ഭാഗം 1: ആരോഹണം (105)
98. മേലധികാരികൾ പൊതുവെ
831. വ്യക്തിപരമായ തന്റെ വിശുദ്ധീകരണത്തിൽ സത്യമായ പുരോഗതി വരുത്തുന്നവരെല്ലാം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയും രീതികളിലൂടെയും മറ്റുള്ളവരുടെ ഒരു നേതാവായി സ്വയം മാറുന്നു. അപ്രകാരം, അവിടുത്തെ സ്നേഹിക്കുന്ന സകലരിൽ നിന്നും സ്നേഹത്തിന്റെ പ്രകടനവും തെളിവുമായി, സ്നേഹത്തിന്റെ പുഷ്പവും ഫലവുമായി, ആത്മാക്കളുടെ ശ്രദ്ധ യേശു ആഗ്രഹിക്കുന്നു. അവരിൽ അവിടുന്ന് തന്റെ സ്വന്തം ദൈവിക ദാഹം, ലോക വിശുദ്ധീകരണത്തിനായുള്ള അവിടുത്തെ ജ്വലിക്കുന്ന സ്നേഹം നിക്ഷേപിക്കുന്നു. അവർ ഒരു കുടുംബത്തിന്റെയോ ഒരിടവകയുടെയോ ഒരു സ്ഥാപനത്തിന്റെയോ വിദ്യാലയത്തിന്റെയോ ഒരു സംഘടനയുടെയോ അഥവാ ജനങ്ങളുടെ മറ്റേതെങ്കിലും സംഘങ്ങളുടെയോ തലപ്പത്തായിരിക്കുന്നു.
832. മറ്റുള്ളവർക്കുമേൽ അധികാരമുള്ള വ്യക്തികൾ അഥവാ അപ്രകാരം സ്ഥാപിക്കപ്പെടുന്നവർ തങ്ങളുടെ തിരഞ്ഞെടുപ്പിലും നിയോഗത്തിലും തന്നെ അവിടുന്നുമായി കൂടുതൽ ഗാഢമായി ഐക്യപ്പെടുത്തുന്നതിനുവേണ്ടി തന്നിൽ കർത്താവു ചൊരിയുന്ന കരുണയുടെയും ഉദാരതയുടെയും സ്നേഹത്തിന്റെയും മറ്റൊരു വെളിപ്പെടുത്തലായി കാണണം. ഓരോ തിരഞ്ഞെടുപ്പും നിയോഗവും മറ്റുള്ളവരിലേക്കു നിറഞ്ഞൊഴുകുന്ന തരത്തിലുള്ള സമൃദ്ധിയിൽ, സദാ സമുന്നത കൃപാവരങ്ങളുടെ അന്തർലീനമായ ദൈവിക വാഗ്ദാനമാണ്. ഓരോ മേലധികാരിക്കും കൂടുതൽ സമുന്നതമായ കടമയും കർത്താവുമായി ഐക്യപ്പെട്ടു നില്ക്കാനുള്ള ആവശ്യവും അനുഭവപ്പെടണം.
833. തങ്ങളുടെ അധികാരത്തിന്റെ വിനിയോഗം, തങ്ങൾക്കധീനമായിരിക്കുന്നവർക്ക് അനുസരണത്തിന്റെ വിനിയോഗം എപ്രകാരമാണോ അത്രമാത്രം ശ്രേഷ്ഠമായണെന്ന് മേലധികാരികൾ അറിയണം. അതുപോലെ, അധികാരത്തിനു കീഴ്പ്പെട്ടവർക്ക്, അവർ അനുസരിക്കേണ്ട അവസരത്തിൽ ഭരിക്കുന്നത് തെറ്റായിരിക്കുന്നതുപോലെ തന്നെ, മേലധികാരികൾ, അവർ ഭരിക്കേണ്ടപ്പോൾ അനുസരിക്കുന്നതും ഒരു തെറ്റാണ്. സമൂഹത്തിന്റെ നാശം അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ പ്രതിനിധാനം ചെയ്യുന്നതും വിനിയോഗിക്കുന്നതുമായ അധികാരം, അവരുടെ മേഖലയിൽ, ഓരോ പ്രവൃത്തിയുടെയും ആരംഭകൻ, അതായത് ഓരോ പ്രവർത്തനത്തിന്റെയും തുടക്കക്കാരനായിരിക്കേണ്ടത് ആവശ്യമാണ്, അതായത്, അവരുടെ ബുദ്ധിയും ഇച്ഛയും ഓരോ സംരംഭത്തിന്റെയും ഭാഗമായിരിക്കുകയും പ്രവർത്തനനിരതമായിരിക്കുകയും വേണം, ഒരിക്കലും നേരെ മറിച്ചല്ല.
