ഭാ​ഗം 1: ആരോഹണം (100)

93. സാമ്പത്തിക സ്രോതസ്സുകൾ

789. പരിശുദ്ധ ത്രിത്വവുമായുള്ള ദൈവൈക്യത്തിലേയ്ക്ക് യേശുവുമായുള്ള തങ്ങളുടെ ആരോഹണത്തിൽ സകല വിശുദ്ധരുടെയും ദാസരുടെ ദൗത്യങ്ങളും സേവനങ്ങളും പൂർത്തീകരിച്ചുകൊണ്ട് എല്ലാ കുട്ടികളുടെയും യുവാക്കളുടെയും പ്രായപൂർത്തിയായവരുടെയും ദൈവവിളികളെ സഹായിക്കാനും പൗരോഹിത്യവും സന്യാസ ജീവിതവും ഉപേക്ഷിച്ചവരെ രക്ഷിക്കാനും സാർവ്വത്രിക വിശുദ്ധീകരണത്തിന്റെ എല്ലാ പ്രവർത്തനത്തിനുമായി നമുക്ക് വലിയ സാമ്പത്തിക സ്രോതസ്സുകൾ ആവശ്യമാണ്.

790. പ്രാർത്ഥന നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നതു പോലെ പണം നമ്മുടെ പൊതുജീവിതത്തിൽ പ്രധാനപ്പെട്ടതാണ്. അപ്രകാരം അവ രണ്ടും സമ്പാദിക്കാനും വിനിയോഗിക്കാനും നാം യത്നിക്കുന്നു. വാസ്തവത്തിൽ, ദാരിദ്ര്യവ്രതം കർത്താവിനെ സ്വന്തമാക്കുന്ന സന്തോഷം നമുക്കു പരിചയപ്പെടുത്തിത്തരികയും സ്വർഗ്ഗരാജ്യത്തിനായുള്ള ജോലികൾക്കായി ദൈവപരിപാലനയിലൂടെ നേടുന്ന ധനം നമ്മുടെ വിനിയോഗത്തിനായി നല്കുകയും ചെയ്യുന്നു.

791. ഒരു ഭാഗത്ത് സർവ്വവും ദൈവത്തിൽ നിന്നു പ്രതീക്ഷിച്ചുകൊണ്ട് നാം ദൈവത്തിൽ ശരണംവയ്ക്കുമ്പോൾ മറുഭാഗത്ത്, നമ്മുടെ സാമ്പത്തിക മാർഗ്ഗങ്ങൾക്കായി സർവ്വവും നമ്മിൽ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ നാം കഠിനാദ്ധ്വാനശീലരും കഠിനപ്രയത്നമുള്ളവരുമായിക്കണമെന്ന അടിസ്ഥാന തത്വം നിരന്തരം നാം മനസ്സിൽ സൂക്ഷിക്കാൻ പരിശ്രമിക്കുന്നു.

792. ദൈവപരിപാലനയിൽ സമ്പൂർണ്ണ ശരണം വച്ചുകൊണ്ടും എല്ലാറ്റിലുമുപരിയായി ദൈവരാജ്യം അന്വേഷിച്ചുകൊണ്ടും ആത്മവിശ്വാസത്തോടുകൂടെ ഭാവിയെ അഭിമുഖീകരിച്ചുകൊണ്ടും പ്രാർത്ഥനയുടെ സർവ്വശക്തിയിൽ ആശ്രയിച്ചുകൊണ്ടും ഭൗതിക വസ്തുക്കളിൽ നിന്നുള്ള അകല്ച്ചയെക്കുറിച്ചുള്ള ദൈവവചനങ്ങൾ കൂടെക്കൂടെ വിചിന്തനം ചെയ്യുകയും സദാ ആരാധിക്കുകയും ചുംബിക്കുകയും പരിശീലിക്കുകയും ചെയ്യും.

793. സഭാസമൂഹത്തിന്റെ എല്ലാ ശാഖകളുടെയും വിഭാഗങ്ങളുടെയും തീവ്രമായ ആദ്ധ്യാത്മികവും കായികവുമായ ജോലിയെയും സമൂഹത്തിനും വ്യക്തികൾക്കുമായുള്ള വിവേകപൂർവ്വമായ സാമ്പത്തിക കൈകാര്യത്തെയും സമൂഹജീവിതത്തിലെ യഥാർത്ഥ ദാരിദ്ര്യത്തെയും നമ്മുടെ സന്യാസ കുടുംബത്തിന്റെ സാമ്പത്തിക വിഭവ സ്രോതസ്സായി ദൈവപരിപാലന സ്ഥാപിച്ചിരിക്കുന്നു.

794. നമ്മുടെ സാമ്പത്തിക വിഭവങ്ങളുടെ ഭാഗമായ, നമ്മുടെ സന്യാസ വൈദികരുടെയും ബാഹ്യ സന്യസ്തരുടെയും പൈതൃകം, പലിശ സഹിതം വർദ്ധിപ്പിക്കുന്നതിനായി ശേഖരിക്കുകയും, അതുപോലെ, ഈ സന്യസ്തർ തങ്ങളുടെ പ്രത്യേക സംരംഭങ്ങളിലൂടെയോ ധനസമാഹരണത്തിലൂടെയോ ഇൻഷൂറൻസിലൂടെയോ ഈ ലക്ഷ്യത്തിനായി ഉപകാരികളിൽനിന്നു സ്വീകരിച്ച ദാനങ്ങളിലൂടെയോ സ്ഥാപിച്ച സ്കോളർഷിപ്പുകളെ സാമ്പത്തിക സ്രോതസ്സുകളായി നാം കരുതുകയും ചെയ്യുന്നു.

795. സാർവ്വത്രിക വിശുദ്ധീകരണ കർമത്തിലെ സഹവർത്തിത്വത്തിനായി ധനികരുടെയും ദരിദ്രരുടെയും ഉപവിയെ നാം നിരന്തരം ഉണർത്തണമെന്ന് ദൈവപരിപാലന പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Comments

Popular posts from this blog

1 മുഖക്കുറിപ്പ്

ഭാ​ഗം 1: ആരോഹണം (011)

ഭാ​ഗം 1: ആരോഹണം (115)