ഭാഗം 1: ആരോഹണം (116)
108. സവിശേഷ ഗുണങ്ങൾ
907. - സാർവ്വത്രികത
- വ്യത്യസ്തമായ തന്റെ കർത്തവ്യങ്ങളിൽ സവിശേഷമായ ജ്ഞാനം സമ്പാദിക്കുമ്പോൾ വിശുദ്ധരുടെ ദാസൻ പരിശുദ്ധ കത്തോലിക്കാ സഭയ്ക്കുള്ള തന്റെ സേവനത്തിന് ഒരിക്കലും പരിധി വയ്ക്കരുത്. തന്റെ ചൈതന്യത്തോടും പ്രവൃത്തിയോടുംകൂടെ, സദാ പരിശുദ്ധ ഇടവക വികാരിമാരുടെ ആഗ്രഹങ്ങളോട് താദാത്മ്യപ്പട്ടുകൊണ്ട്, പുരോഹിത ശുശ്രൂഷയുടെ ഓരോ മേഖലയിലേക്കും അയാൾ തന്റെ സേവനങ്ങൾ വ്യാപിപ്പിക്കണം.
908. - പൗരുഷം
- വിശുദ്ധരുടെ ദാസൻ തന്റെ കൂദാശേതര ശുശ്രൂഷയെ പ്രായ,സ്ഥിതി വൈവിധ്യമന്യേ പുരുഷന്മാർക്ക് - പക്ഷേ അവർക്കു മാത്രമായല്ല - അധഃസ്ഥിതർക്കും ചെറുപ്പക്കാർക്കും മുൻഗനണയോടുകൂടെ, ലക്ഷ്യം വയ്ക്കുകയും അവ നിർവ്വഹിക്കുകയും ചെയ്യുന്നു.
909. - കഠിനാദ്ധ്വാനശീലം
- കൂടുതൽ പ്രയോജനപ്രദരാകുന്നതിനുവേണ്ടി, തന്റെ അംഗങ്ങളെ, വൈദികരെയും സന്യാസ സഹോദരന്മാരെയും, സന്യാസ സഭാസമൂഹം കായികാദ്ധ്വാനത്തിലും അതുപോലെത്തന്നെ ബൗദ്ധിക പ്രയത്നങ്ങളിലും പരിശീലിപ്പിക്കുകയും ജോലിയെടുപ്പിക്കുകയും ചെയ്യുന്നു. അപ്രകാരം, ഭൗതികവും ധാർമികവുമായവ തമ്മിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥയോടുകൂടെ ഓരുത്തരും തീക്ഷ്ണവും വൈവിധ്യമാർന്നതുമായ കഠിനാദ്ധ്വാനശീലം ജീവിക്കും.
910. - സൗജന്യം
- തന്റെ ഉത്പാദനക്ഷമമായ കായികാദ്ധ്വാനത്തിലൂടെ അംഗങ്ങളുടെയും അവരുടെ പ്രയത്നങ്ങളുടെയും സഹായത്തിനായി വിശുദ്ധരുടെ ദാസൻ സമ്പാദിക്കണം. അങ്ങനെ യഥാർത്ഥമായ പ്രയോജനത്വത്തോടും സൗജന്യത്തോടും കൂടെ തിരുസ്സഭയ്ക്ക്, അതിലുപരി നമ്മുടെ അയല്ക്കാരുടെ ഉദാരമനസ്സിനെ ദൈവപരിപാലന നമ്മിലേക്കു നയിക്കുന്ന സമയത്തും സ്ഥലത്തും, ആത്മീയ സേവനങ്ങൾ നല്കാൻ അയാൾക്കു സാധിക്കും.
911. - പ്രായോഗികത
- അനാവശ്യമായ ഓരോ ധാരാളിത്തവും ഒഴിവാക്കിക്കൊണ്ട്, വിജ്ഞരുടെ പഠനങ്ങളുടെ തെളിയിക്കപ്പെട്ട നിഗമനങ്ങളെ തന്റെ പഠനത്തിൽ വിലമതിച്ചുകൊണ്ടും നൂറ്റാണ്ടുകളുടെ പരിശീലനത്താലും വിശുദ്ധരുടെ വിജയത്താലും പവിത്രീകൃതമായ അനുഭവങ്ങൾ തന്റെ പ്രവർത്തനങ്ങളിൽ വിലമതിച്ചുകൊണ്ടും വിശുദ്ധരുടെ ദാസൻ റോമൻ പ്രായോഗികതയോടെ തന്റെ എല്ലാ പഠനങ്ങളും പ്രവൃത്തികളും മുദ്രിതമാക്കണം.
