ഭാ​ഗം 1: ആരോഹണം (113)

106. യഥാർത്ഥമായ ഹൃദയാനുകമ്പ

893. ഹൃദയാനുകമ്പ തീർത്തും അത്യാവശ്യമാണ്. എന്നാൽ സത്യമായ ഹൃദയാനുകമ്പ നല്ലതായിരിക്കുന്നതുപോലെ തെറ്റായ ഹൃദയാനുകമ്പ അപകടകരവുമാണ്. സമ്പൂർണ്ണവും അവികലവുമായ നിഷ്ഠയുടെ ഫലമായുണ്ടാകുന്നതും സമ്പൂർണ്ണവും അവികലവുമായ നിഷ്ഠ ആവശ്യപ്പെടുന്നതുമാണ് സത്യമായ ഹൃദയാനുകമ്പ. കളങ്ക ഹൃദയത്തിൽ നിന്നുവരുന്ന തെറ്റായ ഹൃദയാനുകമ്പ അശ്രദ്ധയ്ക്കു കാരണമാവുകയും നിഷ്ഠയെ ദുർബലമാക്കുകയും ചെയ്യുന്നു.

894. ഹൃദയത്തിൽ ഏറ്റവും സമുന്നതമായ അതിസ്വാഭാവിക ബഹുമാനത്തോടെയും ഓരോ തെറ്റിനോടുമുള്ള നിരന്തരവും പൂർണ്ണവുമായ ക്ഷമാശീലത്തോടും സഹാനുഭൂതിയോടും കൂടെ, ധാർമികമോ ഭൗതികമോ ആയ ഓരോ ബലഹീനതയെയുംപ്രതിയുള്ള അനുകമ്പയോടും അലിവോടും നഷ്ടപരിഹാരത്തോടും കൂടെ ഓരോ ആത്മാവിനെയും ഹൃദയത്തിൽ ഉൾക്കൊള്ളുന്നതാണ് സത്യമായ ഹൃദയാനുകമ്പ. കർത്താവിനായി മഹാകാര്യങ്ങൾക്ക് ഓരോ ആത്മാവും പ്രാപ്തമാണെന്ന് യഥാർത്ഥമായി വിശ്വസിക്കുന്നതിലാണ് സർവ്വോപരി ഹൃദയാനുകമ്പ ഉൾക്കൊള്ളുന്നത്.

895. സാന്ത്വനിപ്പിക്കാൻ മാത്രമാണെന്നു കാണപ്പെടുമ്പോഴും സത്യമായ ഹൃദയാനുകമ്പ, കർത്തവ്യത്താലും നിഷ്ഠയാലും ഉണർന്നെഴുന്നേല്ക്കാനും പുനരാരംഭിക്കാനും പരിപൂർണ്ണത നേടാൻ പരിശ്രമിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അനുശാസിക്കുന്നതും ഒരിക്കലും നിർത്തുന്നില്ല. കർത്താവിനു കടപ്പെട്ട എല്ലാ കൃതജ്ഞതയും ആരാധനയും സത്യമായ ഹൃദയാനുകമ്പ നല്കുകയും ചെയ്യുന്നു.

896. തെറ്റായ ഹൃദയാനുകമ്പ ഒരു തരം സന്തോഷം തന്നിലും മറ്റുള്ളവരിലും തിരയുകയും ഉണർത്തുകയും ചെയ്യുന്നു. ഇന്ദ്രിയഗോചരമായ ഓരോ സന്തോഷവും സുഖലോലുപതയിലേക്കു നിശ്ചയമായും നയിക്കുമെന്നത് അതംഗീകരിക്കുകയില്ല. ഓരോ ഇന്ദ്രിയഗോചര സന്തോഷവും ആത്യന്തികമായി ഭോഗേച്ഛയിൽ കലാശിക്കുകയും അപ്രകാരം പരാജയത്തിന്റെയും നാശത്തിന്റെയും വേദനയിലേക്കും നയിക്കുകയും ചെയ്യുന്നു.

897. സത്പ്രവൃത്തികൾക്കുള്ള ഔത്സുക്യം കാംക്ഷിക്കുകയും കൂടുതൽ പരിപൂർണ്ണമായവയ്ക്ക്, വീരോചിത മാനത്തിനും രക്തസാക്ഷിത്വത്തിനു പോലുമുള്ള വിശുദ്ധീകൃത ഉത്സാഹം പ്രചോദിപ്പിക്കുകയും ചെയ്യുന്ന മർമപ്രധാനമായ, ജ്വലിക്കുന്ന ആവേശമാണ് സത്യമായ ഹൃദയാനുകമ്പ. അതേ സമയം തെറ്റായ ഹൃദയാനുകമ്പ വെളിച്ചത്തെ മങ്ങിയതാക്കുകയും സാമാന്യത്വത്തിലും സൃഷ്ടികളുടെ ആശ്ലേഷത്തിലും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്ന മന്ദോഷ്ണതയാണ്.

898. തെറ്റായ ഹൃദയാനുകമ്പയിൽ സർവ്വോപരി ശത്രു മറഞ്ഞിരിക്കുന്നു. ചെറുതോ വലുതോ ആയ മാനുഷിക സുഖങ്ങൾ ആസ്വദിക്കുന്നതിലേക്ക് തെറ്റായ ഹൃദയാനുകമ്പ നീങ്ങുകയും അചഞ്ചലമായി അവ തേടുകയും ചെയ്യുന്നു. എന്നാൽ സത്യമായ ഹൃദയാനുകമ്പ ആത്മപരിത്യാഗത്തിന്റെയും നിസ്സംഗതയുടെയും ഒരു ജീവിതത്തിലൂടെ ഏറ്റവും വലിയ ആനന്ദമായ ദൈവവുമായുള്ള ഐക്യത്തിനുവേണ്ടി മാത്രം കാംക്ഷിക്കുന്നു.

899. ദൈവം മാത്രമാണ് ആത്മാക്കളുടെ സ്രഷ്ടാവും വിശുദ്ധരുടെ നിർമാതാവും ദൈവവിളികളുടെ നാഥനും. ദൈവത്തോട് വളരെ അടുത്തായിരിക്കുകയും വിശ്വസ്തതയോടെ അവിടുത്തെ അനുകരിക്കുകയും അവിടുന്നിനാൽ പ്രചോദിപ്പിക്കപ്പെടുകയും പ്രേരിതനാവുകയും ചെയ്യുന്ന വ്യക്തി മാത്രമാണ് ദൈവവിളി പ്രേഷിതത്വത്തിലും ദൈവത്തിന്റെ വിശുദ്ധരുടെ നിർമാണത്തിലും പ്രായോഗികമായി ദൈവത്തോടു സഹകരിക്കുന്നവർ.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)