ഭാഗം 1: ആരോഹണം (118)
ഏഴാം ഭാഗം: സ്വർഗ്ഗത്തിന്റെ പടിവാതിൽക്കൽ
110. യേശുവിന്റെ രാജ്യത്തിന്റെ പതാക
924. യേശുവിന്റെ രാജ്യത്തിന്റെ വരവിനായുള്ള ഏതൊരു ആത്മീയ പ്രവർത്തനവും തുടങ്ങുന്നതിനു മുമ്പായും ഓരോ വിദ്യാഭ്യാസ വർഷത്തിന്റെ തുടക്കത്തിലും ദൈവവചനത്തിന്റെ ഏതൊരു ശുശ്രൂഷയുടെ തുടക്കത്തിലും ഓരോ ദൗത്യത്തിന്റെയും ആരംഭത്തിലും നമ്മുടെ പതാകയെന്നോണം അത്ഭുത മെഡലുകൾ ഉപയോഗിച്ചുകൊണ്ട് നാമവ ആഘോഷപൂർവ്വം ആശീർവ്വദിക്കുകയും പരസ്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. കാരണം ഇത് അംഗീകൃതമായ ഒരു ആരാധനക്രമ ഭക്തിയാണ്. അത്ഭുത മെഡലിനോട് വ്യക്തിപരമായി നമുക്ക് വലിയൊരു ഭക്തിയുണ്ട്, പ്രത്യേകമായും പരിശുദ്ധ മാതാവിന്റെ നിർദ്ദേശപ്രകാരം നിർമിതമായതും അത്ഭുതങ്ങളിലൂടെ കർത്താവ് ദൃശ്യമായി അംഗീകരിച്ചതുമായ ഏക വസ്തു എന്ന നിലയ്ക്ക്. അവയുടെ ഫലപ്രാപ്തിയിൽ പൂർണ്ണമായി ശരണപ്പെട്ടുകൊണ്ട്, വിതരണം ചെയ്യാനായി കുറച്ചു മെഡലുകൾ നാം സദാ കൊണ്ടുനടക്കുന്നു.
925. "രാജപതാക മുന്നോട്ടു നീങ്ങുന്നു'' എന്നും "ഈ അടയാളത്തിൽ നീ കീഴടക്കും!'' എന്നും പറയപ്പെട്ട കുരിശാണ് ക്രിസ്ത്യാനിയുടെ യഥാർത്ഥ അടയാളവും പതാകയും. ക്രിസ്ത്യാനിയുടെ അടയാളവും കൊടിയും യേശുവിന്റെ തിരുഹൃദയമാണെന്ന് "ഒരു പുതിയ അടയാളം'' ലെയോ പതിമൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുന്നു. ക്രിസ്ത്യാനിയുടെ അടയാളവും കൊടിയും അമലോത്ഭവ മറിയമാണ്. അവളെക്കുറിച്ച് വെളിപാടു പുസ്തകം പറയുന്നു, "സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണപ്പെട്ടു.'' സൂര്യനെ ഉടയാടയാക്കിയ, പാദങ്ങൾക്കു കീഴിൽ ചന്ദ്രനുള്ള, ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടമുളള സ്ത്രീ. ഈ മൂന്നു അടയാളങ്ങളുടെ യാഥാർത്ഥ്യത്തിൽ ദൈവത്തിന്റെ വിശുദ്ധീകരണ പദ്ധതിയുടെ പടിപടിയായുള്ള, അവിടുത്ത പരിശുദ്ധി പോലെ ലളിതവും തനിമയാർന്നതുമായ, വെളിപ്പെടുത്തൽ നാം കാണുന്നു.