912. - അനുരൂപണം
- കൂദാശകൾ, പ്രാർത്ഥന, വചനത്തിന്റെ വ്യത്യസ്ത ശുശ്രൂഷ എന്നിവ പോലുള്ള മഹത്തായ വിവിധ രീതികളുടെ ഉപയോഗത്തിന് വിശുദ്ധരുടെ ദാസൻ നിശ്ചയദാർഢ്യത്തോടുകൂടെ അർപ്പണബോധമുള്ളവനായിരിക്കണം. മറ്റെല്ലാ മാർഗ്ഗങ്ങളുടെയും തിരഞ്ഞെടുപ്പിലും ഉപയോഗത്തിലും എല്ലാ സാഹചര്യങ്ങൾക്കും സന്നദ്ധതയോടെ പൊരുത്തപ്പെടുന്നവനായിരിക്കണം.
913. - ആഘോഷം
- പിശാചിന്റെ സ്വാധീനങ്ങളെ കൂടുതൽ മെച്ചമായി തരണംചെയ്യാനും ആശ്വാസദായക ദൈവമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമായ സാർവ്വത്രിക വിശുദ്ധീകരണം കൂടുതൽ മെച്ചമായി പിന്താങ്ങുന്നതിനുമായി തന്റെ സത്യസന്ധമായും ആനന്ദകരമായ എല്ലാ പ്രവർത്തനങ്ങളിലും വെളിപ്പെടുന്ന, അടക്കാനാവാക്ക സന്തോഷത്താൽ വിശുദ്ധരുടെ ദാസൻ നിറഞ്ഞു കവിയണം.
914. - പോരാട്ടവീര്യം
- വിശുദ്ധരുടെ ദാസൻ ഈ ലോകത്തിന്റെ ക്ഷണികതയെയും യുദ്ധോന്മുഖതയെയും കുറിച്ച് നിരന്തരമായി അവബോധമുള്ളവനായിരിക്കണം. അപ്രകാരം, കൂടുതൽ മഹത്തരമായതും മെച്ചപ്പെട്ടതുമായ ആത്മീയ പുരോഗതിയിലേക്ക് അയാൾ നിരന്തരം മുന്നേറട്ടെ. പ്രതിരോധത്തിലേക്ക് സ്വയം പരിമിതപ്പെടുത്തിക്കൊണ്ടല്ല, മറിച്ച് ദൈവരാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ആക്രമണത്തിലേക്ക് മുന്നേറിക്കൊണ്ടും അതു നിലനിർത്തും.
915. - അതിസ്വാഭാവികത
- സർവ്വോപരി, എല്ലാറ്റിലും ദൈവത്തെ ദർശിച്ചുകൊണ്ട്, സർവ്വവും ദൈവത്തിലേക്ക് തിരിച്ചുകൊണ്ട്, സർവ്വതിലും ദൈവത്തിന്റെ താത്പര്യത്തിനായി പ്രവർത്തിച്ചുകൊണ്ട്, സകലർക്കും നന്മയായ ഏക കാര്യമായ സമ്പൂർണ്ണ ഭക്തിയിൽ തന്റെ ജീവിതവും പ്രവർത്തനവും മുഴുവനായി ശരണപ്പെട്ടുകൊണ്ട് അതിസ്വാഭാവികതയിൽ വിശുദ്ധരുടെ ദാസൻ സ്വയം ഉയർത്തുകയും അവികലമാക്കുകയും വേണം.
916. - നിശ്ശബ്ദത
- തന്റെ അയല്ക്കാരനെ സേവിക്കാനും അവിടുത്തെ വിശുദ്ധരിലും വൈദിക ഗണത്തിലും ദൈവത്തെ മാത്രം മഹത്വപ്പെടുത്താനുമുള്ള ലാളിത്യത്തിലും വിശ്വസ്തതയിലും കുറവുണ്ടാകാതിരിക്കാനായി, വസ്തുതകൾ അവയ്ക്കുവേണ്ടി തന്നെ സംസാരിക്കാൻ അനുവദിച്ചുകൊണ്ട്, തന്നെക്കുറിച്ചും തന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള യാതൊരു വിധത്തിലുമുള്ള പരസ്യപ്പെടുത്തലിൽ നിന്നും വിശുദ്ധരുടെ ദാസൻ പൂർണ്ണമായി വിട്ടുനില്ക്കുന്നു.
Comments
Post a Comment