ഭാഗം 1: ആരോഹണം (117)
109. തുടർ പരിശീലനം
917. അരൂപിയിലാണെങ്കിലും പ്രവൃത്തിയിലാണെങ്കിലും, പരിസരത്തിലായാലും വ്യക്തിയിലായാലും, എല്ലാറ്റിലും, നിശ്ചലത്വത്തിന്റെ സകല രൂപങ്ങളും ഒഴിവാക്കിക്കൊണ്ട് നിരന്തരമായ തുടർപരിശീലനത്തിന്റെ തലത്തിലേക്കെത്തേണ്ടതും അതു നില്നിർത്തേണ്ടതും തികച്ചും അത്യാവശ്യമാണ്.
918. എക്കാലവും കൂടുതലും മെച്ചവുമായിത്തീരുന്ന പ്രക്രിയ അനുഭവവേദ്യവും ദൃശ്യവുമായിരിക്കണം. നിത്യയൗവനമാർന്ന സചേതന വസ്തുവിന്റെ തുടർച്ചയായ വളർച്ച. ലോകത്തിലെ ഓരോ വ്യക്തിയും സാമൂഹിക സംവിധാനവും പങ്കുപറ്റുന്ന, ലക്ഷ്യത്തിന്റെയല്ല, അവസ്ഥാന്തരത്തിന്റെ നിരന്തരമായ അവസ്ഥ.
919. നിഷ്ക്രിയത്വം ഒഴിവാക്കുന്നതിനായി, പ്രതിവർഷം അഥവാ പലപ്പോഴായി അസാധാരണ ശുചീകരണം നടക്കുമ്പോഴെല്ലാം എല്ലാം പുനഃക്രമീകരിക്കുക. ഭാഷ, സ്ഥലം, പുസ്തകങ്ങൾ മുതലായ നമ്മുടെ എല്ലാ സമൂഹ പരിശീലനങ്ങളിലും വലിയ വൈവിധ്യം കൊണ്ടുവരികയും ചെയ്യുക.
920. പ്രേഷിത പ്രവർത്തനത്തിന്, പ്രത്യേകിച്ചും ബാഹ്യ പ്രവർത്തനങ്ങളിലും ദൈവവചന ശുശ്രൂഷയിലും കാലഹരണപ്പെട്ടതും നിത്യവിരസകർമവും പൊള്ളയുമായവ ഉപേക്ഷിച്ചുകൊണ്ട് ഏറ്റവും നവീനമായ മാർഗ്ഗങ്ങൾ അറിയാനും ഉപയോഗിക്കാനും വിശുദ്ധരുടെ ദാസൻ സദാ യത്നിക്കും.
921. - "പുതിയതും പഴയതും!'' അതുപോലെ, പോയ നൂറ്റാണ്ടുകളിലെ ആദ്ധ്യാത്മികതയിൽ ശ്രദ്ധേയമായവയെല്ലാം ദൈവസിദ്ധമായ നമ്മുടെ വർത്തമാന കാലത്തിൽ സമന്വയിപ്പിച്ചും ആകർഷകവും നവീനവുമായ വിധത്തിൽ അതു സർവ്വം അവതരിപ്പിച്ചും കൊണ്ട് പഠനവും വിചിന്തനവും അഭ്യസനവും വിശുദ്ധരുടെ ദാസൻ അവഗണിക്കുകയില്ല.
922. നിരന്തരമായ ആരോഹണാത്മക സന്യാസ പരിശീലനത്തിന്റെ രഹസ്യത്തിൽ, ആശ്വാസപ്രദനും വിശുദ്ധീകരിക്കുന്നവനുമായവനേക്കാൾ ജീവദായകമായ മറ്റൊരു ആത്മാവില്ലാത്തതിനാൽ, ഒരുവന്റെ സ്വന്തം വിശുദ്ധീകരണത്തിനും, അതുപോലെ തന്നെ മറ്റുള്ളവരുടെ വിശുദ്ധീകരണത്തിനുമായി, ദിവ്യപ്രചോദനങ്ങളോടുള്ള വിശ്വസ്തതയും ഉദാരതയും ശാന്തതയും അനുസരണവും സ്നേഹവും അടങ്ങിയിരിക്കുന്നു.
923. നിരന്തരവും ആരോഹണാത്മകവുമായ സന്യാസ പരിശീലനത്തിന്റെ മറ്റൊരു രഹസ്യമെന്നത്, ആദ്ധ്യാത്മിക ജീവിതത്തിലും ഭൗതിക ജീവിതത്തിലും നന്മ ചെയ്തുകൊണ്ടിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഏതൊരു വ്യക്തിയുടെയും ഓരോ വ്യക്തിയുടെയും നല്ല സംരംഭങ്ങളെല്ലാം, നമ്മുടെ സ്വന്തം കാര്യങ്ങളും ആശയങ്ങളും മാത്രം വിലമതിച്ചുകൊണ്ടല്ല, അവിടുത്തെ തിരുസ്സഭയിലെ സകല ദൈവിക നന്മയും ഗ്രഹിക്കാൻ സ്വയം തുറവിയുള്ളവരായിക്കൊണ്ടും, നമ്മുടെ സ്വന്തമാക്കുന്നതാണ്.
Comments
Post a Comment