ഭാ​ഗം 1: ആരോഹണം (111)

104. നയിക്കുന്ന ആത്മാവ്

879. യേശുവിന്റെ ഒരു ചിത്രമല്ല മേലധികാരികൾ സൂക്ഷിക്കേണ്ടത്, മറിച്ച് വ്യക്തികളിൽ ജീവിക്കുന്ന യേശുവിനെത്തന്നെയാണ്. വിദ്യാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ ബഹുമാനവും വിവേകവും ഉത്സാഹവും വർദ്ധിപ്പിക്കാൻ മാത്രമല്ല, മറിച്ച് അതിലുപരിയായി ഇതു സഹായിക്കണം. കാരണം യേശുക്രിസ്തുവിനെ നാം അനുഗമിക്കുന്നത് ഉൾപ്പെടുന്ന, പ്രത്യേകിച്ചും അധികാരത്തിനധീനരായവർ കർത്താവിന്റെ ഭാവിശുശ്രൂഷകരാണെന്നിരിക്കെ ആവശ്യമായ, മേലധികാരികളുടെയും അധികാരത്തിനു കീഴ്പ്പെട്ടവരുടെയും പരിശീലനത്തിന്റെ ഒരു കർമപദ്ധതി അതു നല്കുന്നു.

880. വി. യൗസേപ്പ് യേശുവിന് പിതാവിന്റെ പ്രതിരൂപവും മറിയത്തിന് പരിശുദ്ധാത്മാവിന്റെ പ്രതിരൂപവുമായിരുന്ന പോലെ, അദ്ധ്യാപകർ ദൈവത്തിന്റെ പരിപൂർണ്ണതകളുടെയും യേശുവിന്റെ സുകൃതങ്ങളുടെയും ജ്ഞാനത്താലും പ്രതിരൂപത്താലും ഐക്യത്താലും പൂരിതരായിരിക്കണം. മറിയം യേശുവിന് പിതാവിന്റെ പ്രതിരൂപവും വി. യൗസേപ്പിന് ആത്മാവിന്റെ പ്രതിരൂപവുമായിരുന്ന പോലെ, അദ്ധ്യാപകർ തന്റെ സഹാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പിതാവിന്റെയും ആത്മാവിന്റെയും പ്രതിരൂപങ്ങളായിരിക്കണം.

881. വിദ്യാർത്ഥികളുടെ തെറ്റുകൾ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടവും തിന്മയിൽ നിന്നും അവരെ കാത്തുസംരക്ഷിക്കാനുള്ള ജാഗ്രതയും പാപത്തിന്റെ അവസരങ്ങളിൽ നിന്നും സമീപാവസ്ഥയിൽ നിന്നും നിഷ്ക്രിയവും ക്രിയാത്മവുമായ സംരക്ഷണം, ദൈവവിളികളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി, അത്യാവശ്യമെങ്കിൽ ഒരു വിപ്രവാസ ജീവിതത്തിന്റെ എല്ലാ സഹനങ്ങളോടും കൂടിയുള്ള ഇൗജിപ്തിലേക്കുള്ള പലായനത്തിന്റെ ഒരാവർത്തനം പോലെയായിരിക്കും.

882. പന്ത്രണ്ടു വയസ്സായ യേശുവിനെ കണ്ടെത്താനുള്ള പരിഭ്രാന്തമായ ആ അന്വേഷണം, അതേ തലവേദനയോടുകൂടെ, പിതാവ് നമ്മെ ഭരമേല്പിച്ചവരിൽ ആരും തന്നെ നഷ്ടപ്പെട്ടുപോകരുതെന്ന ആഗ്രഹത്തിൽ, നമ്മുടെ ജീവിതത്തിൽ തന്നെ പല തവണ ആവർത്തിക്കും! ദേവാലയമോ പിതാവിന്റെ മഹത്വമോ അല്ല, പ്രത്യക്ഷത്തിൽ നന്മയായ മറ്റു കാരണങ്ങളാണ് ദൈവവിളികളെ വഴിതെറ്റിക്കുന്നത്! നാം അവയെ രക്ഷിക്കണം!

883. എല്ലാറ്റിലുമുപരി, അചഞ്ചലമായ അനുസരണത്തിന്റെ പരിശീലനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ പ്രായത്തിലും കൃപയിലും ജ്ഞാനത്തിലുമുള്ള ഈ വിദ്യാർത്ഥികളുടെ സ്വാഭാവികമായ പൂർണ്ണ വളർച്ച ആഗ്രഹിക്കുന്ന അവരിൽ, ദൈവവിളികളുടെ പരിശീലകർ എന്ന നിലയിൽ വൈദികരും സന്യാസ സഹോദരന്മാരുമായ വൊക്കേഷനിസ്റ്റുകൾ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ജീവിതം അനുകരിക്കണം.

884. ഛേദനാചാരത്തിന്റെയും ശുദ്ധീകരണ കർമത്തിന്റെയും മറ്റുള്ളവയുടെയും രഹസ്യങ്ങളുടെ അനുകരണത്തിലും ഐക്യത്തിലും, നാം യഥാർത്ഥത്തിൽ കടപ്പെട്ടിരിക്കാത്ത കാര്യങ്ങളിൽ പോലും ആരാധനക്രമത്തിന്റെയും തിരുസ്സഭാ നിയമത്തിന്റെയും നമ്മുടെ സന്യാസസഭാ നിയമത്തിന്റെയും പൊതുവും പ്രത്യേകവുമായ എല്ലാ അനുശാസനങ്ങളും സദാ വിശ്വസ്തമായി അനുഷ്ഠിച്ചുകൊണ്ട് വൈദികരും സന്യാസ സഹോദരന്മാരും അചഞ്ചലമായ ഈ അനുസരണത്തിലെ സജീവ പാഠങ്ങളായിരിക്കണം.

885. കൂടുതൽ സമുന്നതമായ ഒരു ഇച്ഛാശക്തിയാൽ, കടമയുടെ അരൂപിയാൽ, അനുസരണത്തിന്റെ ശാസനയാൽ പ്രേരിതമായെന്ന പോലെ, മേലധികാരികളുടെയും അദ്ധ്യാപകരുടെയും മേൽനോട്ടക്കാരുടെയും ഓരോ പ്രവൃത്തിയും എല്ലാവർക്കും സത്യമായും അനുഭവവേദ്യമാക്കണം. ആ അരൂപിയുടെ സാന്നിദ്ധ്യത്തിൽ മറ്റെല്ലാം കുമ്പിടുകയും വ്യക്തികളുടെയും സമൂഹത്തിന്റെയും മനസ്സും ഹൃദയവും പോലെ ആയിത്തീരുകയും ചെയ്യുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)