926. കർത്താവിന്റെ വിശുദ്ധീകരണ പദ്ധതി ആത്മാവിന് വെളിപ്പെടുത്തപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ആരാധനക്രമ ത്രിവത്സരങ്ങൾക്കു മുമ്പേ ഈ മൂന്ന് അടയാളങ്ങൾ പോകുന്നു. ആഗമന കാലത്തിന്റെ തുടക്കത്തിലും ക്രിസ്തുമസ് കാലത്തുടനീളവും മറിയത്തിന്റെ അമലോത്ഭവത്തിന്റെ അടയാള-കൊടി നമുക്കു മുമ്പേ പ്രകാശിക്കുന്നു. ഈസ്റ്റർ കാലഘട്ടത്തിൽ അതിന്റെ ഏറ്റവും അകന്ന ഒരുക്കം മുതല്ക്കുതന്നെ കർത്താവിന്റെ ബലിയുടെ, കുരിശിന്റെ അടയാള-കൊടി പ്രകാശിക്കുന്നു. പെന്തക്കുസ്താ ആകാശത്തിൽ പരിശുദ്ധാത്മാവിന്റെ തീനാളങ്ങളിൽ, യേശുവിന്റെ തിരുഹൃദയത്തിന്റെ അടയാള-കൊടി പ്രകാശിക്കുന്നു.
927. ഇതാ, കർത്താവിന്റെ പതാക നമുക്കു മുമ്പിൽ പാറുന്നു: അമലോത്ഭവ മറിയം! കുരിശിനു മുമ്പേ ഗമിക്കുന്ന മഹത്തായ അടയാളം. "സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണപ്പെട്ടു.'' ഇത് തിരുഹൃദയത്തിനു മുമ്പേ ഗമിക്കുന്നു! മൂന്ന് പതാകകളല്ല. പക്ഷേ പിന്നിലുള്ളതിന്റെ മുമ്പേ ഗമിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒന്ന്. അമലോത്ഭവത്തിൽ കന്യകാമറിയമാണ് പ്രത്യാശയിലേക്കും ഉത്സാഹത്തിലേക്കും നമ്മെ വിളിച്ചുകൊണ്ട് നമുക്കു മുമ്പിൽ നില്ക്കുന്ന പതാക, രക്ഷയുടെ ആദ്യ പുഷ്പവും ആദ്യ ഫലവും, രക്ഷയുടെ പ്രഥമവും മാതൃകയുമായ കർമപദ്ധതി.
928. തിരുസ്സഭയാൽ പ്രദർശിതമായും വിശുദ്ധരാൽ സംവഹിക്കപ്പെട്ടും അതു നമുക്കു മുമ്പിൽ നില്ക്കുന്നു! എല്ലാ ജനതകൾക്കും മുമ്പാകെ, ലോകത്തിനു മുമ്പാകെ, ഈ പതാക ഉന്നതങ്ങളിലേക്കുയർത്താൻ നാം ആഗ്രഹിക്കുന്നു. പാപത്തോടുള്ള വിദ്വേഷത്താലും പുണ്യത്തോടുള്ള അഗ്നിയാലും ആന്തരികമായി എരിയുന്ന ദൈവത്തിന്റെ വീരപുരുഷന്മാർ ഈ പതാകയ്ക്കു ചുറ്റും അണിനിരക്കുന്നു, അവർ ദൈവത്തിനായി അഭിലഷിക്കുകയും സ്വയം അവിടുന്നിലേക്ക് ഉയർത്തുകയും ചെയ്യുന്നു! ചുറ്റിലും ശത്രുക്കൾ നിപതിക്കുമ്പോൾ പിന്നിൽ നീതിമാന്മാർ ദൈവരാജ്യത്തിന്റെ ആഗമനം ദ്രുതഗതിയിലാക്കുകയും ദൈവരാജ്യത്തിനായി അവർ ജനങ്ങളെ നേടുകയും ചെയ്യുന്നു! ഇതാ, ഭൂമിയിലെ അവളുടെ ആദ്യത്തെ പ്രത്യക്ഷപ്പെടലിൽ ദൈവം നമ്മിലേക്കു വരുന്നു!