834. പ്രത്യേക അവസരങ്ങൾക്കും വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം നിയമത്തിനായി ആവശ്യപ്പെടുന്നതും മറ്റുള്ളവർ അതനുവദിച്ചു നല്കുന്നതും ബുദ്ധിശൂന്യതയും അനാവശ്യവുമാണ്. പൊതുനിയമവും സവിശേഷ നിയമവും അവയ്ക്കു മതിയാകും. മേലധികാരികൾ എന്ന നിലയ്ക്കുള്ള തങ്ങളുടെ സ്ഥാനത്തിന്റെയും ദൗത്യത്തിന്റെയും വീക്ഷണത്തിൽ അവ നല്ലപോലെ മനസ്സിലാക്കപ്പെടുകയും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും വേണം. അവ നിഷ്ഠയായി അവരുടെ ബുദ്ധിയിലും ഇച്ഛയിലും ഭാവനയിലും വികാരങ്ങളിലും വാക്കുകളിലും നോട്ടങ്ങളിലും ആന്തരികവും ബാഹ്യവുമായ ഓരോ പ്രവൃത്തിയിലും പൊതുവും സ്വകാര്യവുമായ ഓരോ പ്രവൃത്തിയിലും പൂർണ്ണമായി അവതരിക്കണം. അവയുടെ പൂർണ്ണതയിലും ഉയർച്ചയിലും ആഴത്തിലും തീവ്രതയിലും അവർ ആ നിഷ്ഠ പാലിക്കണം.
835. നിഷ്ഠയല്ലാത്തവ മേലധികാരികൾ വെളിപ്പെടുത്തുകയോ എന്തെങ്കിലും അഭിപ്രായങ്ങളോ വികാരങ്ങളോ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുകയോ അരുത്. തങ്ങൾക്കധീനരായവരുടെ ഓരോ സ്വകാര്യ സദുദ്യമവും അംഗീകരിച്ചും സഹായിച്ചുംകൊണ്ട് സമ്പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കണം. തങ്ങൾക്കധീനരായവരിൽ ഒരാളും ഒറ്റപ്പെട്ടുപോകാതിരിക്കുന്നതും പ്രതിരോധത്തിലാകാതിരിക്കുന്നതും അവർ ഉറപ്പാക്കണം. ഓരോ സ്വഭാവഗുണവും സ്വഭാവവും വികസിപ്പിച്ച്, സ്വാഭാവികമായി പ്രവർത്തിച്ച്, വിശുദ്ധരും ക്രിസ്തീയ വീരപുരുഷന്മാരുമായിത്തീരുന്നത് അനുവദിക്കാൻ അവർ യത്നിക്കണം. അതിസ്വാഭാവിക സ്നേഹത്തിന്റെ ആനന്ദത്തോടും മാധുര്യത്തോടുംകൂടെ അവരതിൽ വിജയം നേടും.
836. ദൈവസാന്നിദ്ധ്യത്തിന്റെ ദൃശ്യപ്രകടനമെന്ന വിധത്തിലുള്ള ജാഗ്രതയാണ് മേലധികാരികളുടെ പ്രഥമവും നിരന്തരവുമായ കടമ. പൊതുവും സ്വകാര്യവുമായ എല്ലാ പ്രവൃത്തികൾക്കുംമേലുള്ള അവരുടെ സ്വാധീനം ദൈവസഹായത്തിന്റെ പ്രകടനമായിരിക്കണം. മേലധികാരികൾ തനിക്കധീനരായ എല്ലാവർക്കും എല്ലാമായിത്തീരാൻ നോക്കണം. അതാണവരുടെ കടമ. അല്ലാതെ തങ്ങൾക്കധീനരായവരിൽ എല്ലാമല്ല, അതു ദൈവത്തിനുമാത്രം യോജിച്ചതാണ്. തന്റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയായ വിശുദ്ധീകരണ കർമത്തിൽ ദൈവിക കലാകാരന്റെ തിരഞ്ഞെടുക്കപ്പെട്ട ഉപകരണമെന്ന നിലയ്ക്ക് അവർ കർത്താവിനോട് വളരെ അടുത്തായിരിക്കണം. യാതൊരു ദൈവികാധികാരവും ഒരിക്കലും പിടിച്ചെടുക്കാതെ, ദൈവവും വ്യക്തികളുമായുള്ള ബന്ധത്തിന്റെ ഒരു കണ്ണിയായി അവർ വർത്തിക്കണം.
837. തങ്ങൾക്കായുള്ള ദൈവത്തിന്റെ ദൈവപരിപാലന മേലധികാരികൾ ആഴമായി വിശ്വസിക്കുകയും അതിൽ ശരണപ്പെടുകയും വേണം. അധികാരസ്ഥാനത്തിന്റെ കൃപാവരം എന്നത് ഏകദേശം ഓരോ കൂദാശയുടെയും കൗദാശിക കൃപയ്ക്കു സമാനമാണ്. അധീനരായവരോടുള്ള അധികാരത്തിന്റെ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണത്തിനാവശ്യമായ എല്ലാ സഹായവും പിന്തുണയും, അതിസ്വാഭാവിക ശക്തിപോലും നല്കുന്ന ദൈവിക പ്രചോദനങ്ങളോടുള്ള വിശ്വസ്തത, വിധേയത്വം, നിസ്വാർത്ഥ അനുസരണം എന്നിവ അവയുടെ ഏറ്റവും ഉയർന്ന രൂപങ്ങളിൽ മേലധികാരികളിൽ കാണപ്പെടണം. ദൈവിക പ്രചോദനങ്ങളോടുള്ള ഈ അനുരൂപണം കൂടാതെ തങ്ങളുടെയും തങ്ങൾക്കധീനരായവരുടെയും വിശുദ്ധീകരണത്തിന് ഒരിക്കലും സാധാരണ ഗതിയിൽ വികസിക്കാനാവില്ല.
Comments
Post a Comment