നാം ആരാധിക്കുകയും അവിടുത്തെ മഹത്വത്തിലും സ്നേഹത്തിലും തിരുവിഷ്ടത്തിലും നമ്മുടെ കർത്താവായ ദൈവത്തോട് നാം സ്വയം എെക്യപ്പെടുകയും ചെയ്യുന്നു: നമ്മുടെ നിയോഗങ്ങളിൽ മഹത്വവുമായും നമ്മുടെ കർമങ്ങളിൽ തിരുവിഷ്ടവുമായും അവിടുന്നിൽ ഉയർത്തപ്പെടുന്ന നമ്മുടെ സ്വത്വം മുഴുവന്റെയും ഗുണഗണങ്ങളിൽ സ്നേഹത്തോടും ഐക്യപ്പെടുന്നു.

114. ദിവസത്തിലെ ഏഴു ഭക്തഭ്യാസങ്ങളിലോരോന്നിലെയും പോലെ, ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴു മാലാഖമാരിൽ ഒരാളെ, കർത്താവിനെ മഹത്വപ്പെടുത്തുന്നതിൽ അവനോടൊപ്പം നമ്മെത്തന്നെ എെക്യപ്പെടുത്തിയും ആ മണിക്കൂറിൽ അവന്റെ പ്രത്യേക സഹായം ആവശ്യപ്പെട്ടുകൊണ്ടും ആദരിക്കാൻ നാം ഉദ്ദേശിക്കുന്നു. വർഷത്തിലെ ശിഷ്ട മാസങ്ങളിലെന്ന പോലെ മാലാഖമാരുടെ ഒരു വൃന്ദത്തെ, അതിന്റെ സംരക്ഷണം ആസ്വദിക്കാനും അതിന്റെ സഹവാസത്തിൽ കർത്താവിനെ മഹത്വപ്പെടുത്താനുമായി ആദരിക്കാൻ നാം ഉദ്ദേശിക്കുന്നു. മാസാദ്യ തിങ്കളാഴ്ചയോ (മാലാഖമാരുടെ ദിനം) ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ മാസാദ്യവെള്ളിയുടെ ആഴ്ചയിലെ തിങ്കളാഴ്ചയോ ഈ മാലാഖവൃന്ദത്തെ പ്രത്യേകം അനുസ്മരിക്കും.

115. ആദ്യത്തെ മാസത്തിൽ ദൈവസിംഹാസനത്തിങ്കൽ ശുശ്രൂഷ ചെയ്യുന്ന ഏഴു മാലാഖമാരെയും രണ്ടാമത്തേതിൽ സെറാഫുകളെയും മൂന്നാമത്തേതിൽ കെരൂബുകളെയും നാലാമത്തേതിൽ സിംഹാസനങ്ങളെയും അഞ്ചാമത്തേതിൽ ആധിപത്യങ്ങളെയും ആറാമത്തേതിൽ പുണ്യങ്ങളെയും ഏഴാമത്തേതിൽ പ്രിൻസിപ്പാലിറ്റികളെയും ഒമ്പതാമത്തേതിൽ പ്രധാനമാലാഖമാരെയും പത്താമത്തേതിൽ മാലാഖമാരെയും പതിനൊന്നാമത്തേതിൽ മറിയത്തിനു ചുറ്റുമുള്ള സകല മാലാഖമാരുടെയും ലോകത്തെയും പന്ത്രണ്ടാമത്തേതിൽ മാലാഖമാരുടെ രാജാവായ യേശുവിനു ചുറ്റുമുള്ള സകല മാലാഖമാരുടെയും ലോകത്തെയും നാം ആദരിക്കുന്നു. മാലാഖമാരുടെ ലോകവുമായുള്ള നമ്മുടെ സവിഷേശമായ ഐക്യം നമ്മുടെ കാവൽമാലാഖമാരുമായി നമുക്കുള്ള ഒന്നാണ്.

116. മാലാഖവൃന്ദങ്ങളോടൊത്തെന്നപോലെ, ഓരോ മാസവും വിശുദ്ധരുടെ പ്രത്യേക വിഭാഗങ്ങളിലൊന്നിനെ, അവരുടെ സംരക്ഷണം നേടാനും അവരുമായുള്ള എെക്യത്തിൽ ജീവിക്കാനും അവരുടെ ശോഭയാർന്ന മാതൃകകളാൽ തീക്ഷ്ണതയുള്ളവരായിത്തീരാനും അതേസമയം വിശുദ്ധരോടൊപ്പവും അവരിലൂടെയും അവരിലും കർത്താവിനെ മഹത്വപ്പെടുത്താനുമായി, ആദരിക്കാൻ നാം പദ്ധതിയിടുന്നു. ദിനംപ്രതി, അനുദിനവിശുദ്ധഗ്രന്ഥത്തിൽ അനുസ്മരിക്കുന്നവരെ നാം ആദരിക്കുകയും നാം ജീവിതമോ കൃതികളോ വായിക്കുന്ന വിശുദ്ധരെ സ്വകാര്യമായി വണങ്ങുകയും ചെയ്യും. ഓരോ മാസത്തെയും ദിവസത്തെയും മാലാഖമാരുടെയും വിശുദ്ധരുടെയും സഹവാസത്തിൽ ദൈവസ്നേഹത്തിന്റെ അനുദിന വിരുന്ന് ആഘോഷിക്കാൻ നാം ഉദ്ദേശിക്കുന്നു.

