ഭാ​ഗം 1: ആരോഹണം (108)

101. ആന്തരിക പ്രവൃത്തി

854. ആന്തരിക സന്യാസ പരിശീലനത്തിനു പുറമെ, ഭവനത്തിനു പുറത്തു വസിക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രത്യേകമായൊരു കർമപദ്ധതി ഓരോ മേലധികാരിക്കും ഉണ്ടായിരിക്കണം. എത്രമാത്രം ആന്തരിക സന്യാസ പരിശീലനങ്ങൾ പുഷ്ടിപ്പെടുന്നുവോ അത്രമാത്രം തനിക്കധീനരായവരുടെ, പ്രത്യേകിച്ച് വൈദികരുടെ ദൃശ്യമായ അപ്പസ്തോലിക പ്രവർത്തനങ്ങളുടെ വലിയ വളർച്ചയുണ്ടാകുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടാകണം. മതബോധനം, ആരാധനക്രമം, മിഷനുകൾ, മരിയൻ, സാമൂഹിക, ദിവ്യകാരുണ്യ പ്രേഷിതത്വം ആദിയായ മേഖലകളിൽ ചെയ്യേണ്ടവ സമൂഹാംഗങ്ങൾക്ക് മുഖ്യ മേലധികാരി വരച്ചുകാട്ടുകയും - താല്ക്കാലികമായോ നിത്യമായോ - പ്രാദേശിക മേലധികാരി നിയോഗിച്ചു നല്കുകയും ചെയ്യും.

855. തനിക്കേല്പിക്കപ്പെട്ടിരിക്കുന്ന സന്യാസ കുടുംബമാണ് മേലധികാരിയുടെ വളരെ വ്യക്തിപരവും ഏകവുമായ പ്രവർത്തന മണ്ഡലം. ഉത്തമ സന്യാസ മേലധികാരി, താൻ സ്ഥാനത്തായിരിക്കുന്നിടത്തോളം കാലം തനിക്കധീനരായിരിക്കുന്നവർക്കുവേണ്ടി പൂർണ്ണമായും അവർക്കായി മാത്രമായും നിലകൊള്ളണം. അപ്രകാരം, ഉദാഹരണത്തിന്, നവസന്യാസ ഭവനത്തിന്റെ മേധാവി (ഗുരുവച്ചൻ എന്നുവിളിക്കപ്പെടുന്നയാൾ) പൂർണ്ണമായും നവസന്യസ്തർക്കുള്ളയാളായിരിക്കുകയും സദാ അവർക്കൊപ്പമായിരിക്കുകയും ചെയ്യുന്നു. അതുപോലെത്തന്നെ വിദ്യാർത്ഥികളടെ മേധാവി അവർക്കൊപ്പമായിരിക്കുകയും ഇടവക വികാരി ഇടവകയ്ക്കൊപ്പമായിരിക്കുകയും, അങ്ങനെയങ്ങനെ. മറ്റു പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് തന്റെ ഉന്നത മേലധികാരിയിൽ നിന്നുള്ള വളരെ പ്രത്യേകമായ ഇളവ് അദ്ദേഹത്തിനു വേണം. അത്തരം അനുവാദം നല്കുന്നതിനു മുമ്പായി ആ ഉന്നതാധികാരി രണ്ടു തവണ ചിന്തിക്കണം.

856. മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഈ ഇളവ് തനിക്കുവേണ്ടിത്തന്നെയായി ആരും അപേക്ഷിക്കരുത്. അധികാരമുള്ള ഒരാൾ അതു ചോദിക്കുന്നതിനുവേണ്ടി കാത്തുനില്ക്കുന്നതാണുത്തമം. കർത്താവിന്റെ ഒരു ശുശ്രൂഷകന് പൂർണ്ണമായും യഥായോഗ്യമായും തീവ്രമായ ആത്മീയ പരിശീലനം നല്കാൻ സന്നദ്ധതയോടെ ജോലിചെയ്യാവുന്ന ഒരു വിശാല വിളനിലമാണ്, ജോലിയുടെ ഒരു ലോകമാണ് ഓരോ വ്യക്തിയും.

857. ദിവ്യബലിയർപ്പണത്തിൽ ബലിവസ്തുവായി സമർപ്പിക്കാൻ എന്താണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഓരോ മുഖ്യ മേലധികാരിയും കൂടെക്കൂടെ സ്വകാര്യമായി വ്യക്തികളോടു ചോദിക്കണം. പ്രായശ്ചിത്തമായും പ്രാർത്ഥനയായും എളിമയുടെയും സഹോദരസ്നേഹത്തിന്റെയും സ്വകാര്യവും അതിസ്വാഭാവികവുമായ എന്തു പ്രവൃത്തികളാണ് ദിവ്യകാരുണ്യ സ്വീകരണാനന്തരമുള്ള കൃതജ്ഞതാ പ്രകാശനത്തിൽ അവർ യേശുവിനോട് വാഗ്ദാനം ചെയ്തിരിക്കുന്നത്? ദിവസത്തിന്റെ ആദ്യ പകുതിയിലാണ് അവ നിർവ്വഹിക്കേണ്ടത്.

858. അതുപോലെ, പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും സഹോദരസ്നേഹത്തിന്റെയും സ്വകാര്യവും അതിസ്വാഭാവികവുമായ എന്തു പ്രവൃത്തികളാണ് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് അവർ മുന്നോട്ടു വച്ചിട്ടുള്ളത്? അടുത്ത ദിവസത്തെ ദിവ്യകാരുണ്യ സ്വീകരണത്തിന് യേശുവിനു സമർപ്പിക്കുന്നതിനുവേണ്ടി ഇത് ദിവസത്തിന്റെ രണ്ടാം പകുതിയിലാണ് നിർവ്വഹിക്കേണ്ടത്. തനിക്കധീനരായവർ ഈ പുണ്യപ്രവൃത്തികൾ ചെയ്യാനുള്ള കഴിവും ശീലവും വളർത്തിയെടുക്കുന്നതിനായി എപ്രകാരമാണ് അവ പൂർത്തീകരിക്കപ്പെടുന്നത് എന്നും മേലധികാരി അന്വേഷിക്കണം.