929. അമലോത്ഭവ മറിയം ഉള്ളിടത്തെല്ലാം, നാം മറിയത്തെ കാണിച്ചുകൊടുക്കുന്നിടത്തെല്ലാം, നാം മറിയത്തെ കൊണ്ടുപോകുന്നിടത്തെല്ലാം ശത്രു പരാജയമടഞ്ഞ് ഓടിയകലുന്നു. കാരണം അവർക്ക് അവൾ അവർക്കുമേലുള്ള, ഏറ്റവും വലിയ മാനഹാനിയായ "അവൾ നിന്റെ തല തകർക്കും'' എന്ന ദൈവശാപത്തെക്കുറിച്ചുള്ള തനിമയാർന്ന ഓർമപ്പെടുത്തലാണ്. ശത്രുക്കൾക്ക് ഒരിക്കലും കീഴടങ്ങാനാവില്ല, അതു പരിചയിക്കാനുമാവില്ല. ആയതിനാൽ ആ അവമതി സ്വീകരിക്കുന്നതിനേക്കാൾ അവർ ഓടിയകലുന്നു. അപ്രകാരം മറിയം നമ്മോടൊത്തുണ്ടെങ്കിൽ ശത്രുവിന്റെ എല്ലാ ഉപദ്രവങ്ങളും പരാജയപ്പെടും.
930. അമലോത്ഭവ മറിയം ഉള്ളിടത്തെല്ലാം നാമവളെ വെളിപ്പെടുത്തുകയും സംവഹിക്കുകയും ചെയ്യുന്നിടത്തെല്ലാം ദൈവകൃപ താണിറങ്ങി വരികയും വർദ്ധമാനമാകുകയും ചെയ്യുന്നു. കാരണം വചനത്തിന്റെ മനുഷ്യാവതാരത്തിനു മുമ്പ് ലോകത്തൊരിടത്തും മനുഷ്യവംശത്തിനു നല്കപ്പെട്ട ദൈവകൃപയുടെ ആന്തരികമായ പുഷ്പവും രാജകീയ ഫലവുമായ മറിയത്തെക്കാൾ ദൈവപ്രീതിയുടെ യാതൊരു കേന്ദ്രവുമുണ്ടായിരുന്നില്ല. അവളിൽ യേശുവിന്റെ ദൈവിക പ്രകാശം തെളിയിക്കപ്പെടുന്നു. അവളിൽ നിന്ന് എല്ലായിടത്തേക്കും ദൈവിക പ്രവൃത്തി പരക്കാനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ മരിയസുതനായ യേശുവിനെ - ഓരോ ആത്മാവിലും ലോകം മുഴുവനിലും - രൂപീകരിക്കാനും തുടങ്ങുന്നു. അതുപോലെ, മറിയത്തിലൂടെ, യേശുക്രിസ്തുവിനു യോജിച്ച സാർവ്വത്രിക വിശുദ്ധീകരണം പരിശുദ്ധാത്മാവു സമാരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുന്നു.
931. തന്റെ കൃപാവരത്താൽ സ്വതന്ത്രമായും നിരന്തരമായും പ്രവർത്തിക്കുമ്പോൾ പോലും യാഗത്തിനും സമർപ്പണത്തിനും ഉയർത്തലിനും ദിവ്യകാരുണ്യസ്വീകരണത്തിനും പ്രദക്ഷിണത്തിനുമായി ദിവ്യകാരുണ്യ യേശു തന്റെ ശുശ്രൂഷകർക്ക് സ്വയം വിധേയപ്പെട്ടിരിക്കുന്നതു പോലെ, കന്യകാമറിയം ഓരോ ആത്മാവിനുമുള്ള തന്റെ നിരന്തരമായ അദൃശ്യ സന്ദർശനങ്ങളിൽ നമ്മുടെ പെരുമാറ്റത്തിലും വ്യക്തികളിലും പ്രവർത്തനങ്ങളിലും ബന്ധങ്ങളിലും ദൈവരാജ്യത്തെ സംബന്ധിക്കുന്ന സകലതിലും നാം അവളെ ഉയർത്തുകയും സംവഹിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്ന് അവൾ ആഗ്രഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു.
