ഭാ​ഗം 1: ആരോഹണം (101)

94. അതിസാധാരണ സ്രോതസ്സുകൾ

796. ഏതെങ്കിലും തരത്തിൽ ദുരിതബാധിതരായവരുടെ സാന്ത്വനമാണ്, അവർ നമുക്കു നേരെ തിരിഞ്ഞാലും അതെക്കുറിച്ചു നാം അറിഞ്ഞാലും, അതിസ്വാഭാവിക മാർഗ്ഗങ്ങൾ. വിശുദ്ധീകരണവും സാന്ത്വനവും തുല്യവും പൂർണ്ണമായും ബന്ധപ്പെട്ടവയുമാണ്. ഒരു ക്രിസ്തീയ ആശയവും ആത്മീയ യാഥാർത്ഥ്യവുമെന്ന നിലയ്ക്ക് അവ പ്രത്യക്ഷമായ ആനുപാതികത്തിലാണ്.

797. സാർവ്വത്രിക വിശുദ്ധീകരണ കർമത്തിൽ നാം പരിശുദ്ധാത്മാവിന്റെ സഹകാരികളായിരിക്കുന്നതുപോലെ, സാർവ്വത്രിക സാന്ത്വന കർമത്തിലും നാം അപ്രകാരം തന്നെയായിരിക്കുന്നു. കാരണം സാന്ത്വനിപ്പിക്കുന്ന ദൈവം തന്നെയാണ് വിശുദ്ധീകരിക്കുന്നതും. അവിടുന്നു തന്നെയാണ് അവിടുത്തെ കൃപയാൽ സാന്ത്വനത്തിന്റെയും അതുപോലെ വിശുദ്ധീകരണത്തിന്റെയും ഉപകരണങ്ങളും ചാലകരും സ്ഥാനപതികളുമായി നമ്മെ ശക്തിപ്പെടുത്തുന്നതും.

798. അപ്രകാരം, ക്രിസ്തീയ ആനന്ദത്തിന്റെ ചൈതന്യവും അനുഗ്രഹിക്കാനുള്ള അധികാരവും ആലോചനയുടെ ദാനവും, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയുള്ള ധാരാളം ചെറിയ (അഥവാ വലിയ) സിദ്ധികൾ പോലെ, പരിശുദ്ധാത്മാവ് നമ്മെ സമ്പന്നരാക്കാൻ തിരുമനസ്സാകുന്ന സകല സന്മനസ്സും ഉദാരതയും അനുകമ്പയും വ്യാപകമായി നാം ഉപയോഗിക്കും.

799. ധനസമ്പാദനത്തിനോ, അതിനേക്കാൾ ശോചനീയമായ വിധത്തിൽ പീഡിതരിൽ നിന്നും പണം ഊറ്റിയെടുക്കുന്നതിനുവേണ്ടിയോ ആശ്വാസം നല്കുന്ന ശീലത്തിൽ നിന്ന് കർത്താവു നമ്മെ സംരക്ഷിക്കട്ടെ. സാധാരണയായി, നന്മ ചെയ്യുന്നതിൽ നമ്മെ സഹായിക്കുന്നവരല്ല നാം മുമ്പു സഹായിച്ചിട്ടുള്ളവർ, ദൈവസന്നിധിയിൽ നമ്മുടെ സഹായലബ്ധിക്കുള്ള കാരണം അതാകാമെങ്കിലും.

800. മറ്റുള്ളവരെ ആശ്വസിപ്പിച്ചിട്ടില്ലാത്തതിനാൽ നാം പലപ്പോഴും ആകുലചിത്തരും അസന്തുഷ്ടരുമാണെന്നതും സത്യമാണ്. ഓരോ സാന്ത്വനവും ആന്തരികമായ അതിസ്വാഭാവിക തലത്തിലും പലപ്പോഴും ബാഹ്യ ഭൗതിക ലോകത്തിലും അതിന്റെ പൂർണ്ണ തോതിൽ ഈ ലോകത്തിൽ നൂറുമടങ്ങായി പോലും നമുക്കു തിരികെ ലഭിക്കുമെന്നത് സത്യമാണെന്നതു പോലെ തന്നെ.