117. ആദ്യ മാസത്തിൽ പരിശുദ്ധ പൂർവ്വപിതാക്കന്മാരെയും പ്രവാചകന്മാരെയും ലേവായരെയും പഴയ നിയമത്തിലെ എല്ലാ നീതിമാന്മാരെയും രണ്ടാം മാസത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ എല്ലാ ന്യായാധിപന്മാരെയും രാജാക്കന്മാരെയും പോരാളികളെയും മൂന്നാം മാസത്തിൽ കർത്താവിന്റെ അപ്പസ്തോലന്മാരെയും സുവിശേഷകരെയും ശിഷ്യരെയും നാലാം മാസത്തിൽ പരിശുദ്ധ രക്തസാക്ഷികളെയും കന്യകകളെയും വന്ദകരെയും അഞ്ചാം മാസത്തിൽ പരിശുദ്ധ സഭാപിതാക്കന്മാരെയും വേദപാരംഗതന്മാരെയും ആത്മാക്കളുടെ അജപാലകന്മാരെയും ആറാം മാസത്തിൽ പരിശുദ്ധ മാർപ്പാപ്പമാരെയും മെത്രാന്മാരെയും വൈദികരെയും പുതിയ നിയമത്തിലെ ലേവായരെയും ആദരിക്കാൻ നാം ഉദ്ദേശിക്കുന്നു.

118. ഏഴാം മാസത്തിൽ അതീന്ദ്രിയ ധ്യാനാവസ്ഥയിലോ കർമനിരതാവസ്ഥയിലോ മിശ്രിതഗണത്തിലോ ഉള്ള എല്ലാ പരിശുദ്ധ സന്യസ്തരെയും എട്ടാം മാസത്തിൽ പരിശുദ്ധ സ്ഥാപകരെയും സ്ഥാപനങ്ങളുടെ പ്രചാരകരെയും മിഷനറിമാരെയും ഒമ്പതാം മാസത്തിൽ എല്ലാ പരിശുദ്ധ മുനിമാരെയും സന്യസ്തരെയും താപസരെയും പത്താം മാസത്തിൽ ആതുരാലയങ്ങളിൽ ശുശ്രൂഷ ചെയ്ത എല്ലാ വിശുദ്ധരെയും അതുപോലെ പ്രഭുക്കളെയും കാനനുകളെയും സാധാരണ വൈദികരെയും പതിനൊന്നാം മാസത്തിൽ പരിശുദ്ധ രാജകുമാരന്മാരെയും രാജാക്കളെയും ഗവർണർമാരെയും  എല്ലാ പരിശുദ്ധ ദമ്പതികളെയും പന്ത്രണ്ടാം മാസത്തിൽ എല്ലാ പരിശുദ്ധ കുഞ്ഞിപൈ്പതങ്ങളെയും അറിയപ്പെടാത്ത സകല വിശുദ്ധരെയും പുതിയ നിയമത്തിലെ എല്ലാ നീതിമാന്മാരെയും ആദരിക്കാൻ നാം ഉദ്ദേശിക്കുന്നു.