932. അമലോത്ഭവം ക്രിസ്തീയ കർമപദ്ധതികളുടെയും ആദർശത്തിന്റെയും പ്രഥമ ഭാഗം ഉൾക്കൊള്ളുന്നു. അതു പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം അവൾ നമ്മെ പഠിപ്പിക്കുകയും ഓരോ തെറ്റിൽ നിന്നുമുള്ള സമ്പൂർണ്ണ ശുദ്ധീകരണവും അനുതാപവും മാത്രമല്ല ഓരോ തെറ്റിൽ നിന്നുമുള്ള പരിരക്ഷയും അർദ്ധ-പ്രതിരോധശക്തിയും നേടിയെടുക്കാൻ നാം കഠിനപ്രയത്നവും ചെയ്യണമെന്നു നമ്മോടു പറയുകയും ചെയ്യുന്നു. പാപകരമായ ഒാരോ പ്രവൃത്തിയോടും അതിന്റെ സാഹചര്യങ്ങളോടും, അതിന്റെ ഏറ്റവും അകന്നവയോടുപോലും, സർപ്പത്തെ കണ്ടാൽ നൈസർഗ്ഗികമായി നമുക്കനുഭവപ്പെടുന്ന പോലെ ഏറ്റവും സ്വാഭാവികമായ നീരസവും വിദ്വേഷവും നമുക്കുണ്ടാകണമെന്ന് അവൾ നമ്മോടു പറയുന്നു.
933. അമലോത്ഭവത്തിന്റെ ഏറ്റവും സങ്കീർണ്ണമായ പ്രതീകാത്മകത്വം ഒരു കലാസൃഷ്ടിയല്ല, മറിച്ച് പ്രിയ ശിഷ്യനു നല്കപ്പെട്ട വെളിപാടാണ്. ഉത്പത്തിയുടെ "അവൾ നിന്റെ തല തകർക്കും'' എന്നത് പൂർത്തീകരിച്ചുകൊണ്ട് തല തകർക്കപ്പെടുന്ന സർപ്പവുമായുള്ള വിജയകരമായ യുദ്ധത്തിന്റെ അവസാന കർമത്തിലെ കന്യകയായി എെക്കണോഗ്രഫി അവളെ അവതരിപ്പിക്കുന്നു. വികാരാധീനനായ ശിഷ്യൻ, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള വ്യത്യസ്ത ഘട്ടങ്ങളായുള്ള യുദ്ധം അവതരിപ്പിക്കുന്നു. ഏഴു തലകളോടും പത്തു കൊമ്പുകളോടും പത്തു കിരീടങ്ങളോടും കൂടെ തന്റെ സർവ്വശക്തിയും സ്ത്രീക്കു മുമ്പിൽ പ്രദർശിപ്പിച്ചുകൊണ്ട് നില്ക്കുന്ന ഉഗ്രസർപ്പവുമായുള്ള യുദ്ധം.
934. ആദ്യഘട്ടംസ്വർഗ്ഗത്തിലാണ്. ഉഗ്രസർപ്പത്തിന്റെ കോപം കന്യകാസുതന്റെ നേർക്കുള്ളതാണ്. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ (അധഃപതിച്ച മാലാഖമാർ) വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. അവന്റെ ഏഴു വായ്കൾ കന്യകയുടെ സുതനെ വിഴുങ്ങാൻ കാത്തുനിന്നു. തന്റെ അഹന്തയിൽ, കുഞ്ഞിനെ നശിപ്പിക്കാൻ ഉഗ്രസർപ്പം വെറിപൂണ്ട് ആഗ്രഹിക്കുന്നു. പക്ഷേ അവിടുന്ന് മനുഷ്യ-ദൈവമാണ്! ഉഗ്രസർപ്പത്തെ ചെറുത്തു തോല്പ്പിക്കാൻ മനസ്സുകാണിക്കുക പോലും ചെയ്യാതെ അവിടുന്ന് ദൈവത്വത്തിന്റെ സിംഹാസനത്തിൽ കരേറി. ഒരിക്കലും നിലനിന്നിരുന്നില്ല എന്ന മട്ടിലുള്ള സമ്പൂർണ്ണമായ ഈ അവഗണനയാണ് ഉഗ്രസർപ്പത്തിനുള്ള ഏറ്റവും വലിയ അപമാനം. അവനൊരിക്കലും ഇടമില്ലാത്ത സ്വർഗ്ഗത്തിൽ നിന്ന് മിഖായേലിന്റെ നേതൃത്വത്തിലുള്ള വിശ്വസ്തരായ മാലാഖമാർ അവനെ എന്നേയ്ക്കുമായി പായിക്കുന്നു.
