ഭാഗം 1: ആരോഹണം (23)
മൂന്നാം ഭാഗം: പ്രാർത്ഥനാപൂരിതമായ ഒരു വർഷം
രഹസ്യാത്മക വർഷം
16. രഹസ്യാത്മക ഋതുക്കൾ
104. രഹസ്യാത്മക വർഷം, ജ്യോതിശാസ്ത്ര-സ്വാഭാവിക വർഷത്തിലെ വ്യത്യസ്ത ഋതുക്കളിലും മാസങ്ങളിലുമായി, ദൈവസ്നേഹ രഹസ്യവുമായുള്ള ആത്മാവിന്റെ ഏറ്റവും ഗാഢവും അതിസമുന്നതവുമായ സമ്പർക്കങ്ങളുടെ ചക്രത്തെ വ്യാപിപ്പിക്കുന്നു.
105. ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള ഓരോ ആത്മാവിന്റെയും ദൈവവിളിയിൽ ഈ ദൈവസ്നേഹം നമുക്കു വെളിപ്പെടുന്നു; വിശുദ്ധീകരണ കർമത്തിലൂടെ, ഒരു ദൈവിക ബന്ധത്തിൽ ഈ ദൈവത്വം നമ്മിൽ സ്ഥാപിക്കുന്നു.
106. രഹസ്യാത്മക വർഷത്തിൽ, ഈ ദൈവിക വിളി-ഐക്യം-ബന്ധം-വിശുദ്ധീകരണം വർഷത്തിലെ ഋതുക്കളെ നിയന്ത്രിക്കുകയും പൂരിതമാക്കുകയും ചെയ്യുന്നു; തന്റെ കൃപയുടെയും ഉപവിയുടെയും ജീവിതത്തിലെ ആത്മാവിന്റെ ഋതുക്കൾ പോലെയാണവ. അപ്രകാരം, വസന്തകാലം ദൈവവിളി ചക്രത്തിന്റെ ആഘോഷവും വേനൽക്കാലം ദൈവിക വിശുദ്ധീകരണ ചക്രത്തിന്റെയും ശരത്കാലം ദൈവൈക്യ ചക്രത്തിന്റെയും മഞ്ഞുകാലം ദൈവിക ബന്ധ ചക്രത്തിന്റെയും ആഘോഷമാകുന്നു.
107. ദൈവവിളി ആത്യന്തികമായ മൂന്ന് കൃപാവരങ്ങൾ വെളിപ്പടുത്തുകയും നല്കുകയും ചെയ്യുന്നു: ദൈവിക പരിഗണന, ദൈവിക സൃഷ്ടി, അതിസ്വാഭാവികതയിലേക്കുള്ള ദൈവിക ഉയർച്ച. ഈ മൂന്നു കൃപാവരങ്ങളോടുള്ള ഭക്തി പ്രഥമ രഹസ്യാത്മക ഋതു രൂപീകൃതമാകുന്ന മൂന്നു മാസങ്ങൾക്കു നിയോഗിക്കപ്പെട്ടിരിക്കുന്നു.
108. ദൈവിക വിശുദ്ധീകരണം, ദൈവത്തിന്റെ ഭാഗത്തുനിന്ന്, ആത്മാക്കളുടെ ദൈവിക വീണ്ടെടുപ്പും വീണ്ടെടുപ്പ് സ്വീകരിച്ചവരുടെ ദൈവിക ആകർഷണവും കർത്താവിന്റെ ആകർഷണങ്ങൾ പിന്തുടർന്നവരുടെ ദൈവിക പ്രതിഷ്ഠയും ഉൾപ്പെടുന്നു. വിശുദ്ധീകരണത്തിന്റെ ഈ മൂന്നു കൃപാവരങ്ങളോടുള്ള ഭക്തി രണ്ടാം രഹസ്യാത്മക ഋതു രൂപീകൃതമാകുന്ന മൂന്നു മാസങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു.