119. പരിശുദ്ധമായ ഒരു ഉടമ്പടി നാം സ്ഥാപിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെക്കുറിച്ചുള്ള ചിന്തയെയും സാന്നിദ്ധ്യത്തെയും കുറിച്ച് നാം സദാ സ്മരണയുള്ളവരായിരിക്കുന്നു. നമ്മുടെ പ്രാർത്ഥന വഴിയായി മഹത്വത്തിലേക്കുള്ള അവരുടെ പ്രവേശനം ത്വരിതപ്പെടുത്തുവാൻ നാമവരെ സഹായിക്കാമെന്ന് നാം ഏല്ക്കുന്നു. അവർ അവരുടെ സമ്പൂർണ്ണ അനുതാപവും സ്നേഹവും വിരക്തിയും കർത്താവുമായുള്ള ഐക്യത്തിനായുള്ള ആഗ്രഹവും നമുക്കു ദാനമായി നല്കും. അവർക്കുവേണ്ടി നാം പരിശുദ്ധ ദണ്ഡവിമോചനങ്ങളും കർമങ്ങളും പ്രായശ്ചിത്തങ്ങളും ഭക്തകൃത്യങ്ങളും പരിപോഷിപ്പിക്കും. അപ്രകാരം, ദിവസത്തിൽ മൂന്നു തവണ അവരുടെ അനുസ്മരണത്തിനും ഐക്യത്തിനുമായി ഒരു പ്രത്യേക മണിക്കൂർ നാം മാറ്റിവയ്ക്കുന്നു. അവർ നമ്മുടെ പ്രാർത്ഥനകളിൽ ശരണംവയ്ക്കുകയും നമ്മുടെ പ്രാർത്ഥനകൾ അവർക്കുവേണ്ടി പ്രയോഗിക്കുമെന്ന് അവർ പ്രത്യാശിക്കുകയും ചെയ്യുന്നതുപോലെ തന്നെ അവരുടെ പ്രാർത്ഥനകളിൽ നാം ആശ്രയമണയ്ക്കുകയും നമ്മുടെ ആവശ്യങ്ങളിൽ അവരുടെ സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

120. അതുപോലെ, വിശുദ്ധരാകാമായിരുന്നവരും ആകേണ്ടവരും എന്നാൽ കഷ്ടിച്ചുമാത്രം സ്വയം രക്ഷിച്ചവരോ അതിനേക്കാൾ പരിതാപകരമായി ശിക്ഷിക്കപ്പെട്ടവരോ ആയ എല്ലാവരെയും കുറിച്ചുള്ള ചിന്തയെക്കുറിച്ച് നാം അവബോധമുള്ളവരാണ്. അവർക്കുവേണ്ടി പ്രത്യേകമാംവിധത്തിൽ ദൈവസ്നേഹത്തെ മഹത്വപ്പെടുത്താൻ നാം ഉദ്ദേശിക്കുന്നു. കാരണം ദൈവസ്നേഹം അവരിൽ പ്രകാശിക്കാൻ ആഗ്രഹിച്ചപ്പോൾ അവർ മതിയായി പ്രത്യുത്തരിച്ചില്ല. സ്വയം നഷ്ടമാക്കിയ മാലാഖമാരുമായി ഇക്കാര്യത്തിനായി നാം സ്വയം ഐക്യപ്പെടുന്നു. ദൈവത്തിന്റെ യാതൊരു കൃപാവരവും നഷ്ടപ്പെട്ടുപോകാനോ പാഴായിപ്പോകാനോ ദുരുപയോഗം ചെയ്യപ്പെടാനോ നാം ആഗ്രഹിക്കുന്നില്ല. വിശുദ്ധി കൈവരിക്കാൻ കഴിയാത്തവർക്കൊപ്പമായിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല.

121. നമ്മുടെ കഴിവിന്റെ പരമാവധി, പുണ്യവാന്മാരുടെ എെക്യത്തിൽ പൂർണ്ണമായി വിശുദ്ധരുടെ ദാസൻ പങ്കുപറ്റുന്നതിനായി, ജീവിച്ചിരിക്കുന്ന എല്ലാ നീതിമാന്മാരോടും, പ്രത്യേകിച്ച് കർത്താവിന് കൂടുതൽ പ്രിയമുള്ളവരും വീരോചിത പ്രവൃത്തികളുടെയും അപ്പസ്തോല പ്രവർത്തനങ്ങളുടെയും പരിശീലനത്തിലൂടെ മറ്റുള്ളവർക്ക് കൂടുതൽ സ്വയം ഉപകാരപ്രദരാക്കി മാറ്റുന്നവരോടും സ്വകാര്യമായി നാം സ്വയം ഐക്യപ്പെടുന്നു. നമ്മുടെ കാലത്ത്, തിരുസ്സഭയിൽ ജീവിച്ചിരിക്കുന്ന എല്ലാ വിശുദ്ധരെയും അറിയാൻ നാം ആഗ്രഹിക്കുന്നു. നമ്മുടെ കാലത്ത് അവർ ഈ ലോകത്തു ചെയ്യുന്ന എല്ലാ നല്ല, വിശുദ്ധ പ്രവൃത്തികളിലും പങ്കുചേരാൻ നാം ആഗ്രഹിക്കുന്നു. അവരുടെ മാതൃകയുടെ ശക്തിയെ, ആരാധ്യമായ ത്രിത്വത്തിനുള്ള സ്നേഹത്തിന്റെയും മഹത്വത്തിന്റെയും ദൈവിക സദസ്സിൽ, മറ്റുള്ളവരുടെ ദൈവിക സേവനത്തിൽ അവരുമായി മത്സരിക്കുന്ന ഘട്ടം വരെയും പൂർണ്ണമായി വിലമതിക്കാൻ നാം ആഗ്രഹിക്കുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)