935. രണ്ടാം ഘട്ടം. ഭൂമിയാണ് ഇപ്പോൾ രണാങ്കണം. ഉഗ്രസർപ്പത്തിന്റെ വന്യമായ ഉഗ്രകോപം പൂർണ്ണമായും മറിയത്തിന്റെ മക്കളുടെ, നമ്മുടെ ദൈവിക തലവനായ യേശുവിന്റെ മൗതിക ശരീരത്തിന്റെ നേർക്ക് തിരിഞ്ഞിരിക്കുന്നു. ഭൂമിയിൽ ശത്രുവിനെതിരായുള്ള യുദ്ധത്തിൽ കന്യക വിജയിക്കുന്നതു നാം കാണുന്നു. മകന്റെ അതേ തന്ത്രം തന്നെ അമ്മയും പ്രയോഗിക്കുന്നു! ബൃഹത്തായ രണ്ടു ചിറകുകൾ അവൾക്കു ലഭിക്കുന്നു. അവൾ ഉഗ്രസസർപ്പത്തിനു നേർക്ക് പുറംതിരിയുകയും ആ പ്രവൃത്തി അവനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. അവന്റെ പദ്ധതികൾ ശൂന്യമായിത്തീരുന്നു. അവൾ അവന്റെ തല തകർക്കുന്നു. കന്യക പറക്കുന്നു, ഉഗ്രസർപ്പത്തിനു പറക്കാനാവുന്നില്ല. അവൾ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി പറക്കുന്നു, ഉഗ്രസർപ്പത്തിനു മേലിൽ ഇടമില്ലാത്ത സ്വർഗ്ഗത്തിലേക്ക്, ഉഗ്രസർപ്പത്തിനു നരകത്തേക്കാൾ ഭയാനകമായിത്തോന്നുന്ന ഒരു മരുഭൂമിയായിത്തീർന്ന സ്വർഗ്ഗത്തിലേക്ക്.
936. വെറിപൂണ്ട അവന്റെ ഈ യുദ്ധത്തിൽ തന്റെ കണ്ണുകളുടെ വശ്യതയിൽ... എത്ര കണ്ണുകളാണ്! തന്റെ ശക്തിയുടെയും മഹത്വത്തിന്റെയും വശ്യതയിൽ... എത്ര കിരീടങ്ങളാണ്! ഉഗ്രസർപ്പം വിശ്വാസമർപ്പിക്കുന്നു. എന്നാൽ, പുറംതിരിയുന്ന ഒരാൾ അവന്റെ വശീകരണത്തിന് ഇരയാവുകയില്ല, അവന്റെ വായ്കളിൽ നിപതിക്കുകയില്ല. ഭയംനിമിത്തമല്ല, അവന്റെ ശക്തികെടുത്താനും ശത്രുവിനെ തോല്പ്പിക്കാനും അവന്റെ സകല ശക്തിയെയും കുറയ്ക്കാനും കെടുത്താനുമായി സ്വയം പുറംതിരിഞ്ഞുനില്ക്കുന്ന ഈ പ്രവൃത്തി എത്രയോ ലളിതവും നിഷ്കളങ്കവും ശിശുസഹജവും എളിമപ്പെടുത്തുന്നതുമാണ്. ആ പ്രവൃത്തിയിൽ ദൈവത്തിന്റെ ജ്ഞാനമുണ്ട്. എതിർദിശയിലുള്ള ആ നീക്കം ധാർമിക ച്യുതികൾക്കെതിരായുള്ള ഏക മാർഗ്ഗം, ഏക കരുതൽ നമ്മെ പഠിപ്പിക്കുന്നു. ധാർമികമായ ഓരോ അപകടത്തിനുമെതിരായുള്ള തീർച്ചയുള്ള ഏക ജയം അതു നമുക്കു വെളിപ്പെടുത്തിത്തരികയും വിനിമയം ചെയ്യുകയും ചെയ്യുന്നു.
