ഭാ​ഗം 1: ആരോഹണം (112)

105. മാതൃകയുടെ ശക്തി

886. തിരുക്കുടുംബത്തിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും സത്യവും സ്നേഹമസൃണവുമായ അനുകരണത്തിന്റെയും ഐക്യത്തിന്റെയും തത്വത്തിൽ അടിസ്ഥാനമിട്ടുകൊണ്ടുള്ള പൊതുവും നിരുപാധികവും നിരന്തരവുമായ അനുസരണത്തിന്റെ അന്തരീക്ഷമാണ് ഭാവി രൂപത വൈദികരെയും സന്യാസ വൈദികരെയും യഥാർത്ഥത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഏക മാർഗ്ഗം. മറ്റേതൊരു മാർഗ്ഗവും ഫലശൂന്യവും അബദ്ധവും മായയുമാണ്.

887. മേലധികാരികൾക്കും അദ്ധ്യാപകർക്കും പ്രത്യേകമായുള്ള വീര്യവും രക്തസാക്ഷിത്വവും ഇതാണ്: എല്ലാ നിയമാവലികളുടെയും ചട്ടങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും, ഏറ്റവും നിസ്സാരമായവയുടെ പോലും, ഏറ്റവും പരിപൂർണ്ണ അനുഷ്ഠാനം, ജാഗ്രതയ്ക്കും മാർഗ്ഗനിർദ്ദേശത്തിനും ഭരണത്തിനുമുള്ള അവിശ്വസനീയമായ ഉത്തരവാദിത്വമുണ്ടെങ്കിൽത്തന്നെയും. നേരെ മറിച്ചുള്ളത് ഏറ്റവുമധികം ആവൃത്തിയുള്ളതും ഏറ്റവും നശീകരണശേഷിയുമുള്ള പ്രലോഭനവും മായയും ശത്രുവിന്റെ വിജയവുമാണ്.

888. ഏറ്റവും ഫലപ്രദമായ ജാഗ്രത എന്നത് മേലധികാരിയുടെയും അദ്ധ്യാപകരുടെയും സമ്പൂർണ്ണ അനുഷ്ഠാനമാണ്. തെറ്റുകൾക്കുള്ള ഏറ്റവും ഗൗരവതരമായ ശിക്ഷ എന്നത് അവരുടെ സമ്പൂർണ്ണ അനുഷ്ഠാനമാണ്. അവരുടെ സമ്പൂർണ്ണ അനുഷ്ഠാനം വഴി മാത്രമേ വാസ്തവിതമായ വിജയങ്ങൾക്കുള്ള ഏക ഉറപ്പ് നല്കാനാവൂ. അവരുടെ സമ്പൂർണ്ണ അനുഷ്ഠാനത്തിനു മാത്രമേ ഏറ്റവും സമുന്നതമായ ആശ്രയബോധം നേടിയെടുക്കാനാവൂ.

889. ദൈവത്തിന്റെ ജോലിയുമായുള്ള മാനുഷിക സഹവർത്തിത്വത്തിന്റെ മേഖലയിൽ എളിമ, ശുദ്ധത, ഉപവി, അനുസരണം, അനുഷ്ഠാനം, കഠിനാദ്ധ്വാനശീലം ആദിയായവ മാത്രമല്ല, ഒറ്റവാക്കിൽ പറഞ്ഞാൽ മേലധികാരികളുടെ പരിശുദ്ധിക്കു മാത്രമേ തനിക്കധീനനായ വ്യക്തികളിൽ എളിമയും ശുദ്ധതയും ഉപവിയും അനുസരണവും കഠിനാദ്ധ്വാനശീലവും അനുഷ്ഠാനവും പരിശുദ്ധിയും ജനിപ്പിക്കാൻ കഴിയൂ എന്നത് അവർ മനസ്സിൽ സൂക്ഷിക്കണം.

890. ചിലർ ചെയ്യുന്നതുപോലെ, ഒരു മേലധികാരിയുടെ അഹന്ത അധികാരത്തിനു കീഴ്പ്പെട്ട വ്യക്തിയിൽ എളിമ ജനിപ്പിക്കുമെന്നു കരുതുന്നത് എന്തു വിഡ്ഢിത്തമാണ്! മേലധികാരിയുടെ കോപം അധികാരത്തിനു കീഴ്പ്പെട്ടവനിൽ ശാന്തത ജനിപ്പിക്കുമെന്നത്; മേലധികാരിയുടെ ബലഹീനതയും അലസതയും സുഖലോലുപതയും അധികാരത്തിനു കീഴ്പ്പെട്ടവനിൽ കഠിനാദ്ധ്വാനശീലവും കർക്കശത്വവും ശുദ്ധതയും ജനിപ്പിക്കുമെന്നത്!

891. തെറ്റിദ്ധാരണകൾ പരിഹരിക്കാനും സമാധാനം നല്കാനും ആദ്യം മുൻകയ്യെടുക്കേണ്ടത് എപ്പോഴും മേലധികാരിയാണ്. അനുരഞ്ജനത്തിൽ തനിക്കധീനനായ വ്യക്തി മുൻകയ്യെടുക്കുന്നതിനായി അദ്ദേഹം ഒരിക്കവും കാത്തുനില്ക്കരുത്. പാപികളോടുള്ള ദൈവിക പ്രതിരോധ്യ കൃപാവരം അദ്ദേഹം അനുകരിക്കണം. മുറിവേറ്റ വ്യക്തിക്കുനേരെ മിണ്ടാതെ, സ്വയം വാതിൽ കൊട്ടിയടക്കരുത്. തന്റെ സഹനത്തിനു കാരണമായവനെ നോക്കുന്നതോ പുഞ്ചിരിക്കുന്നതോ അദ്ദേഹം ഒഴിവാക്കരുത്. രോഗത്തെക്കാൾ മോശമായ ഒരു തൈലമായിരിക്കരുത്. സൗഖ്യത്തേക്കാൾ കൂടുതൽ വേദന ഉളവാക്കുന്നതായി അതു മാറിയേക്കാം. മാനസാന്തരത്തേക്കാൾ നിരാശയ്ക്കു കാരണമായേക്കാമത്.

892. ഒരുപക്ഷേ മറ്റൊരു രീതിവഴി ഒരുവന് പെട്ടെന്നുള്ളതും ഉപരിപ്ലവമായതും അക്രമാസക്തവുമായ ഫലം നേടാനായേക്കാം, പക്ഷേ ആ നിമിഷത്തിനുവേണ്ടി മാത്രമല്ല, ജീവിതത്തിനായുള്ള ഒരു ശീലമായി നേടിയെടുക്കാൻ ദൈവത്തിന്റെ സഹായത്തിലൂടെയും അനുസരണത്തിലൂടെയും ഹൃദയാനുകമ്പയിലൂടെയും വെളിപ്പെടുന്ന മേലധികാരികളുടെ പ്രവൃത്തിക്കും മാത്രമേ സാധിക്കൂ, നേരെ മറിച്ചല്ല


Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)