ഭാ​ഗം 1: ആരോഹണം (102)

95. സാധാരണ സ്രോതസ്സുകൾ

806. നമ്മുടെ പ്രവർത്തനങ്ങൾക്ക്, പ്രത്യേകമായി വൊക്കേഷനറികൾക്ക് ധനസഹായം ചെയ്യുന്ന ഏറ്റവും സാധാരണമായ മാർഗ്ഗം, ലോകത്തിലെ ദൈവത്തിന്റെ സന്യസ്തരായ, നമ്മുടെ ബാഹ്യ സഹകാരികളുടെ മൂന്നു സഖ്യങ്ങളിലൊന്നിൽ അംഗമായ ജനങ്ങളുടെ വേതനമാണ്. ഈ മൂന്നു സഖ്യങ്ങളെയും എവിടെയും നിരന്തരമായി ഓരോ വൊക്കേഷനിസ്റ്റും പ്രോത്സാഹിപ്പിക്കണം.

807. ആയതിനാൽ, നമ്മുടെ വൊക്കേഷനറികളിലെയും മറ്റു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളിലൂടെ അവരുടെ കുടുംബങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും പരിചയക്കാരിൽ നിന്നും പരിസരവാസികളിൽ നിന്നുമുള്ള സഹകാരികളുടെ സംഘങ്ങളെ നാം പരിശീലിപ്പിക്കും. ദൈവവചന ശുശ്രൂഷയ്ക്കായി ക്ഷണിക്കപ്പെടുന്ന ഓരോ സ്ഥലത്തും നമ്മുടെ പ്രസംഗകർ അവരെ സംഘടിപ്പിക്കും.

808. നമ്മുടെ ഇടവകകളിലും അതേ രൂപതകളിലും, എല്ലാ വിശ്വാസികളും പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിന്റെയും ദാനധർമത്തിന്റെയും ചൈതന്യത്തിലും പ്രവർത്തനത്തിലും നിരന്തരമായി ആകർഷിതരാകുകയും ആത്മീയമായി പരിശീലിപ്പിക്കപ്പെടുകയും വേണം. അപ്രകാരം, ദൈവൈക്യത്തിലേക്ക് അവരെ നയിക്കുകയും ഉയർത്തുകയും വേണം.

809. അതിനേക്കാളുപരി, നമ്മുടെ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, സെമിനരികൾ, വൊക്കേഷനറികൾ ആദിയായവയിൽ ഓരോ വിദ്യാർത്ഥിയും അദ്ധ്വാനശീലത്തോടുകൂടെ നല്കേണ്ട നിത്യ ദാനധർമത്തിന്റെ രൂപത്തിൽ പോലും സംഘടനകൾ പ്രവർത്തിക്കണം. അപ്രകാരം, ആരംഭം മുതല്ക്കേ, അവരെല്ലാവരും സംഘടനകളുടെ പ്രാധാന്യം മനസ്സിലാക്കുകയും അവയുടെ നേട്ടങ്ങൾ വിലമതിക്കുകയും അവയെ സംഘടിപ്പിക്കുന്നതിൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്യും.

810. ഇതേ സ്ഥാപനങ്ങളിൽ സ്നേഹത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും അരൂപിയിൽ, എല്ലാം പൊതുവായി പങ്കുവയ്ക്കുന്നത് വിദ്യാർത്ഥികൾ ശീലിക്കുകയും, എല്ലാ സ്വാർത്ഥതയും ആർത്തിയും തരണംചെയ്തുകൊണ്ട് സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി ആദ്ധ്യാത്മികമായും ഭൗതികമായും നല്കാൻ പരിശ്രമിക്കുന്നത് അവർ ശീലിക്കുകയും വേണം.

811. എന്തെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം, അതു നല്കാൻ ചുമതലപ്പെട്ടയാൾ അയല്ക്കാരന്റെ ആവശ്യവും ആഗ്രഹവും മുൻകൂട്ടി കാണാൻ പരിശ്രമിക്കണം. ഭൗതികമായ യാതൊരു മാർഗ്ഗവുമില്ലെങ്കിൽ ഉടൻ തന്നെ അയാൾ വി. യൗസേപ്പിനോടു പ്രാർത്ഥിച്ച്, ശേഷം നല്കാൻ കഴിയില്ലെന്ന് അയാൾക്കറിയാമെങ്കിലും ഏറ്റവുമടുത്ത മേലധികാരിയോട് അഭ്യർത്ഥിക്കും.

