ഭാ​ഗം 1: ആരോഹണം (104)

97. കൃതജ്ഞതയും നിസ്വാർത്ഥതയും

824. പരിപാലയുടെ ഓരോ ദാനത്തിനും, അത് ധനമായാലും വസ്തുവായാലും, ദാനമായി കിട്ടിയതാണെങ്കിലും വാങ്ങിയതാണെങ്കിലും, സത്യസന്ധമായ ഏതു സ്രോതസ്സിൽ നിന്നു വരുന്നതായിരുന്നാലും, ദൈവത്തിനും അവിടുത്തെ ശുശ്രൂഷകർക്കും നാം കൃതജ്ഞതാ സ്തോത്രമർപ്പിക്കുകയും ദൈവിക സേവനം വിപുലീകരിക്കുന്നതിനായി ആ ദാനത്തെ കർത്താവിന്റെ ദാസരുടെ സേവനത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്യും.

825. ഭൗതികമായ ഓരോ ദാനത്തിനും നിരന്തരം ആദ്ധ്യാത്മികമായി നൂറുമടങ്ങ് പ്രതിഫലമേകാൻ ഓരോ ദാനത്തെപ്രതിയും, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഉപകാരികൾക്ക് കൃതജ്ഞതയുടെ ചൈതന്യം വൊക്കേഷനിസ്റ്റുകൾ സമൃദ്ധമായി കാത്തുസൂക്ഷിക്കും.

826. നന്ദിസൂചകമായി ഏറ്റവും എളിയ ഉപകാരിക്കുപോലും നൽകാവുന്ന വിധം ഭക്തവസ്തുക്കളുടെയും പുസ്തകങ്ങളുടെയും ഒരു സമൃദ്ധി സദാ നാം ലഭ്യമാക്കും. അവരുടെ വിലാസങ്ങൾ സൂക്ഷിച്ച് മുഖ്യ തിരുനാൾ ദിനങ്ങളിൽ ആശംസകളും സന്യാസ ആഘോഷങ്ങൾക്കുള്ള ക്ഷണങ്ങളും അയച്ച് ഏതു തരത്തിലുമുള്ള പരിശുദ്ധ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

827. നമ്മുടെ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നതിനായി നമ്മുടെ എല്ലാ ഉപകാരികളുടെയും പേരുകളടങ്ങിയ ഒരു പട്ടിക ദിവ്യകാരുണ്യ സന്നിധിയിൽ നാം സൂക്ഷിക്കും. നമ്മുടെ കൃതജ്ഞതയുടെ ഏറ്റവും മഹനീയമായ രൂപം എന്നത് നമ്മുടെ ഉപകാരികളുടെ വിശുദ്ധീകരണത്തിനുവേണ്ടി ഓരോ പ്രവിശ്യയുടെയും സമൂഹത്തിന്റെ മുഖ്യമേലധികാരി നിത്യേന പരിശുദ്ധ ബലിയർപ്പിക്കുന്ന ശീലമാണ്.

828. കേടുപാടുകൾ പരിഹരിക്കേണ്ട ഭവനങ്ങളിലോ പുനരുദ്ധാരണം ആവശ്യമുള്ള പള്ളികളിലോ വൊക്കേഷനിസ്റ്റുകൾ ആയിരിക്കുകയാണെങ്കിലും അങ്ങനെയുള്ള സാഹചര്യം വരുമ്പോഴും ഉദാരമായും നിസ്വാർത്ഥമായും, ഭക്തിക്ക് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നവ, എല്ലാവർക്കുംകൂടുതൽ ഉപകാരപ്രദമായവ, ഭാവിയിൽ കൂടുതൽ ഈടുനില്ക്കുന്നവ നിർവ്വഹിക്കണം, ഉടമസ്ഥരോ നിത്യ പാട്ടക്കാരോ നാമല്ലാത്തതിനാൽ ആ സ്ഥലം മറ്റുള്ളവർക്കു വിട്ടുകൊടുത്തു പോകണമെന്ന് എക്കാലവും മനസ്സിലാക്കിക്കൊണ്ടും മുൻകൂട്ടിക്കണ്ടുകൊണ്ടും. കർത്താവ് മഹത്വപ്പെടുന്നു, നമുക്ക് അതുമാത്രം മതി.

829. ശാരീരിക കാരുണ്യ പ്രവൃത്തികളുടെ പരിശീലനത്തിന് ഒരു തടസ്സമായി നമ്മുടെ ദാരിദ്ര്യത്തെ കണക്കാക്കരുത്. സാധിക്കുന്നിടത്തോളം, നമ്മുടെ ഊട്ടുമുറിക്കു തൊട്ടടുത്തായി, സന്യസ്തരുടെ ഉപവിയിലേക്കു തിരിയുന്ന നിർദ്ധനർക്കുള്ള ഊട്ടുമുറിയുണ്ടായിരിക്കണം. ഓരോ ആവശ്യക്കാരനോടും നാം പ്രദർശിപ്പിക്കുന്ന അവരോടുള്ള നമ്മുടെ ആന്തരികമായ ബഹുമാനത്തിന്റെ വ്യക്തമായ അടയാളമായുള്ള ദൃശ്യമായ ആദരവായിരിക്കണം നമ്മുടെ ദാരിദ്ര്യത്തിന്റെ പ്രത്യേകത.

830. അതുപോലെ, സദുദ്യമങ്ങളുടെ സഹായത്തിനായുള്ള യാതൊരഭ്യർത്ഥനയും, പ്രത്യേകിച്ചും അവ ഒരു സന്യാസ സമൂഹത്തിൽ നിന്നോ വൈദികരിൽ നിന്നോ ആണ് വരുന്നതെങ്കിൽ, നാം നിരസിക്കുകയില്ല. നമുക്ക് ധാരാളം നല്കാനാവില്ലെങ്കിൽ, നമുക്കു സാധിക്കുന്ന ചെറിയതു നല്കുക. പക്ഷേ എപ്പോഴും എന്തെങ്കിലും നല്കുക. പിന്നീട് സമൂഹത്തിന്റെ പ്രാർത്ഥനയ്ക്കു ശുപാർശ ചെയ്യുന്ന നിയോഗ പുസ്തകത്തിൽ ഉത്സാഹപൂർവ്വം ഈ അഭ്യർത്ഥനകൾ രേഖപ്പെടുത്തുക. സാധിക്കുമ്പോൾ, സാധ്യമായ ഉപകാരികളുടെ ഉപവിക്ക് ഈ അഭ്യർത്ഥനകൾ ശുപാർശ ചെയ്യുക.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)