859. ദിവസത്തിന്റെ ഏറ്റവും പ്രധാന പ്രവൃത്തികൾ മുതൽ അനുയോജ്യമായ വൈവിധ്യത്തോടുകൂടി നിർവ്വഹിക്കേണ്ട തന്റെ വിശ്വാസം, ശരണം, ഉപവി എന്നിവയുടെ വ്യക്തിപരവും ബാഹ്യവുമായ പ്രവൃത്തികളെക്കുറിച്ച് ആഴ്ചയിലൊരിക്കലെങ്കിലും ഭവനത്തിന്റെ മേലധികാരി തനിക്കധീനനായ വ്യക്തിയിൽ നിന്ന് വിവരം ചോദിച്ചറിയണം. നമ്മുടെ ജീവിതമാസകലം ദൈവ കേന്ദ്രീകൃതമാകുവാനും നിത്യജീവനുതകുന്ന ആരോഗ്യകരമായ ഫലങ്ങൾ ചൂടാനുമായി എല്ലാവരും ഈ ആത്മീയ ശീലം ആർജ്ജിച്ചെടുക്കുകയും നിലനിർത്തുകയും പൂർണ്ണമാക്കുകയും വേണം.

860. ദൈവസാന്നിധ്യത്തെക്കുറിച്ച്, പ്രത്യേകിച്ചും തങ്ങളുടെ സ്വന്തം ആത്മാവിലും മറ്റുള്ളവരുടെ ആത്മാക്കളിലും അധിവസിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുമുള്ള ചിന്തകൾ തങ്ങൾക്കധീനരായവർ മേലധികാരികളുമായി പങ്കുവയ്ക്കുമെന്ന് പ്രത്യാശിക്കുന്നു. ഈ ചിന്ത ആത്മാവ് സദാ ആസ്വദിക്കുകയും സാധിക്കുന്നത്രയും നേരം അതു ദീർഘിപ്പിക്കുകയും വേണം. ഏറ്റവും ഫലപ്രദമാകുമെന്ന് വ്യക്തികൾ കണ്ടെത്തുന്ന മാർഗ്ഗങ്ങളും വഴികളും സമൂഹനന്മയ്ക്കുവേണ്ടി, സമൂഹ അനുശാസനങ്ങളുടെ സമയത്ത് പേരുവെളിപ്പെടുത്താതെ മറ്റുള്ളവരുമായി പങ്കുവയ്ക്കണം.

861. കർത്താവ് എല്ലാവർക്കും എല്ലാമായിരിക്കുന്നതിനാൽ , "ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു'', പ്രത്യേകിച്ചും ആത്മീയ പരിശീലനത്തിൽ, മേലധികാരിക്ക് ആരോടും വിവേചനം കാണിക്കാനാവില്ല, അങ്ങനെ ചെയ്യുകയുമരുത്. പ്രത്യേക സ്നേഹബന്ധങ്ങൾക്കെതിരായുള്ള എല്ലാ നല്ല കാരണങ്ങൾക്കും ഒരു മേലധികാരിയും അധീനമായ വ്യക്തിയും ഉൾപ്പെടുന്ന സാഹചര്യത്തിൽ അത് ഇനിയും കൂടുതൽ സാധുതയുള്ളവക്കു പുറമെ, എല്ലാവർക്കും എല്ലാമാകാനുള്ള തങ്ങളുടെ കടമ മൂലം അതിനെതിരെ അവർ ജാഗ്രത പുലർത്തണം.

862. അനുമോദനങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വിശേഷ ദിവസങ്ങളിൽ, ഭവനമോ വിദ്യാലയമോ ഒത്തൊരുമിച്ച് മേലധികാരിയെ ആദരിക്കുന്നത് മതിയാവുകയില്ല. ഒരുമിച്ചുള്ള ഈ ഗമനം സംഘാതമായ കടമ പൂർത്തീകരിക്കുന്നു. ഓരോരുത്തരും ഒരുത്തമ ശിഷ്യന്റെ അഥവാ മകന്റെ ഹൃദയസ്പർശിയായ വികാരങ്ങൾ പ്രകടമാക്കിക്കൊണ്ട് ആ അവസരത്തിൽ ദൈവത്തിന്റെ ഉപരി മഹത്വത്തിനുവേണ്ടി താൻ ചെയ്തതോ ചെയ്യാനുദ്ദേശിക്കുന്നതോ ആയവ സർവ്വോപരി ചൂണ്ടിക്കാണിച്ചുകൊണ്ട് തന്റെ നല്ല ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് പ്രകടമാക്കണം. മേലധികാരി, മുഴുവൻ സമൂഹത്തോടുമുള്ള പൊതുവായ നന്ദിപ്രകാശനം നടത്തുകയും ഓരോരുത്തരെയും സ്വകാര്യമായി കണ്ടുമുട്ടുമ്പോൾ അവരുടെ നല്ല ആശംസകൾ അംഗീകരിക്കുകയും തിരുനാളിൽ നിന്നും വ്യക്തിയുടെ മനോഭാവത്തിൽ നിന്നും വരുന്ന പ്രചോദനം സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം സമൂഹ നന്മ പ്രോത്സാഹിപ്പിക്കും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)