ഭാഗം 1: ആരോഹണം (103)
96. ദൈവപരിപാലനയുടെ ശുശ്രൂഷകർ
817. ഏതെങ്കിലും ആവശ്യത്തെക്കുറിച്ച് ഒരാൾ അവബോധവാനായാൽ, ഉടനടി അതു പരിഹാരിക്കുന്നതിനായി, ഉടൻതന്നെ അയാൾ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ മാർഗ്ഗങ്ങളും ഒരേസമയം ഉപയോഗിക്കും. എന്തെങ്കിലും ചെയ്യാൻ അവസാന നിമിഷം വരെ കാത്തുനില്ക്കുന്നത് അത്ഭുതത്തിനായി അപേക്ഷിക്കുന്നതു പോലെയാണ്. അറ്റകയ്യെന്നോണവും അപ്രതീക്ഷിത സന്ദർഭങ്ങളിലും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം, എന്നാൽ സാധാരണവും പ്രതീക്ഷിക്കുന്ന കാര്യങ്ങളുമല്ല.
818. ഓരോ ആവശ്യത്തിനും സൃഷ്ടിക്കപ്പെട്ട ഓരോ കൃപാവരത്തിനുമായി, പരിശുദ്ധ ത്രിത്വത്തോടു നേരിട്ടു സമീപിക്കുന്നതിനു മുമ്പായി കർത്താവിന്റെ ശുശ്രൂഷകർക്കും, പ്രത്യേകമായി ദൈവപരിപാലനയുടെ വിതരണക്കാരനായ വി. യൗസേപ്പിനും നേരെ തിരിയുന്നതാണ് അനുയോജ്യം. പ്രത്യേക മദ്ധ്യസ്ഥവിശുദ്ധരെ, പ്രത്യേക സാഹചര്യങ്ങളിൽ വിളിച്ചപേക്ഷിക്കുന്നവരെ, ദൈവകൃപ വിതരണം ചെയ്യുന്നതിനും പ്രത്യേക സാഹചര്യങ്ങളിൽ അവിടുത്തെ ജനത്തെ പരിരക്ഷിക്കുന്നതിനും കീർത്തികേട്ട എല്ലാവരെയും കുറിച്ച് അറിയുകയും അറിയിക്കുകയും ചെയ്യും.
819. ദൈവൈക്യ പരിശീലനത്തിലുള്ള സ്തുതിയോടും സ്നേഹത്തോടും കൂടിയും ആദ്ധ്യാത്മികവും ഭൗതികവുമായ നമ്മുടെ ആവശ്യങ്ങൾക്കായുള്ള മദ്ധ്യസ്ഥവിശുദ്ധർ നമ്മിലും മറ്റുള്ളവരിലും സംപ്രീതരായിരിക്കാൻ ദിനംപ്രതി ആവശ്യപ്പെടുന്നതിനുമായി മാത്രം പരിശുദ്ധ ത്രിത്വത്തിനു നേർക്ക് നേരിട്ടു നാം തിരിയും.
820. ഭൗതികമായ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കുമായി, ദൈവത്തിന്റെ സവിശേഷ ശുശ്രൂഷകരായ മദ്ധ്യസ്ഥവിശുദ്ധരെ, മറ്റെല്ലാവർക്കും മുമ്പേ വി. യൗസേപ്പിനെ, നമുക്കു യോജിച്ച സഹകരണവും കഠിനാദ്ധ്വാനശീലവും ഉന്മേഷവും വിവേകവും നടത്തിപ്പും, നമ്മുടെ ഭാഗത്തു നമുക്കാവശ്യമായ മറ്റെന്തും ചോദിച്ചുവാങ്ങുന്നതിനായി ഉദ്ദേശിച്ചുകൊണ്ട്, നേരിട്ട് നാം ശരണംഗമിക്കും.
821. അസാമാന്യ പ്രാധാന്യമുള്ള കാര്യങ്ങളിൽ പിതാവെന്ന വ്യക്തിയ്ക്കു നേരെ തിരിഞ്ഞുകൊണ്ട് ദൈവിക ത്രിത്വത്തോടു നേരിട്ടു നാം അപേക്ഷിക്കും. നമ്മുടെ തെറ്റുകൾ നിമിത്തം ഏതു സഹനവും നാം അർഹിക്കുന്നുവെന്ന് അംഗീകരിച്ചുകൊണ്ട് അവിടുത്തെ നീതിയിലല്ല, അവിടുത്തെ കരുണയെയും ഉദാരതയെയും സ്നേഹത്തെയുംപ്രതി നാം അപേക്ഷിക്കും. നമ്മുടെ പാപങ്ങൾക്കു പൊറുതിയും നമ്മുടെയും നമ്മുടെ അയല്ക്കാരുടെയും തെറ്റുകൾക്ക് കനിവും നാം അപേക്ഷിക്കും.
822. കർത്താവിന്റെ പ്രതിനിധികൾ മൂലം സ്വാഭാവിക സഹനങ്ങളുണ്ടായാൽ, നമ്മുടെ പ്രാർത്ഥനകളിൽ പോലും പരാതിപ്പെടുന്നത് ശ്രദ്ധാപൂർവ്വം ഒഴിവാക്കും. കാരണം, നമ്മുടെ വിശുദ്ധീകരണ കർമത്തിൽ പ്രത്യേകമാംവിധം കർത്താവ് അവയെ ഉപയോഗിക്കുന്നു. കാരണം, തന്റെ നന്മയിൽ അവിടുത്തെ ശുശ്രൂഷകരും പ്രതിനിധികളുമായി അവിടുന്നു പ്രതിഷ്ഠിച്ചവരെ കർത്താവ് സദാ നിലനിർത്തുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരുടെ എല്ലാ ശക്തിയെയും, തെറ്റുകൾ ചെയ്യുമ്പോൾ പോലും, അനുസരിക്കുന്നവരുടെ ഉപരി നന്മയ്ക്കായി അവിടുന്നവ പരിണമിപ്പിക്കുന്നു.
823. അതികഠിനമായ അക്രമമോ അനീതിയോ നിമിത്തം ദാരുണമായ അപടകാവസ്ഥയിലാണ് താനെന്ന് ന്യായമായും ഒരാൾക്കനുഭവപ്പെടുകയും മേലധികാരികൾക്കു വിടുന്നതിനേക്കാൾ അത് മനഃസാക്ഷിയുടെ ഒരു കാര്യമായി തോന്നുകയും ചെയ്യുമ്പോൾ, അതു ഭൂമിയിൽ നിർവ്വഹിക്കരുത്, സ്വർഗ്ഗത്തിൽ ചെയ്യുക. ഏതു കാര്യത്തിലായിരുന്നാലും നീതീകരിക്കുന്ന ദൈവനീതിയെ വിളിച്ചപേക്ഷിക്കാതെ അധീനപ്പെട്ടവർക്കും മേലധികാരികൾക്കുംമേൽ ദൈവകരുണയുടെയും ഉദാരതയുടെയും സ്നേഹത്തിന്റെയും മഹാവർഷത്തിനായി യാചിക്കുക.
Comments
Post a Comment