937. പലായനം! പൈശാചികമായ അഹങ്കാരത്തെ നമ്മുടെ മാനുഷിക ആത്മപ്രശംസയാലല്ല, എളിമകൊണ്ടു മാത്രമാണ് നാം തോല്പ്പിക്കാൻ പോകുന്നത്. ആയതിനാൽ നമ്മുടെ എളിയ ആത്മാവിൽ, എളിമപ്പെടുത്തുന്ന വാക്ക് നമുക്കുപയോഗിക്കാം: "പലായനം.'' പാപത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നിന്ന് പൊതുവായും ഓരോ സാഹചര്യത്തിൽ നിന്നും പ്രത്യേകമായുമുളള പലായനം. സ്വാഗതമരുളുന്ന മാലാഖമാരാൽ നിബിഢമായ സ്വർഗ്ഗത്തിന്റെ മരുഭൂമിക്കു നേർക്ക് പെട്ടെന്നുള്ള, ഊർജ്ജസ്വലമായ, നിർണ്ണായകമായ പലായനം. ഇതാണ് നമ്മുടെ വിവേകം, ഏക മാർഗ്ഗം, അപ്രകാരം പറയുകയാണെങ്കിൽ പാപത്തിനു നമുക്കു പ്രതിരോധം നല്കുന്ന ഏക കൃപാവരം, അമലോത്ഭവത്തിന്റെ മാതൃകയിലുള്ള, പാപത്തിൽ നിന്നുള്ള ഇളവുമായി നമ്മെ എെക്യപ്പെടുത്തുന്നതിനായി.
938. നമ്മുടെ സ്വന്തം ആത്മാർത്ഥമായ എളിമയുടെ സ്വേച്ഛപ്രകാരമുള്ള പരിശീലനമായി നമ്മെക്കുറിച്ചുതന്നെയുള്ള ആരോഗ്യകരമായ ഭീതി നമുക്കുണ്ടാകണമെന്നതിനാലും പാപത്തിന്റെ ഓരോ സാഹചര്യവും ഒഴിവാക്കുന്നത് സ്വയം ഉറപ്പാക്കുന്നതിനുമായി, ലോകത്തിൽ നിന്നുള്ള പലായനവും ആത്മപരിത്യാഗവും അടിസ്ഥാനപരമായ ക്രിസ്തീയ കർത്തവ്യമായി നാം സ്വീകരിക്കുന്നു. യേശുവിനെ അറിയാത്ത ലോകം, ആത്മാവിനെ സ്വീകരിക്കാനാവാത്ത ലോകം, പ്രാർത്ഥിക്കാൻ യേശു തുനിയാതിരുന്ന ലോകത്തെ പാപത്തിന്റെ എല്ലാ സാഹചര്യങ്ങളുടെയും മിശ്രിതമായാണ് നിർവ്വചിക്കപ്പെടുന്നത്. നാം നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയ്യേണ്ട സ്വത്വം, ഉഗ്രസർപ്പം ലോകത്തിന്റെ എല്ലാ വഴികളിലൂടെയും നമ്മെ ആകർഷിക്കുന്ന മധുരവും സുന്ദരവുമായ കണ്ണുകളുടെയും പൊങ്ങച്ചമുള്ളതും സമ്പന്നവുമായ കിരീടങ്ങളുടെയും വശീകരണത്തിനു കീഴടങ്ങാനുള്ള ഉൾപ്രേരണയാണ്.
Comments
Post a Comment