812. തൊട്ടടുത്ത ഓരോ മേലധികാരിയും ആശ്രിത മേലധികാരികളുടെ ആവശ്യവും ആഗ്രഹവും അഭ്യർത്ഥനകളും മുൻകൂട്ടി കാണാൻ പരിശ്രമിക്കണം. നല്കാൻ അവർക്കു കഴിയില്ലെങ്കിൽ, ആദ്യം അവർ വി. യൗസേപ്പിനോടു പ്രാർത്ഥിക്കുകയും തുടർന്ന് അത്യാവശ്യമുള്ളതും അനുയോജ്യവുമായവ നല്കാൻ തങ്ങളുടെ വൈഭവം പ്രയോജനപ്പെടുത്തുകയും ചെയ്യുക.

813. ഏത് അഭ്യർത്ഥനയായാലും, അത് ആര് വയ്ക്കുന്നതായാലും, എന്നാൽ അതപ്രകാരം നിർവ്വഹിക്കാൻ ബാധ്യതയുള്ളവരിൽ നിന്നാണെങ്കിൽ പ്രത്യേകിച്ചും, "എന്റെ കൈവശം അതില്ല! എനിക്കതിനു സാധിക്കില്ല!'' എന്നോ സമാനമായ വാക്കുകളോ പ്രത്യുത്തരിച്ചുകൊണ്ട് ആരും ദൈവത്തെയും അവിടുത്തെ പരിപാലനയെയും തന്റെ വാഗ്ദാനങ്ങളോടുള്ള അവിടുത്തെ വിശ്വസ്തതയെയും നിങ്ങളുടെ സ്വന്തം വിശ്വാസത്തെയും സഭാസമൂഹത്തിന്റെയും തിരുസ്സഭയുടെയും വിശ്വാസത്തെയും മുറിപ്പെടുത്താതിരിക്കട്ടെ.

814. അഭ്യർത്ഥന വയ്ക്കുന്നയാളോട് സമ്പൂർണ്ണ സ്നേഹത്തോടും ഉറപ്പോടും കൂടെ, കാത്തിരിക്കാൻ അപേക്ഷിക്കുക. അതേസമയം കർത്താവിൽ നിന്ന് ഒരു ദാനം സ്വീകരിക്കുന്നതിന് സ്വയം സജ്ജമാകുക. ഉടൻ തന്നെ നിങ്ങളുടെ ആവശ്യം ദൈവിക ഇടപാടുകാരനായ വി. യൗസേപ്പിന് സമർപ്പിച്ചുകൊണ്ട് അഭ്യർത്ഥന കൈമാറുക. ആവശ്യമായതു നേടാൻ അവിടുത്തെ ആജ്ഞപ്രകാരം സകലതും ചെയ്യുക.

815. ഈ വിധത്തിൽ, ഏറ്റവും താഴെത്തട്ടു മുതൽ ഏറ്റവും മുകൾത്തട്ടുവരെയുള്ള ഓരോ മേലധികാരിയും, സകലതിന്റെയും ആദിയും അന്തവും താനാണെന്നും ആദിമുതൽ അന്ത്യംവരെയും ഉത്തരവാദി താനാണെന്നും ഏക കാരണഭൂതനോ ദൈവത്തിലേക്കു സംവഹിക്കേണ്ട കൃതജ്ഞതയുടെ സ്വീകർത്താവോ താനാണെന്നും ഭാവിക്കുന്ന അദൃശ്യമായ അഹന്തയുടെ രൂപങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവനായിരിക്കണം.

816. ഏറ്റവും ഉയർന്നതും അതുപോലെ ഏറ്റവും താഴെത്തട്ടിലുള്ളതുമായ ഓരോ മേലധികാരിയും, വിതരണം ചെയ്യുന്ന ഒരു ഉപകരണം, തനിക്കധീനരായവരും തനിക്കു മുകളിലുള്ള മേലധികാരികളും തമ്മിലുള്ള, ലോകത്തിനും ദൈവത്തിനും മദ്ധ്യേയുള്ള ആയശവിനിമയോപാധിയാണ് താനെന്ന അവബോധം വളർത്തിയെടുക്കണം. അദ്ദേഹം ഒരിക്കലും അസ്വസ്ഥനോ ആകുലചിത്തനോ ആകരുത്, ഒരിക്കലും ദൈവപരിപാലന അഭ്യർത്ഥിക്കുന്നതിൽ ശങ്കിക്കരുത്.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)