109. ദൈവൈക്യം, ദൈവത്തിന്റെ ഭാഗത്തുനിന്ന്, യേശുവിലും കൂദാശയായ യേശുക്രിസ്തുവിലും വെളിപ്പെടുന്ന ദൈവിക ദിവ്യകാരുണ്യ സ്വീകരണത്തിലും കൃപാവരം മൂലമുള്ള ആത്മാവിലെ ത്രിത്വത്തിന്റെ ദൈവിക അധിവാസവും കർത്താവ് സർവ്വതിലും എല്ലാമാകുന്നവിധം മഹത്വം മൂലം ദൈവത്തിലുള്ള ആത്മാവിന്റെ ദൈവിക സ്വാംശീകരണവും ഉൾപ്പെടുന്നു. ഐക്യത്തിന്റെ ആത്യന്തികമായ ഈ മൂന്ന് കൃപാവരങ്ങളോടുള്ള ഭക്തി മൂന്നാമത്തെ രഹസ്യാത്മക ഋതു രൂപീകൃതമാകുന്ന മൂന്നു മാസങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു.
110. പ്രവൃത്തികളിലൂടെയും അതിലുപരി കർത്താവുമായുള്ള ബന്ധത്തിന്റെ സ്ഥിതിവിശേഷം മൂലവുമാണ് ദൈവൈക്യം നേടുന്നത്. ദൈവത്തിന്റെ പുത്രിയും മണവാട്ടിയും മാതാവുമായ പരിശുദ്ധ കന്യകാമറിയത്തിലും അതിലുപരി കൃത്യതയോടെ തിരുക്കുടുംബത്തിലും ഇതിന്റെ ഏറ്റവും സുന്ദരമായ രൂപവും മാതൃകയും നമുക്കുണ്ട്. ദൈവത്തിന്റെ കുഞ്ഞിന്റെ ബന്ധം യേശുക്രിസ്തുവിലും യഥാർത്ഥ ദൈവമാതാവിന്റെ ബന്ധം മറിയത്തിലും ദൈവത്തിന്റെ ആത്മ-സഖി ബന്ധം വി. യൗസേപ്പിലും നാം വണങ്ങുന്നു. ദൈവവുമായി ആത്യന്തികമായുള്ള ഈ മൂന്നു ബന്ധങ്ങളെ നാലാം രഹസ്യാത്മക ഋതു രൂപീകൃതമാകുന്ന മൂന്നു മാസങ്ങൾക്ക് നിയോഗിച്ചു നല്കിയിരിക്കുന്നു.
111. ആത്യന്തികമായ ഈ ഓരോ കൃപാവരത്തിലൂടെയും ദൈവിക ത്രിത്വത്തെ വ്യക്തികൾ-കർമങ്ങൾ-പരിപൂർണ്ണതകൾ-ആനന്ദങ്ങൾ എന്നിവയിൽ അതിന്റെ ജ്ഞാനത്തിലേക്കും ഭക്തിയിലേക്കും ആത്മാവ് സ്വയം ഉയർത്തുന്നു. സ്തുതിയുടെയും ആരാധനയുടെയും കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും പശ്ചാത്താപത്തിന്റെയും മാദ്ധ്യസ്ഥ്യത്തിന്റെയും നിരന്തരമായ പരിശീലനത്തിലൂടെയും മാലാഖമാർക്കും വിശുദ്ധർക്കും വി. യൗസേപ്പിനും പരിശുദ്ധ മാതാവിനുമൊപ്പവും സർവ്വോപരി യേശുവിനോടൊപ്പവും യേശുക്രിസ്തുവിലൂടെയും യേശുക്രിസ്തുവിലും അനുകരണത്തിന്റെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രവൃത്തികൾ ഇരട്ടിപ്പിക്കുന്നതിലൂടെയുമാണ് നാമിതു നിർവ്വഹിക്കുന്നത്.
Comments
Post a Comment