801. വ്യക്തിപരവും സാമൂഹികവുമായ കഠിനാദ്ധ്വാനത്തിന്റെ അഭാവം മൂലം, വ്യക്തിപരവും സാമൂഹികവുമായ ദാരിദ്ര്യത്തിന്റെ അഭാവം മൂലം, ഉപകാരികളുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകൾ മൂലം, നമ്മുടെ സഹസന്യസ്തരോട് പ്രത്യേകിച്ചും രോഗികളോടുള്ള നമ്മുടെ നിസ്സംഗത മൂലം പലപ്പോഴും നാം ആകുലചിത്തരും അസന്തുഷ്ടരുമാണ്.

802. ആരാധനക്രമത്തിന്റെയും ദൈവഭവനത്തിന്റെയും അന്തസ്സിനും പ്രതാപത്തിനും നാം നല്കേണ്ടതിലെ നമ്മുടെ പിശുക്കു മൂലം, ദാരിദ്ര്യ വ്രത ലംഘനങ്ങൾ മൂലം, സന്യാസനിഷ്ഠകളിലെ ഇളവുകളും ഒഴികഴിവുകളും മൂലം, മാനുഷിക കണക്കുകൂട്ടലുകളിലും വാഗ്ദാനങ്ങളിലും മാർഗ്ഗങ്ങളിലും സ്വാഭാവിക കഴിവുകളിലുമുള്ള അമിതമായ ആത്മവിശ്വാസവും ശരണവും മൂലം, ആരുടെയെങ്കിലും അജ്ഞാത പാപങ്ങൾ മൂലം, ചിലപ്പോൾ നാം ആകുലചിത്തരും അസന്തുഷ്ടരുമാകുന്നു.

803. ആയതിനാൽ, ആപത്ഘട്ടങ്ങളിൽ, ആത്മശോധനയോടും കുമ്പസാരത്തോടും എളിമയുടെയും പ്രായശ്ചിത്തത്തിന്റെയും പ്രത്യേക പ്രവൃത്തികളോടും കൂടെ അസാധാരണമായ ഒരു ധ്യാനം അഥവാ ഏകദിന ധ്യാനം, പ്രത്യേക പ്രഭാഷണം, വ്യക്തിപരവും സാമൂഹികവുമായ നവീകരണം എന്നിവ ഉണ്ടായിരിക്കുന്നത് വളരെ ഉചിതമാണ്.

804. അതുപോലെ, ആപത്സന്ധികളിൽ, നിയമാവലിയുടെയും ആദ്ധ്യാത്മികോപദേശ സ്വീകരണത്തിന്റെയും കൂടുതൽ ഉദാരവും സമഗ്രവുമായ അനുഷ്ഠാനവും കുടുതൽ ഉദാരവും പ്രബുദ്ധവുമായ ദാനത്തിന്റെ രൂപങ്ങളോടും, സർവ്വോപരി നമ്മുടേതിനു പകരം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയും സാധ്യമെങ്കിൽ മറ്റുള്ളവരുമായുള്ള സഹകരണത്തിലും അവരുടെ നാമത്തിലുമുള്ള കൂടുതൽ ദൂരവ്യാപകവും കണിശവും പ്രശംസനീയവും ആദ്ധ്യാത്മികവും അപ്പസ്തോലികവുമായ സംരംഭങ്ങളും തുടങ്ങിവയ്ക്കുക.

805. അപ്രകാരം, രോഗം, പീഡകൾ, കഠിനമായ ദാരിദ്ര്യം, ഒറ്റപ്പെടുത്തലുകൾ, പ്രലോഭനങ്ങൾ, മന്ദോഷ്ണത, നിഷ്ഫലമായ പ്രയത്നങ്ങൾ, ഭൗതിക സുഖങ്ങൾ തുടങ്ങിയ എന്തു ദുരിതമായിരുന്നാലും, ദൈവത്തിന്റെ ജ്ഞാനത്തിന്റെയും നന്മയുടെയും പദ്ധതി പ്രകാരം, അവ പരിഗണിക്കപ്പെടുകയും പാപപ്പരിഹാരത്തിന്റെയും ഉത്കൃഷ്ടമാക്കുന്നതിന്റെയും കൃപാവരമായി ഉപയോഗിക്കപ്പെടുകയും ചെയ്യും.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)